For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

|

നിങ്ങളുടെ മൂഡിന് അനുസരിച്ച് മിക്കവരും ഭക്ഷണം കഴിക്കുന്നു. സത്യമല്ലേ? അതെ, നമ്മുടെ മാനസികാവസ്ഥ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെയും നേരെ തിരിച്ചും ബാധിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താനുള്ള ശക്തിയുണ്ട്. ഉത്കണ്ഠയോ വിഷാദമോ ഉള്ളവരില്‍ മൂഡ് മാറ്റത്തിന് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണത്തിന്റെ ഫലം അവരില്‍ കൂടുതല്‍ പ്രകടമാണ്. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ തന്നെ മാറ്റും. ചില ഭക്ഷണങ്ങളുണ്ട്, ഉത്കണ്ഠയും വിഷാദവും ഉള്ളവര്‍ അത്തരം ഭക്ഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. അത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.

Most read: ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read: ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

പഞ്ചസാര

പഞ്ചസാര

പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പെട്ടെന്ന് സന്തോഷം വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ഉടന്‍ തന്നെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനാല്‍, വ്യക്തിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. കൂടാതെ, തലച്ചോറിലെ ന്യൂറോണുകളിലും സിനാപ്സുകളിലും പഞ്ചസാര നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു.

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

എല്ലാ കൃത്രിമ മധുരപലഹാരങ്ങളുടെയും ഒരു പ്രധാന ഘടകമാണ് അസ്പാര്‍ട്ടേം. കോളകളുടെയും ഡയറ്റ് സോഡകളുടെയും ഭാഗമാണിത്. തലവേദന, മൂഡ് സ്വിംഗ്‌സ്, ഉറക്ക തകരാറുകള്‍, വിഷാദം എന്നിവയ്ക്ക് പോലും അസ്പാര്‍ട്ടേം കാരണമായേക്കാം. നിങ്ങളുടെ വിഷാദവും ഉത്കണ്ഠയും വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ അവയില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.

Most read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

ജ്യൂസുകള്‍

ജ്യൂസുകള്‍

ജ്യൂസുകള്‍ കുടിക്കുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ പഴത്തിന്റെ നല്ല ഗുണങ്ങള്‍ ആസ്വദിക്കുന്നു എന്നുമാത്രമല്ല. ജ്യൂസുകളില്‍ നാരുകള്‍ ഇല്ലാതെ ശരീരത്തില്‍ ഉയര്‍ന്ന ഊര്‍ജ്ജം സൃഷ്ടിക്കുകയും തുടര്‍ന്ന് ഒരു മാന്ദ്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് വര്‍ദ്ധിച്ച മാനസികാവസ്ഥ മാറ്റത്തിന് കാരണമാകുന്നതിന് പുറമെ നിങ്ങള്‍ക്ക് ക്ഷീണവും അനുഭവപ്പെടും.

ട്രാന്‍സ് ഫാറ്റ് ഭക്ഷണം

ട്രാന്‍സ് ഫാറ്റ് ഭക്ഷണം

പ്രോസസ് ചെയ്ത ഭക്ഷണം ട്രാന്‍സ് ഫാറ്റുകളാല്‍ സമ്പന്നവും പൊതുവെ നിങ്ങളുടെ ഹൃദയത്തിനും ആരോഗ്യത്തിനും ഹാനികരവുമാണ്. മാത്രമല്ല, ഉത്കണ്ഠയും വിഷാദത്തിന്റെ ലക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോസസ് ചെയ്തതും കൊഴുപ്പില്ലാത്തതുമായ ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് നാഡീവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഈ ഭക്ഷണങ്ങള്‍ കഴിക്കുക.

മദ്യം

മദ്യം

വിഷാദം വളര്‍ത്തുന്നതിന് കുപ്രസിദ്ധി നേടിയ ഒന്നാണ് മദ്യം. ഇത് നെഗറ്റീവ് വികാരങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുകയും പോസിറ്റിവിറ്റിയുടെയും ക്ഷേമത്തിന്റെയും വികാരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, ഇത് ശരീരഭാരം കൂട്ടുന്നതും പ്രതിരോധശേഷി കുറയ്ക്കുന്നതിനും കരാണമാകുന്നു.

Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍

ശുദ്ധീകരിച്ച എണ്ണ

ശുദ്ധീകരിച്ച എണ്ണ

ശുദ്ധീകരിച്ച എണ്ണ കൂടുതല്‍ സ്ഥിരതയുള്ള ഉല്‍പ്പന്നമാക്കി മാറ്റാന്‍ ഹൈഡ്രജന്‍ ചേര്‍ക്കുന്നു. ഹൈഡ്രജനേറ്റഡ് ഓയില്‍ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കപ്പെടുമ്പോള്‍, അത് ട്രാന്‍സ് ഫാറ്റുകളുടെ രൂപീകരണത്തിലേക്ക് നയിക്കുകയും അവ വിഷാദരോഗത്തിന് വഴിവയ്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കഫീന്‍

കഫീന്‍

കഫീന്‍ ഒരു ഉത്തേജകമാണ്, ഇത് ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഊര്‍ജ്ജ കുതിപ്പിന് കാരണമാകുകയും ചെയ്യുന്നു. ഇത് പ്രധാനപ്പെട്ട മൂഡ് ബാലന്‍സിംഗ് വിറ്റാമിനുകളുടെ ആഗിരണം കുറയ്ക്കുന്നു. എനര്‍ജി ഡ്രിങ്കുകളിലെ കഫീന്‍ ഏകദേശം 10 കാന്‍ സോഡയ്ക്ക് തുല്യമാണ്, അതിനാല്‍ നിങ്ങള്‍ അത് ഒഴിവാക്കണം.

Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്

വിഷാദം നീക്കുന്ന ഭക്ഷണങ്ങള്‍

വിഷാദം നീക്കുന്ന ഭക്ഷണങ്ങള്‍

മുട്ട - വിശപ്പും അനാവശ്യ ഭക്ഷണ ആസക്തിയും തടയാന്‍ മുട്ട സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണത്തില്‍ നിന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുന്നു. ഈ പ്രക്രിയ തന്നെ നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുന്നു. വിറ്റാമിന്‍ ബി, സിങ്ക്, ഒമേഗ 3 എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു.

ധാന്യം

ധാന്യം

ധാന്യങ്ങള്‍ മലബന്ധത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന സെലിനിയം, ഫ്രീ റാഡിക്കലുകളുമായി പോരാടുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗങ്ങളെ അകറ്റാനുള്ള ഫലപ്രദമായ ഉപായമാണ് ധാന്യങ്ങള്‍.

Most read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷMost read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

മത്സ്യം

മത്സ്യം

എണ്ണമയമുള്ള സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി, ട്യൂണ എന്നിവ വിഷാദത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മത്സ്യവിഭവങ്ങളാണ്. കാരണം അവയില്‍ ഒമേഗ 3 കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്, കൂടാതെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.

വാല്‍നട്ട്

വാല്‍നട്ട്

ഒമേഗ 3 കൊഴുപ്പിന്റെ ഏറ്റവും ഉയര്‍ന്ന സസ്യ അധിഷ്ഠിത സ്രോതസ്സുകളില്‍ ഒന്നാണ് വാല്‍നട്ട്. അവശ്യ ഒമേഗ കൊഴുപ്പുകള്‍ മുതല്‍ പ്രോട്ടീന്‍, ഫൈബര്‍ മുതലായവ വരെ അടങ്ങിയ വാല്‍നട്ട് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സെല്‍ വളര്‍ച്ചയ്ക്കും ഇതിലെ മഗ്നീഷ്യം ഉള്ളടക്കം സഹായിക്കുന്നു.

Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍

വിത്തുകള്‍

വിത്തുകള്‍

ഫ്ളാക്സ് സീഡും ചിയ വിത്തുകളും ഒമേഗ 3 കൊഴുപ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ഒരു ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍ നിങ്ങളുടെ പ്രതിദിന ഒമേഗ 3 ആവശ്യകതയുടെ ഏകദേശം 61% നല്‍കുന്നു, ഒരു ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് സീഡ് പ്രതിദിന ശുപാര്‍ശയുടെ ഏകദേശം 39% നല്‍കുന്നു. ട്രിപ്റ്റോഫാന്‍ വര്‍ദ്ധിപ്പിക്കുന്നതിന് മത്തങ്ങ, സ്‌ക്വാഷ് വിത്തുകള്‍ എന്നിവയും മികച്ചതാണ്. സെറോടോണിന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു അവശ്യ അമിനോ ആസിഡാണ് ട്രിപ്റ്റോഫാന്‍.

തൈര്

തൈര്

തൈരില്‍ ധാരാളമായി പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരു പ്രോബയോട്ടിക് പോലെ മികച്ചതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ മസ്തിഷ്‌ക ബൂസ്റ്ററുകളായി പ്രവര്‍ത്തിക്കുന്നു. പ്രോബയോട്ടിക്കുകള്‍ നിങ്ങളുടെ കുടലിലെ സൂക്ഷ്മാണുക്കളെ നീക്കാന്‍ സഹായിക്കുന്നതിലൂടെ മാനസികാവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍

English summary

Foods To Avoid If You Have Anxiety Or Depression in Malayalam

Here are some of the foods to avoid in anxiety or depression. Take a look.
Story first published: Saturday, April 16, 2022, 10:21 [IST]
X
Desktop Bottom Promotion