Latest Updates
-
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം
അതീവ അപകടം സൂര്യാഘാതം: വീട്ടില്‍ പ്രതിരോധിക്കാന്‍ ഭക്ഷണം
വേനല്‍ കടുത്ത് കൊണ്ടിരിക്കുകയാണ്, എന്നാല്‍ കേരളത്തില്‍ ഇടക്കിടെ മഴ പെയ്യുന്നത് വേനലിന്റെ കാഠിന്യം അല്പം കുറക്കുന്നുണ്ട്. എങ്കിലും വേനല്‍ വിട്ടു പോയിട്ടില്ല. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വേനല്‍ കൊണ്ട് കഷ്ടപ്പെടുന്നുണ്ട് ഇപ്പോഴും. അത് കൂടാതെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പലരും ഹീറ്റ് സ്ട്രോക്ക് എന്ന അവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ എന്താണ് ഹീറ്റ് സ്ട്രോക്ക് എങ്ങനെ അതിനെ കൈകാര്യം ചെയ്യാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നുള്ളത് ഓരോരുത്തരും അറിഞ്ഞിരിക്കണം. കാരണം വളരെ അപകടകരമായ ഒരു അവസ്ഥയാണ് ഇത്തരം ഒരു പ്രതിസന്ധി കൊണ്ട് ഉണ്ടാവുന്നത്.

ഹീറ്റ് സ്ട്രോക്ക് ഒരിക്കലും മരുന്ന് കഴിച്ച് മാറ്റേണ്ട ഒരു രോഗാവസ്ഥയല്ല. എങ്കിലും ഗുരുതരാവസ്ഥയിലേക്ക് എത്തിയാല്‍ മരുന്ന് കഴിക്കുന്നത് നല്ലതുമാണ്. പക്ഷേ വീട്ടില്‍ തന്നെ ഈ വേനല്‍ക്കാല പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നമുക്ക് ഒരു പരിധി വരെ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഹീറ്റ് സ്ട്രോക്കിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ദൈനംദിന ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ഹീറ്റ് സ്ട്രോക്ക് അഥവാ സൂര്യാഘാതം?
സൂര്യാഘാതം എന്നത് ശരീരത്തെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇതൊരിക്കലും നിസ്സാരമാക്കി വിടരുത്. നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ വളരെയധികം മോശമായി കണക്കാക്കുന്ന ഒന്നാണ് ഹീറ്റ് സ്ട്രോക്ക് എന്ന. ഇത് ജീവന് വരെ ഭീഷണി ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോഴോ സൈക്കിള്‍, ബൈക്ക് തുടങ്ങിയവയില്‍ യാത്ര ചെയ്യുമ്പോഴോ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഇതൊന്നും നിസ്സാരമാക്കി കാണരുത്. അപകടത്തിന്റെ തോത് വളരെ കൂടുതലാണ്.

ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍?
എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതികഠിനമായ വിയര്‍പ്പ്, ദ്രുതഗതിയിലുള്ള നാഡിമിടിപ്പ്, തലകറക്കം, ക്ഷീണം, മൂക്കില്‍ നിന്ന് വെള്ളം ഒലിക്കുന്നത്, പേശിവലിവും വേദനയും, ഓക്കാനം, തലവേദന എന്നിങ്ങനെയുള്ളവയാണ് ഹീറ്റ് സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. ഏറ്റവും ഗുരുതരമായ ഒരു അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കുന്നുണ്ട്. അടിയന്തര ചികിത്സയില്ലാതിരിക്കുന്ന അവസ്ഥയില്‍ രോഗിക്ക് മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത് കൂടാതെ ശരീരത്തിന്റെ ഊഷ്മാവ് 104 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് ഉയരുമ്പോള്‍ അത് നിങ്ങളുടെ മസ്തിഷ്കം, ഹൃദയം, വൃക്കകള്‍, പേശികള്‍ എന്നിവയുടെ കേടുപാടുകളിലേക്കും മരണത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത് വേനല്‍ക്കാലത്ത്. എന്നാല്‍ വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

തേങ്ങാവെള്ളവും മോരും
ഹീറ്റ്സ്ട്രോക്ക് അഥവാ സൂര്യാഘാതത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. കാരണം മോര് എന്നത് ധാരാളം പ്രോബയോട്ടിക്സ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയതാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് മോര് സഹായിക്കുന്നു. ഇതോടൊപ്പം തേങ്ങാവെള്ളവും നിങ്ങളുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. ഇത് കൂടാതെ ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കുന്നതിനും തേങ്ങാവെള്ളം സഹായിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് എന്തായാലും ഈ പാനീയങ്ങള്‍ ശീലമാക്കേണ്ടതാണ്.

പുളി വെള്ളം
കേള്‍ക്കുമ്പോള്‍ അല്പം അത്ഭുതം തോന്നാം. എന്നാല്‍ സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ് പുളി വെള്ളം. ധാതുക്കളും വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും എല്ലാം പുളി വെള്ളത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അല്പം പുളി തിളച്ച വെള്ളത്തില്‍ കുതിര്‍ത്ത് അത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. പുളിയുടെ പുളിരുചി കുറക്കുന്നതിന് വേണ്ടി ഒരു നുള്ള് പഞ്ചസാര ചേര്‍ക്കാവുന്നതാണ്. ഇത് ചൂട് മൂലമുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ പുളി കുടിക്കുമ്പോള്‍ അധികമാവാതെ ശ്രദ്ധിക്കേണ്ടതാണ്.

പച്ചമാങ്ങ ജ്യൂസ്
പച്ചമാങ്ങ ധാരാളം ലഭിക്കുന്ന ഒരു കാലമാണ്, എന്നാല്‍ വേനല്‍ക്കാലത്ത് പലരും ഇതിന്റെ വില അറിയുന്നില്ല എന്നുള്ളതാണ് സത്യം. ഹീറ്റ് സ്ട്രോക്ക് പ്രതിരോധിക്കുന്നതിന് പക്ഷേ പച്ചമാങ്ങ ജ്യൂസ് ഏറ്റവും മികച്ചതാണ്. പച്ചമാങ്ങ ജ്യൂസ് ആക്കി ഇതിലേക്ക് ഒരു നുള്ള് ഉപ്പും അല്പം നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ അധിക ഊഷ്മീവിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഇലക്ട്രോലൈറ്റുകളായി പ്രവര്‍ത്തിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് വേനല്‍ക്കാല പാനീയത്തില്‍ നിന്ന് പച്ചമാങ്ങ ജ്യൂസ് ഒരിക്കലും ഒഴിവാക്കേണ്ടതില്ല.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
പല ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. എന്നാല്‍ ഇത് വേനല്‍ക്കാല പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് ആപ്പിള്‍ സിഡാര്‍ വീനീഗര്‍ കഴിക്കാവുന്നതാണ്. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ നിങ്ങള്‍ക്ക് അല്പം തേനും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ഇലക്ട്രോലൈറ്റുകളുടെയും ധാതുക്കളുടെയും ഗുണം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കാരണം നമ്മള് വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് പൊട്ടാസ്യവും സോഡിയവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയിലാണ് നമ്മുടെ ശരീരത്തിലേക്ക് ഇലക്ട്രോലൈറ്റുകള്‍ ഗുണകരമായി മാറുന്നത്.

ഒഴിവാക്കേണ്ട പാനീയം
എന്നാല്‍ ഒഴിവാക്കേണ്ട ചില പാനീയങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമായതാണ് കരിമ്പ് ജ്യൂസ്. എത്ര ദാഹിച്ചാലും വേനലില്‍ സൂര്യാഘാതം എല്ക്കാന് ഇടയുള്ള അവസരങ്ങളില്‍ കരിമ്പ് ജ്യൂസ് പരമാവധി ഒഴിവാക്കണം. കാരം ഇതിലുള്ള ഷുഗര്‍ കണ്ടന്റ് ശരീരത്തില്‍ പഞ്ചസാര വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ മറ്റ് ടിന് പാനീയങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ച് വേണം വേനലിനെ നേരിടുന്നതിന്. സൂര്യാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക് ഒരിക്കലും നിസ്സാരമായി കാണാന്‍ പാടില്ല എന്നത് തന്നെയാണ് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.

എങ്ങനെ പ്രതിരോധിക്കാം
മുകളില്‍ പറഞ്ഞ ഭക്ഷണ വഴികള്‍ അല്ലാതെ എങ്ങനെ ഹീറ്റ് സ്ട്രോക്കിനെ തടയാന്‍ നമ്മള് ശ്രദ്ധിക്കണം എന്ന് നോക്കാം. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ പോലും തൈര് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അധികമായി എസി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ദിവസവും രണ്ടോ മൂന്നോ നേരം കുളിക്കുന്നതിന് ശ്രദ്ധിക്കണം. അപകടകരമായ നിര്‍ജ്ജലീകരണവും സൂര്യാഘാതവും നിങ്ങളില്‍ ഏറ്റിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ ഒരിക്കലും വൈകിക്കരുത്.



Click it and Unblock the Notifications











