Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ആര്‍ത്തവ ദിനം 3-ല്‍ കുറവോ അതോ 7-ല്‍ കൂടുതലോ: ശൈത്യകാലം ശ്രദ്ധിക്കാം
ആര്‍ത്തവം എന്നത് എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. കാരണം മാനസികമായും ശാരീരികമായും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് ആര്‍ത്തവ സമയം. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഈ ബുദ്ധിമുട്ടുകള്‍ എല്ലാ മാസവും ഉണ്ടാവുന്നവയാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാവുന്നതാണ്. ആര്‍ത്തവ വേദന ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഓരോരുത്തരും ഇതിനെ മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗവും പലപ്പോഴും വ്യത്യസസ്തം തന്നെയായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിനും ഭക്ഷണവും വ്യായാമവും എല്ലാം സഹായിക്കുന്നു.

വേദനയെ മറികടക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. പലപ്പോഴും ശൈത്യകാലത്ത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എങ്ങനെ ആര്‍ത്തവ വേദനയെ മറികടക്കാം, എങ്ങനെ ശശൈത്യകാലം ഇതിന് പ്രതിരോധം തീര്‍ക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ശൈത്യകാലം ആര്‍ത്തവചക്രം തടസ്സപ്പെടുന്നത് എന്തുകൊണ്ട്?
ശൈത്യകാലത്ത് ആര്‍ത്തവ ചക്രം തടസ്സപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും ഈ സമയം അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയുന്നതും അണ്ഡാശയം സജീവമല്ലാത്തതും നിങ്ങളില്‍ ശൈത്യകാലത്ത് ആര്‍ത്തവ വേദന കഠിനമാക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ വൈറ്റമിന്‍ ഡിയുടെ അളവ് വളരെയധികം കുറയുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുറഞ്ഞ രക്തയോട്ടം, ധമനികളുടെ സങ്കോചങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവത്തിന് മുന്‍പുള്ള ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല ക്രമരഹിതമായ ആര്‍ത്തവവും ഈ സമയം ഉണ്ടാവുന്നു. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും ആര്‍ത്തവം കൃത്യമായി നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

മഞ്ഞള്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത്. വേദന കുറക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി മഞ്ഞള്‍ കഴിക്കാവുന്നതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു ഇത് മലബന്ധവും വയറുവേദനയും കുറയ്ക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ആര്‍ത്തവ കാലവും സമ്മാനിക്കുന്നു. നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ ആര്‍ത്തവം സുഗമമായി മുന്നോട്ട് പോവാന്‍ മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ആര്‍ത്തവ ചക്രത്തില്‍ പലപ്പോഴു വയറ് വീര്‍ക്കുന്നത് നിങ്ങളെ അസ്വസ്ഥതയിലേക്ക് എത്തിക്കുന്നുണ്ട്. ഒരാളുടെ ആര്‍ത്തവ ചക്രം ആരോഗ്യത്തോടെ ഉള്ളതാക്കുന്നതിന് ജലാംശം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വേദനയില്‍ നിന്ന് മോചനം നല്‍കുന്നതിനും ആരോഗ്യമുള്ള ആര്‍ത്തവ കാലത്തിനും സഹായിക്കുന്നു.ഇത് കൂടാതെ ശരീരത്തില്‍ ഉടനീളം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പേശികളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം വെള്ളം കുടിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ഹെര്‍ബല്‍ ടീ തിരഞ്ഞെടുക്കുക
ആര്‍ത്തവ സമയം ആരോഗ്യത്തോടെ ഇരിക്കാന്‍ ഹെര്‍ബല്‍ ടീ കഴിക്കുന്നതിന് ശ്രദ്ധിക്കുക. പെരുംജീരകം, ഇഞ്ചി എന്നിവ മിക്‌സ് ചെയ്ത ഹെര്‍ബല്‍ ടീ കഴിക്കുന്നത് ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ഇത് നിങ്ങളുടെ വേദന കുറക്കുന്നതിനും സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനും ഉത്കണ്ഠ അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഹെര്‍ബല്‍ ടീ ശീലമാക്കൂ. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ്. എന്നാല്‍ ഇത്തരം ചായകള്‍ അധികമായി പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവ അധികമായാല്‍ അത് ചെറിയ ചില ഉദര അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.

ചൂട് വെക്കുക
ചൂട് വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നതിലുപരി ആര്‍ത്തവ വേദനകളെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ ചൂട് വെക്കുന്നതിലൂടെ അത് നിങ്ങളുടെ വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇനി ചൂടുവെക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വേദനയെ ക്ഷണിച്ചുവരുത്തുന്ന സങ്കോചമുള്ള പേശികളില്‍ അയവ് വരുത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നമുക്ക് ആരോഗ്യം സംരക്ഷിക്കാനും ആര്‍ത്തവ വേദനയെ കുറക്കുന്നതിനും സാധിക്കുന്നു.

മുടങ്ങാതെ വ്യായാമം ചെയ്യുക
ഏത് അവസ്ഥയിലും വ്യായാമം മുടക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും വ്യായാമം മുടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം സ്ഥിരമായി വ്യായാമം ചെയ്യുന്ന ഒരു വ്യക്തി വ്യായാമം ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. വ്യായാമം നിങ്ങളുടെ ശരീരത്തില്‍ നിന്ന് എന്‍ഡോര്‍ഫീന്‍ പുറത്ത് വിടുന്നു. ഇത് പ്രകൃതിദത്തമായ വേദന സംഹാരിയാണ് എന്നതാണ് സത്യം. അതുകൊണ്ട് ആര്‍ത്തവ കാലത്തും ലഘുവ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മസ്സാജ് ചെയ്യുക
ആഹാരം പോലെ തന്നെ പ്രധാനമാണ് മസ്സാജ് ചെയ്യുന്നതും. ഇത് നിങ്ങളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരു മസ്സാജ് ഗര്‍ഭാശയത്തെ വിശ്രമിക്കാന്‍ സഹായിക്കുന്നതിലൂടെ ആര്‍ത്തവ വേദന കുറയ്ക്കകയും ചെയ്യുന്നു. മസാജ് ചെയ്യുമ്പോള്‍ വയറിന്റെ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം. പക്ഷേ, അധികം സമ്മര്‍ദ്ദം ചെലുത്തരുത്. എപ്പോഴും മൃദുവായി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം

യോഗ
യോഗ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ആര്‍ത്തവ കാലത്ത് ചെയ്യുന്നതും ആര്‍ത്തവ വേദനയെ കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിക്കാന്‍ യോഗ ശീലമാക്കേണ്ടതാണ്. ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും വേദനയേയു അസ്വസ്ഥതയേയും യോഗ വഴി നമുക്ക് ഇല്ലാതാക്കാം.

ജങ്ക് ഫുഡ് ഒഴിവാക്കുക
പിസ്സ, പാസ്ത, ചൈനീസ്, ഫ്രഞ്ച് ഫ്രൈകള്‍, ഫ്രോസണ്‍ ഭക്ഷണങ്ങള്‍, ബേക്കറി ഇനങ്ങള്‍, സോഡകള്‍ എന്നിവ ഇഷ്ടമുള്ളവര്‍ നമുക്കിടയിലുണ്ടാവും. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് ഇവ കഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരും ഉണ്ടായിരിക്കും. പക്ഷേ ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിനും വേദന കൂട്ടാനും മാത്രമേ ഉപകരിക്കൂ എന്നതാണ് സത്യം. പരമാവധി ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications











