For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

|

സസ്യാഹാരത്തിന് സമാനമായ ഒരു ആശയമാണ് റോ ഫുഡ് ഡയറ്റ്. ഇത് പ്രധാനമായും പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, വിത്തുകള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്യാതെ കഴിച്ചാല്‍ അവയില്‍ കലോറി കുറവായിരിക്കും. ചില ഭക്ഷ്യവസ്തുക്കള്‍ ഉയര്‍ന്ന ചൂടില്‍ വേവിക്കുന്നത് അവയുടെ പോഷകാംശവും അവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും കുറയ്ക്കുന്നു. പരമാവധി പോഷകങ്ങള്‍ നേടാന്‍ നിങ്ങള്‍ ചില ഭക്ഷണങ്ങള്‍ അസംസ്‌കൃതമായി കഴിക്കുന്നതാണ് നല്ലത്. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇതാ.

Most read: പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധിMost read: പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധി

ഉള്ളി

ഉള്ളി

എല്ലാ വീടുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി. സാലഡില്‍ ഉള്ളി പച്ചയായി കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. കരളിന് ഗുണം ചെയ്യുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളിക്ക് പ്രത്യേക മണം നല്‍കുന്ന അല്ലിസിന്‍ എന്ന സംയുക്തവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി പച്ചയായി കഴിക്കുമ്പോള്‍, ഉള്ളിയിലെ അല്ലിസിന്‍ ഹൃദ്രോഗം തടയുന്നതിനും എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്റൂട്ട് ഇരുമ്പ് സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ്. അത് സാലഡിന്റെയോ ജ്യൂസിന്റെയോ രൂപത്തില്‍ കഴിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് വേവിച്ച ചെറുപയര്‍ക്കൊപ്പം ബീറ്റ്റൂട്ട് മിക്‌സ് ചെയ്ത് കഴിക്കാം. ബീറ്റ്‌റൂട്ട് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ വ്യായാമത്തിന് മുമ്പ് നിങ്ങള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍Most read:പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഇതിലുണ്ട്; ഇതാണ് നല്ല ഭക്ഷണങ്ങള്‍

മുളപ്പിച്ച ഭക്ഷണം

മുളപ്പിച്ച ഭക്ഷണം

പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിക്കുന്നതിലൂടെ അതിന്റെ പോഷകമൂല്യം പല മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. അവ അസംസ്‌കൃതമായി കഴിച്ചാല്‍ വിറ്റാമിന്‍ സിയുടെ അത്ഭുതകരമായ ഗുണങ്ങള്‍ ലഭിക്കും. ചൂടില്‍ അല്ലെങ്കില്‍ അമിതമായ വെളിച്ചത്തില്‍ പോലും നശിക്കുന്ന വിറ്റാമിനാണ് സി വിറ്റാമിന്‍. വിറ്റാമിന്‍ ബി പാചകം ചെയ്യുമ്പോഴും മറ്റ് വഴികളിലൂടെ നഷ്ടപ്പെടാം, അതിനാല്‍, അസംസ്‌കൃത മുളകള്‍ കഴിക്കുന്നത് നല്ലതാണ്.

തക്കാളി

തക്കാളി

തക്കാളി നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ്, കാരണം നിങ്ങള്‍ അവയെ വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കുന്നു. മിക്ക കറികള്‍ക്കും ഗ്രേവികള്‍ക്കും അടിസ്ഥാന മസാല ഉണ്ടാക്കാന്‍ അവ ഉപയോഗിക്കുന്നു. സലാഡുകളില്‍ അസംസ്‌കൃതമായി തക്കാളി കഴിക്കുന്നതാണ് നല്ലത്. തക്കാളിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമുണ്ട്, പാകം ചെയ്തതിന് ശേഷം ഇവ കുറഞ്ഞേക്കാം.

Most read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂMost read:പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അസംസ്‌കൃതമായി കഴിക്കുന്നത് അല്‍പം കടുപ്പമുള്ള കാര്യമായി തോന്നിയേക്കാം, എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. മികച്ച ഫലങ്ങള്‍ക്കായി, വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി, അതില്‍ കുറച്ച് തുള്ളി തേന്‍ ഒഴിച്ച്, കുറച്ച് നേരം ചവച്ച ശേഷം, വെള്ളം കുടിച്ച് ഇറക്കുക. പച്ച വെളുത്തുള്ളിക്ക് ധാരാളം ഔഷധഗുണമുണ്ട്. ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഇത് കഴിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നു. അസംസ്‌കൃത വെളുത്തുള്ളി നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

നട്‌സ്

നട്‌സ്

ഉപ്പിട്ടാലും മധുരമുള്ളതായാലും നട്‌സ് വളരെ സ്വാദിഷ്ടമായേക്കാം. എന്നാല്‍ നട്‌സ് അസംസ്‌കൃതമായി കഴിക്കുന്നത് വളരെ ആരോഗ്യകരമായ ഒന്നാണ്. വറുത്ത നട്‌സില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ക്കുന്നത് നട്‌സിന്റെ കലോറി അളവ് വര്‍ദ്ധിപ്പിക്കുന്നു. ബദാം, വാല്‍നട്ട്, കശുവണ്ടി, പിസ്ത തുടങ്ങി രുചികരവും ആരോഗ്യകരവുമായ നിരവധി നട്‌സ് ഉണ്ട്. നട്‌സ് വറുക്കുന്നതോ അല്ലെങ്കില്‍ ചൂടാക്കുന്നതോ അവയുടെ ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും അളവ് കുറയ്ക്കും, അതിനാല്‍ അവ അസംസ്‌കൃതമായി കഴിക്കുന്നതാണ് നല്ലത്.

Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍Most read:ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍

ബ്രോക്കോളി

ബ്രോക്കോളി

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ കടുംപച്ച നിറത്തിലുള്ള സസ്യാഹാരത്തില്‍ കാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന സള്‍ഫോറഫെയ്ന്‍ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ സലാഡുകളില്‍ ചേര്‍ത്ത് ഇത് കഴിക്കാം. നിങ്ങള്‍ക്ക് വേണമെങ്കില്‍, ഒന്നോ രണ്ടോ മിനിറ്റ് ബ്രൊക്കോളി ചെറുതായി വഴറ്റി കഴിക്കാം. പക്ഷേ അത് അമിതമായി വേവിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ കഴിക്കുന്നതിനുമുമ്പ് ഇത് ഉപ്പുവെള്ളത്തില്‍ മുക്കിവയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്.

English summary

Foods That Should Be Eaten Raw For Maximum Benefits in Malayalam

Exposing certain food items to high heat reduces their nutritional content and the number of antioxidants present in them. Here are some foods that should be eaten raw for maximum benefit.
X
Desktop Bottom Promotion