For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീത്ത കൊളസ്‌ട്രോള്‍ കൂട്ടും, ആരോഗ്യം നശിക്കും; ഒഴിവാക്കണം ഇതെല്ലാം

|

രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുക് അല്ലെങ്കില്‍ കൊഴുപ്പ് പോലെയുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. മാംസം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലും ഇവ കാണപ്പെടുന്നു. മനുഷ്യശരീരത്തില്‍ വിറ്റാമിന്‍ ഡി, ഹോര്‍മോണുകള്‍, പിത്തരസം എന്നിവ ഉല്‍പാദിപ്പിക്കുന്നതില്‍ കൊളസ്‌ട്രോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പുകളെ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കോശങ്ങളുടെ ഒരു പ്രധാന ഭാഗമാണ് കൊളസ്‌ട്രോള്‍. ഇത് കോശ സ്തരങ്ങള്‍ക്ക് ശക്തിയും വഴക്കവും നല്‍കുന്നു.

Most read: പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലിMost read: പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്താനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്‌ട്രോള്‍ നിങ്ങളെ സഹായിക്കുന്നു. വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും കൊളസ്‌ട്രോള്‍ ഗുണം ചെയ്യുന്നു.

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും

ശരീരത്തിന് ആവശ്യമായ മൊത്തം കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിനു ലഭിക്കുന്നുള്ളു.

എല്‍.ഡി.എല്‍

എല്‍.ഡി.എല്‍

ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നതാണ് ഈ കൊളസ്‌ട്രോള്‍. രക്തത്തില്‍ ഇതിന്റെ അളവ് കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി ആരോഗ്യപരമായ പല അപകടങ്ങള്‍ക്കും കാരണമാകും.

Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്Most read:മലബന്ധത്തിന് പരിഹാരം ഈ പഴത്തിലുണ്ട്

എച്ച്.ഡി.എല്‍

എച്ച്.ഡി.എല്‍

ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്‌ട്രോള്‍. ഈ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു ?

ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു ?

ഉദാസീനമായ ജീവിതശൈലിയിലോ അനാരോഗ്യകരമായ ഭക്ഷണശീലത്തിലോ നിങ്ങളുടെ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നത് സാധാരണയായി ശരീരത്തില്‍ ഉണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ഇത് ദീര്‍ഘകാലം തുടര്‍ന്നാല്‍ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഒരു നിശ്ചിത അളവിലുള്ള കൊളസ്‌ട്രോള്‍ ആവശ്യമാണ്. പക്ഷേ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും. എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ദോഷകരമായ ഘടകങ്ങളായി കൊളസ്‌ട്രോളിനെ പലപ്പോഴും കണക്കാക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

Most read:തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍Most read:തണുപ്പുകാലത്ത് ആരോഗ്യത്തിന് എങ്ങും പോകേണ്ട; ഇവയുണ്ടെങ്കില്‍

ശരീരം കൊളസ്‌ട്രോളിനെ എങ്ങനെ നിയന്ത്രിക്കും?

ശരീരം കൊളസ്‌ട്രോളിനെ എങ്ങനെ നിയന്ത്രിക്കും?

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ 25% മാത്രമേ ഭക്ഷണ സ്രോതസ്സുകളില്‍ നിന്നുള്ളൂ. ബാക്കിയുള്ളവ കരള്‍ ഉത്പാദിപ്പിക്കുന്നു. വാസ്തവത്തില്‍, കൊളസ്‌ട്രോളിന്റെ അമിത ഉപഭോഗം തുലനം ചെയ്യാന്‍ ശരീരം സ്വാഭാവികമായും ഉണ്ടാക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറച്ചുകൊണ്ട് സഹായിക്കുന്നു. ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ ഉപഭോഗം കുറയുമ്പോള്‍, ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശരീരം കൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ നിലയെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.

ചീത്ത കൊളസ്‌ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

ചീത്ത കൊളസ്‌ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

മുട്ട, മത്തി, കക്കയിറച്ചി, മറ്റ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന കുറച്ച് ഭക്ഷണങ്ങള്‍ നമുക്ക് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നന്ന്.

Most read:പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍Most read:പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍

വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍

വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍

കലോറി, ട്രാന്‍സ് ഫാറ്റ്, അമിതമായ ലവണങ്ങള്‍ എന്നിവ അടങ്ങിയ വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളോട് തീര്‍ച്ചയായും നിങ്ങള്‍ നോ പറയണം. കാരണം, ഇവ ശരീരത്തില്‍ എളുപ്പത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നിറയ്ക്കുന്നവയാണ്. വാസ്തവത്തില്‍, ഈ ഭക്ഷണങ്ങളില്‍ അവശ്യ പോഷകങ്ങള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. മാത്രമല്ല ഇവയുടെ അമിതമായ കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍

കേക്ക്, ഐസ്‌ക്രീം, പേസ്ട്രി, മിഠായി എന്നിവ പോലുള്ള മധുരപലഹാരങ്ങള്‍ അമിതവണ്ണത്തിനും ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് പ്രമേഹം, ഹൃദയ രോഗങ്ങള്‍, മറ്റ് ജീവിതശൈലി വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതും വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പഞ്ചസാര നിറച്ച പലഹാരങ്ങളില്‍ പോഷകങ്ങളും കുറവാണ്. മിക്കവയിലും സീറോ കലോറിയാണ്. അതിനാല്‍ ചീത്ത കൊളസ്‌ട്രോളിന് കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.

Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?Most read:രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

ഫാസ്റ്റ് ഫുഡുകള്‍

ഫാസ്റ്റ് ഫുഡുകള്‍

ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യപരമായ നിരവധി അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇവ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍, അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ധമനികളുടെ തടസ്സം കുറയ്ക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

സംസ്‌കരിച്ച മാംസം

സംസ്‌കരിച്ച മാംസം

റെഡി-ടു-ഈറ്റ് മാംസങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഭക്ഷണസാധനമാണ്. കൂടാതെ, സോസേജുകള്‍, ബേക്കണ്‍ പോലുള്ള സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ഹൃദ്രോഗ സാധ്യതയും വന്‍കുടല്‍ കാന്‍സര്‍ പോലുള്ള ചില അര്‍ബുദങ്ങളും വര്‍ദ്ധിപ്പിക്കും.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

English summary

Foods That Increase Bad Cholesterol in The Body

An increase in the bad cholesterol can lead to obesity and cardiac diseases. Lets see the foods that increase bad cholesterol in the body.
X
Desktop Bottom Promotion