For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോര്‍മോണ്‍ കുറവ് നിസ്സാരമല്ല; ഭക്ഷണത്തിലുണ്ട് പ്രതിവിധി

|

പുരുഷന്മാരും സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. ധാരാളം ആളുകള്‍ അവരുടെ ജീവിതത്തില്‍ ഹോര്‍മോണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍, പലരും ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിവിധ മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഹോര്‍മോണുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Most read: മഴക്കാലത്ത് പ്രതിരോധശേഷി കുറയാതിരിക്കാന്‍ കഴിക്കണം ഇതെല്ലാം

നിങ്ങളുടെ വിശപ്പ്, ശരീരഭാരം, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സന്ദേശവാഹകരെ പോലെയാണ് ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നത്. അവ നിങ്ങളുടെ മാനസിക, ശാരീരിക, വൈകാരിക ആരോഗ്യത്തെ സാരമായി പ്രതിഫലിപ്പിക്കുന്നു.

ഹോര്‍മോണ്‍ തകരാറിലായാല്‍

ഹോര്‍മോണ്‍ തകരാറിലായാല്‍

ശരീരത്തിലെ പ്രക്രിയകള്‍ക്ക് ആവശ്യമായ ഓരോ ഹോര്‍മോണിന്റെയും ശരിയായ അളവ് സ്രവിക്കുന്നത് എന്‍ഡോക്രൈന്‍ ഗ്രന്ഥികളാണ്. അഡ്രീനലുകള്‍, തൈറോയ്ഡ്, കുടല്‍, കരള്‍, ഭക്ഷണക്രമം, ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങള്‍ എന്നിവ കാരണം മിക്കവര്‍ക്കും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം. അങ്ങനെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നവരില്‍ ഉത്കണ്ഠ, വിഷാദം, മാനസികാവസ്ഥയില്‍ മാറ്റം, അമിത ശരീരഭാരം, മുടി കൊഴിച്ചില്‍, മുഖക്കുരു, ഉറക്കമില്ലായ്മ, ക്ഷീണം, ഊര്‍ജ്ജനഷ്ടം, ദഹന പ്രശ്‌നങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ എന്നിവ കണ്ടുവരുന്നു. സ്ത്രീകളില്‍ സാധാരണയായി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോഴും ഗര്‍ഭം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ സമയങ്ങളിലും കണ്ടുവരുന്നു.

ഹോര്‍മോണ്‍ പ്രശ്‌നം പരിഹരിക്കാന്‍

ഹോര്‍മോണ്‍ പ്രശ്‌നം പരിഹരിക്കാന്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചാല്‍ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മിക്കവരിലും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയും പോഷകാഹാരവും നിങ്ങളുടെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. ഹോര്‍മോണുകളെ നിയന്ത്രിക്കാനും സന്തുലിതമാക്കാനും സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്. ഉദാഹരണത്തിന്, വ്യായാമം ഹോര്‍മോണുകളെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിന് പ്രയോജനകരമായ മറ്റൊരു മികച്ച മാര്‍ഗമാണ് ഭക്ഷണം. മികച്ച ഹോര്‍മോണ്‍ ബാലന്‍സിംഗ് ഭക്ഷണങ്ങളില്‍ ചിലത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Most read:നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍

ഒമേഗ 3 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

ഒമേഗ 3 കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് കൊഴുപ്പ് ഭക്ഷണങ്ങള്‍. ഹോര്‍മോണുകള്‍ കൊളസ്‌ട്രോള്‍ ഉപയോഗിച്ച് സമന്വയിപ്പിക്കപ്പെടുന്നു, നിങ്ങളുടെ ഭക്ഷണത്തില്‍ കൊഴുപ്പ് കുറവാണെങ്കില്‍, ഹോര്‍മോണ്‍ ഉത്പാദനം ചിലപ്പോള്‍ തടസ്സപ്പെട്ടേക്കാം. പ്രത്യേകിച്ച് സ്ത്രീ ലൈംഗിക ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയില്‍ കുറവുണ്ടാകാം. ചണവിത്ത്, ചിയ വിത്ത്, സാല്‍മണ്‍, അയല എന്നിവ പോലുള്ള ഭക്ഷണങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക.

പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍

പ്രധാനപ്പെട്ട എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. ശരീരത്തിന് നിര്‍മ്മിക്കാന്‍ കഴിയാത്ത അവശ്യ അമിനോ ആസിഡുകള്‍ നല്‍കാന്‍ കെല്‍പുള്ളതാണ് ഡയറ്ററി പ്രോട്ടീന്‍. ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ പ്രോട്ടീന്‍ സ്വാധീനിക്കുന്നു. അമിനോ ആസിഡുകളായ ലൈസിന്‍, ട്രിപ്‌റ്റോഫാന്‍ എന്നിവയുടെ അഭാവം ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് കുറയ്ക്കുകയും അസ്വസ്ഥത, ഉത്കണ്ഠ, വിഷാദം, ഉറക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. അമിതമായ സമ്മര്‍ദ്ദം സ്ത്രീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. പ്രോട്ടീന്‍ ഭക്ഷണങ്ങളുടെ നല്ല ഉറവിടങ്ങളാണ് പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മുട്ട, ലീന്‍ മീറ്റ്, മത്സ്യം, പയറ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ.

Most read:മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്

മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

ന്യൂറോ ട്രാന്‍സ്മിറ്ററുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ധാതുക്കളാണ് മഗ്‌നീഷ്യം, സെലിനിയം, സിങ്ക്, ഇരുമ്പ് എന്നിവ. നിങ്ങളുടെ ശരീരത്തെ ശാന്തമാക്കുന്ന ആന്റി സ്‌ട്രെസ് മിനറല്‍ എന്നും മഗ്‌നീഷ്യം അറിയപ്പെടുന്നു. ഇത് പേശികളെയും ഞരമ്പുകളെയും വിശ്രമിക്കുന്നു. അതുവഴി ഉറക്കം മെച്ചപ്പെടുത്തുകയും. സമ്മര്‍ദ്ദത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുകയും ഹോര്‍മോണ്‍ ബാലന്‍സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ്, വിത്തുകള്‍ എന്നിവയാണ് മഗ്‌നീഷ്യം ഭക്ഷണത്തിന്റെ നല്ല ഉറവിടങ്ങള്‍.

വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍

വൈകാരികവും മാനസികവുമായ ക്ഷേമം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിന് അത്യാവശ്യമാണ്. സമ്മര്‍ദ്ദവും വിഷാദവും ഉണ്ടെങ്കില്‍ ബി വിറ്റാമിനുകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. മദ്യം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, നിക്കോട്ടിന്‍, കഫീന്റെ അമിത ഉപഭോഗം എന്നിവയാണ് ശരീരത്തില്‍ ബി വിറ്റാമിന്‍ കുറവിന് കാരണമാകുന്നത്. ഉത്കണ്ഠ, വിഷാദം, ക്ഷോഭം, ഉയര്‍ന്ന പിഎംഎസ് എന്നിവയാണ് ഇതിന്റെ സാധാരണ ലക്ഷണങ്ങള്‍. അതിനാല്‍, നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളായ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മുട്ട, കക്കയിറച്ചി, ലീന്‍ മീറ്റ് എന്നിവ കഴിക്കുക.

Most read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഭക്ഷണങ്ങള്‍

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഭക്ഷണങ്ങള്‍

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധന, ഭക്ഷണ അലര്‍ജികള്‍, വിഷവസ്തുക്കള്‍ എന്നിവ കാരണം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍, നട്‌സ്, പച്ചക്കറികള്‍ തുടങ്ങിയ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ഗുണം ചെയ്യും.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

പല ഹോര്‍മോണുകളും വയറിലാണ് സ്രവിക്കുന്നത്, അതായത് ദഹനവ്യവസ്ഥയില്‍. മോശം ദഹനവ്യവസ്ഥയും വീക്കവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. അതിനാല്‍ വയറിന്റെ പരിപാലനം വളരെ പ്രധാനമാണ്. നല്ല അളവിലുള്ള നല്ല ബാക്ടീരിയകള്‍ ഗട്ട് സിന്‍ഡ്രോം തടയാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഇതിന് ഒരു വഴി. തൈര്, മോര് എന്നിവ പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്. ഇവ കഴിക്കുന്നത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

English summary

Foods That Help You Balance Your Hormones in Malayalam

Several factors can lead to hormonal imbalance. Here are some foods that help you balance your hormones. Take a look.
X