Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം: ഡയറ്റ് ഇപ്രകാരം
തലകറക്കം പലര്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അല്പം ഗുരുതരമായി മാറുന്നുണ്ട്. ചിലരില്‍ വെര്‍ട്ടിഗോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിനെ നിസ്സാരമായി വിടുമ്പോള്‍ പിന്നീട് അത് ചില പ്രതിസന്ധികള്‍ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് ഇരുന്നെഴുന്നേല്ക്കുമ്പോഴോ അല്ലെങ്കില്‍ കസേരയില്‍ ഇരുന്ന് എഴുന്നേല്‍ക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് തിരിയുമ്പോഴോ ഒക്കെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലരില്‍ കാഴ്ചക്ക് മങ്ങലും അതോടൊപ്പമുണ്ടാവുന്ന തലകറക്കവും ആണ് വെര്‍ട്ടിഗോ എന്ന് പറയുന്നത്. എന്നാല്‍ ഒരു ഡോക്ടറുടെ പരിശോധനയിലൂടെ മാത്രമേ ഇത് തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ.

ഈ ഒരു അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഡോക്ടറുടെ സഹായത്തോടൊപ്പം തന്നെ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം വെര്‍ട്ടിഗോയെ പരിഹരിക്കാന്‍ എന്ന് നമുക്ക് നോക്കാം. ചിലരില്‍ ഓക്കാനം പോലുള്ള അവസ്ഥയും വെര്‍ട്ടിഗോക്ക് ഒപ്പം ഉണ്ടാവുന്നു. ഭക്ഷണങ്ങള്‍ ഏതൊക്കെ കഴിക്കണം എന്ന് നമുക്ക് നോക്കാം.
എന്താണ് വെര്‍ട്ടിഗോ?
എന്താണ് വെര്‍ട്ടിഗോ എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുവന്നതാണ്. നമ്മുട ആന്തരിക കര്ണത്തിലോ അല്ലെങ്കില്‍ കര്‍ണത്തില്‍ നിന്ന് മസ്തിഷ്കത്തിലേക്കുള്ള ഞരമ്പിലോ തകരാര്‍ സംഭവിക്കുന്നത് മൂലം ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയാണ് വെര്‍ട്ടിഗോ എന്ന് പറയുന്നത്. ആന്തരിക കര്‍ണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളാണ് വെര്‍ട്ടിഗോക്ക് പിന്നിലുള്ള പ്രധാന കാരണം. ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് ഇത്തരം അപകടം സംഭവിക്കുന്നത്. ഈ അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാം.

ബദാം
വെര്‍ട്ടിഗോയെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ബദാം ശീലമാക്കാവുന്നതാണ്. കാരണം ബദാമില്‍ വൈറ്റമിന്‍ ഇ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ എങ്ങനെ ബദാം കഴിക്കണം എന്ന് നോക്കാം. അതിന് വേണ്ടി ഒരു പിടി മുഴുവന്‍ ബദാം എടുത്ത് അത് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. അതിന് ശേഷം രാവിലെ ഈ ബദാം എടുത്ത് പൊടിച്ച് അത് പാലില്‍ ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ ചെറുചൂടോടെ കുടിക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് സാവധാനം നിങ്ങളുടെ വെര്‍ട്ടിഗോ ലക്ഷണങ്ങളെ കുറക്കുന്നതിന് സഹായിക്കുന്നു.

നെല്ലിക്ക, മല്ലി
നെല്ലിക്കയും മല്ലിയും എല്ലാം ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. മല്ലിയില്‍ കോപ്പര്‍, മാംഗനീസ്, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. വളരെയധികം മികച്ച ഗുണങ്ങളാണ് ഇത് രണ്ടും നല്‍കുന്നത്. ഇതെങ്ങനെ വെര്‍ട്ടിഗോയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ഒരു ടേബിള്‍സ്പൂണ്‍ മല്ലിയിലയും നെല്ലിക്കപ്പൊടിയും ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എടുത്ത് അതിലേക്ക് അല്പം തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് നിങ്ങളുടെ വെര്‍ട്ടിഗോ ലക്ഷണങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നു.

ചുവന്ന മുളക്
ആരോഗ്യ സംരക്ഷണത്തിന് ചുവന്ന മുളക് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇതിലുള്ള ക്യാപ്സൈസിന് നിങ്ങളുടെ തലച്ചോറിലേക്കും ചെവിയിലേക്കും ഉള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി വെര്‍ട്ടിഗോ ലക്ഷണങ്ങള്‍ കുറക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തില്‍ മുളക് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അമിതമാവാതെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിലേക്ക് എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ചെറുനാരങ്ങ
പലപ്പോഴും ഓക്കാനം, തലകറക്കം എന്നിവയുടെ ലക്ഷണങ്ങളെ കുറക്കുന്നതിന് വേണ്ടി ഉപ്പിട്ട ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നമുക്ക് ശീലമുള്ള ഒരു വീട്ടുവൈദ്യമാണ്. ഇത് തന്നെ വെര്‍ട്ടിഗോയെ പ്രതിരോധിക്കുന്നതിനും നമുക്ക് ഉപയോഗിക്കാം. അതിന് വേണ്ടി ചെറുനാരങ്ങയുടെ ചതച്ച കഷണങ്ങള്‍ ചേര്‍ത്ത് ഒരു കപ്പ് ഹെര്‍ബല്‍ ടീ ഉണ്ടാക്കുക.ഇത് നിങ്ങളുടെ വെള്ളം കുടിക്കുന്നതിന് പകരം കുടിച്ച് നോക്കു. ഇത് കൂടാതെ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ചെറുനാരങ്ങ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും കുറക്കുന്നതിന് സഹായിക്കുന്നു.

സ്ട്രോബെറി
വൈറ്റമിന്‍ സിയുടെ കലവറയാണ് സ്ട്രോബെറി. വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സ്ട്രോബെറി സഹായിക്കുന്നുണ്ട്. ദിവസവും മൂന്നോ നാലോ സ്ട്രോബെറി കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഉണ്ടാവുന്ന വെര്‍ട്ടിഗോ ലക്ഷണങ്ങളെ പൂര്‍ണമായും ലഘൂകരിക്കുന്നു. ഇത് കൂടാതെ രാത്രിയില്‍ സ്ട്രോബെറി മുറിച്ച് തൈര് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് രാവിലെ എടുത്ത് വെറും വയറ്റില്‍ വേണം കഴിക്കാന്‍. കാരണം തൈരില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വെര്‍ട്ടിഗോ എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

