For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിയുടെ അണുബാധ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍ ധാരാളം

|

ചെവി നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ചെവിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പെട്ടെന്ന് തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായി ഇരിക്കുക എന്നുള്ളത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള ആദ്യപടിയാണ് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക എന്നത്. നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന ഭക്ഷണം നിങ്ങളുടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നുണ്ട്. കണ്ണ്, മൂക്ക്, നാവ്, ത്വക്ക്, ചെവി എന്നിവയുള്‍പ്പെടെയുള്ള സെന്‍സറി സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കാന്‍ നല്ല ഭക്ഷണക്രമം വളരെ അത്യാവശ്യമാണ്. ചെവിയിലെ അണുബാധ ഒരിക്കലും സ്വയം ചികിത്സയിലൂടെ മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി അല്‍പം ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കാവുന്നതാണ്.

Foods That Help Prevent Ear Infections

പലപ്പോഴും നമ്മള്‍ കണ്ണിനും ചര്‍മ്മത്തിനും മുന്‍ഗണന നല്‍കുകയും വലിയ ശബ്ദങ്ങളില്‍ നിന്ന് ചെവികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മുടെ അനാരോഗ്യകരമായ ചില ശീലങ്ങള്‍ ചെവിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ചെവിയിലുണ്ടാവുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതിലുപരി ചെവിയുടെ അണുബാധയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ശീലമാക്കാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വാഴപ്പഴം, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍

വാഴപ്പഴം, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം അകത്തെ ചെവിയിലെ രക്തക്കുഴലുകള്‍ തുറക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ രക്തചംക്രമണം എളുപ്പമാക്കുകയും ഓക്‌സിജന്‍ വിതരണം കൃത്യമാക്കുകയും ചെയ്യുന്നുണ്ട്. പ്രായമായവരില്‍ പലരിലും ശ്രവണ നഷ്ടത്തിന് പ്രധാന കാരണമായ ഗ്ലൂട്ടാമേറ്റിന്റെ പരിപാലനത്തിനും ഇത്തരം പഴങ്ങള്‍ സഹായിക്കുന്നുണ്ട്. ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതോടൊപ്പം തന്നെ ഇത് പ്രായവുമായി ബന്ധപ്പെട്ട വിവിധ കേള്‍വി ശക്തിയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. കേള്‍വിക്കുറവും ചെവി അണുബാധയും. ഓറഞ്ചില്‍ കാണപ്പെടുന്ന വിറ്റാമിന്‍ സി, ഇ എന്നിവ കേള്‍വിക്കുറവ് തടയുന്നതിനുള്ള മികച്ച സപ്ലിമെന്റുകളാണ്. അതുകൊണ്ട് തന്നെ സ്ഥിരമായയി ഇത് ഉപയോഗിക്കുന്നത് ചെവിയുടെ കൂടെ ആരോഗ്യത്തോടൊപ്പവും അണുബാധയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സാല്‍മണ്‍

സാല്‍മണ്‍

ഒരു വ്യക്തിയുടെ ശരീരം പ്രായത്തിനനുസരിച്ച് കുറയുന്നു. പ്രായം കൂടുന്തോറും ചെവിയുടെ കേള്‍വിശക്തിയും ഇല്ലാതാവുന്നുണ്ട്. ഈ അവസ്ഥയില്‍ സാല്‍മണ്‍ വളരെയധികം സഹായകമാണ്. സാല്‍മണ്‍ ചെവികള്‍ക്ക്, പ്രത്യേകിച്ച് കേള്‍വിക്ക് ഗുണം ചെയ്യും. സാല്‍മണ്‍, മത്തി, സമാനമായ മത്സ്യങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പ്രായവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവ് കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രായവുമായി ബന്ധപ്പെട്ട കേള്‍വിക്കുറവിന്റെ അസ്വസ്ഥത കുറയ്ക്കാന്‍ ഇത് സഹായിക്കുമെങ്കിലും, ഇത് കൂടുതലാവുമ്പോള്‍ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ എല്ലാവര്‍ക്കും മത്സ്യം ഇഷ്ടമല്ല. ഇവര്‍ ഒമേഗ 3 ഗുളികകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് സിങ്ക് അടങ്ങിയതാണ്, ഇത് രോഗപ്രതിരോധത്തിന് സഹായിക്കുന്നുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോശവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ സാധാരണ ചെവി അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഇതില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ കേള്‍വിശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അത്ഭുതകരമായ രീതിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മഗ്‌നീഷ്യം രക്തക്കുഴലുകള്‍ വികസിപ്പിക്കാനും ചെവിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ട് ഇവര്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കാവുന്നതാണ്.

പച്ച ഇലക്കറികള്‍

പച്ച ഇലക്കറികള്‍

ബ്രോക്കോളി, കാബേജ്, ചീര എന്നിവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ, സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചെവിയിലെ സൂക്ഷ്മവും സെന്‍സിറ്റീവുമായ ടിഷ്യൂകള്‍ക്കുള്ള കേടുപാടുകള്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ബ്രോക്കോളിയിലെ വിറ്റാമിന്‍ ഉള്ളടക്കം ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് ചെവിയിലെ സൂക്ഷ്മമായ ടിഷ്യുവിനെ സഹായിക്കുന്നുണ്ട്. കാരണം ഫോളിക് ആസിഡും മറ്റ് ധാതുക്കളും ചെവികളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും കോശ വികസനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഭക്ഷണത്തില്‍ ധാരാളം പച്ചിലകള്‍ പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമായ ശ്രവണ ശേഷി ഉറപ്പാക്കുന്നു.

പാല്‍ ഉല്‍പന്നങ്ങള്‍

പാല്‍ ഉല്‍പന്നങ്ങള്‍

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാല്‍. ഇതില്‍ വിറ്റാമിന്‍ എ, ബി (ബി 1 മുതല്‍ ബി 6 വരെ), ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസത്തിനും ഓക്‌സിജന്‍ കൈമാറ്റത്തിനും സഹായിക്കുന്നുണ്ട്. പാലുല്‍പ്പന്നങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ സെലിനിയം, സിങ്ക് എന്നിവ ശരീരത്തിലെയും കോശങ്ങളിലെയും ദ്രാവകങ്ങള്‍ നിലനിര്‍ത്താനും നിയന്ത്രിക്കാനും സഹായിക്കുന്നു. അകത്തെ ചെവിയിലെ സെന്‍സിറ്റീവ് ദ്രാവകം സംരക്ഷിക്കാനും ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത് ഇതാണ്

ശ്രദ്ധിക്കേണ്ടത് ഇതാണ്

എത്രയൊക്കെ ശരിയായ ഭക്ഷണ ക്രമമുണ്ടെങ്കിലും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും നിയന്ത്രിക്കുന്നതിന് നമുക്ക് സാധിക്കുന്നില്ല. അതുകൊണ്ട് അവയുടെ തീവ്രതയനുസരിച്ച് തുടര്‍ ചികിത്സ ആവശ്യമാണ്. അതുകൊണ്ട് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്നു തോന്നുകയാണെങ്കില്‍ ഭക്ഷണത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ചികിത്സയും. കൃത്യമായി ഡോക്ടറെ കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നേണ്ടതാണ്. ലളിതമായ ഭക്ഷണക്രമവും ജീവിതശൈലി മെച്ചപ്പെടുത്തലും ഒരാളെ ആരോഗ്യവാനാക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

Corbevax : കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതിCorbevax : കുട്ടികള്‍ക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി

Copper Rich Foods: കോപ്പര്‍ അടങ്ങിയ ഭക്ഷണം നിസ്സാരമല്ല: കഴിച്ചാല്‍ ഈ ഗുണങ്ങള്‍Copper Rich Foods: കോപ്പര്‍ അടങ്ങിയ ഭക്ഷണം നിസ്സാരമല്ല: കഴിച്ചാല്‍ ഈ ഗുണങ്ങള്‍

English summary

Foods That Help Prevent Ear Infections In Malayalam

Here we have listed some of the foods that help to prevent ear infections in malayalam. Take a look.
X
Desktop Bottom Promotion