For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌

|

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട എന്ന് മിക്കവര്‍ക്കും അറിവുള്ള കാര്യമായിരിക്കും. ശരാശരി, ഒരു മുട്ട നിങ്ങളുടെ ശരീരത്തിന് 6 ഗ്രാം പ്രോട്ടീന്‍ നല്‍കും. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കീറ്റോ ഡയറ്റില്‍ മുട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. മുട്ടയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, മുട്ട കൂടാതെ, പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അവയില്‍ പലതും സസ്യ അധിഷ്ഠിതമാണ്. മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് അറിയാന്‍ വായിക്കൂ.

Most read: ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണംMost read: ആരോഗ്യത്തിന് രാവിലെ ഓട്ടം മാത്രം പോരാ; ഇതുകൂടെ ശ്രദ്ധിക്കണം

ഒരു മുട്ടയില്‍ എത്ര പ്രോട്ടീന്‍ ഉണ്ട്

ഒരു മുട്ടയില്‍ എത്ര പ്രോട്ടീന്‍ ഉണ്ട്

ആരോഗ്യകരമായ ശരീരത്തിന് പ്രോട്ടീന്‍ പ്രധാനമാണ്. പേശികളുടെ മികച്ച പ്രവര്‍ത്തങ്ങള്‍ക്കും നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും പ്രോട്ടീന്‍ സഹായിക്കുന്നു. ശരാശരി ഒരു മുതിര്‍ന്നയാള്‍ എല്ലാ ദിവസവും ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ കഴിക്കണം. ഒരു മുട്ടയില്‍ ആറ് മുതല്‍ ഏഴ് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം അല്ലെങ്കില്‍ പെട്ടെന്നുള്ള ലഘുഭക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ ഒന്നാണ് മുട്ട.

അമരപ്പയര്‍

അമരപ്പയര്‍

ഈ രുചികരമായ ലഘുഭക്ഷണം ഏത് സമയത്തും കഴിക്കാന്‍ അനുയോജ്യമായ ഒന്നാണ്. ഒരു കപ്പ് അമരപ്പയറില്‍, 26 ഗ്രാം പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം എന്നിവയും ഫൈബറും നല്‍കുന്നു.

Most read:വിറ്റാമിന്‍ ഡി കുറവെങ്കില്‍ ശരീരം പ്രതികരിക്കും ഇങ്ങനെ

വെള്ളക്കടല

വെള്ളക്കടല

ഒരു കപ്പ് വെള്ളക്കടല നിങ്ങള്‍ക്ക് 15 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, സിങ്ക്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.

ട്യൂണ

ട്യൂണ

പ്രോട്ടീനാല്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ട്യൂണ. അഞ്ച് ഔണ്‍സില്‍ 32 ഗ്രാം പ്രോട്ടീനും 140 കലോറിയും അടങ്ങിയിട്ടുണ്ട്.

Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

ചണവിത്ത്

ചണവിത്ത്

മൂന്ന് ടേബിള്‍സ്പൂണ്‍ ചണവിത്ത് നിങ്ങള്‍ക്ക് 11 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. ചണ വിത്തുകളില്‍ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഫൈബര്‍, അവശ്യ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, സിങ്ക്, ഇരുമ്പ്, കാല്‍സ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്. ഇത് നിങ്ങള്‍ക്ക് സാലഡില്‍ ചേര്‍ത്തോ സ്മൂത്തികളില്‍ കലര്‍ത്തിയോ കഴിക്കാവുന്നതാണ്.

തണ്ണിമത്തന്‍ വിത്തുകള്‍

തണ്ണിമത്തന്‍ വിത്തുകള്‍

സസ്യാഹാര ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് തണ്ണിമത്തന്‍ വിത്ത് കഴിച്ച് ദൈനംദിന പ്രോട്ടീന്‍ ആവശ്യം നിറവേറ്റാവുന്നതാണ്. സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ നല്ല ഉറവിടമാണ് തണ്ണിമത്തന്‍ വിത്തുകള്‍. ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.

Most read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

പയറ്

പയറ്

പയറ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് 18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്. ചെറിയ ചിലവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പയറ് മികച്ച ഓപ്ഷനാണ്.

മത്തന്‍ വിത്തുകള്‍

മത്തന്‍ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍ പ്രോട്ടീന്റെ ഒരു പവര്‍ഹൗസാണ്. കാല്‍ കപ്പില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മഗ്‌നീഷ്യം, വിറ്റാമിന്‍ കെ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. ഇവ നിങ്ങള്‍ക്ക് സാലഡിലോ സ്മൂത്തിയിലോ കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്.

Most read:എപ്പോഴും ദാഹം തോന്നുന്നോ? ഈ രോഗങ്ങളാകും കാരണംMost read:എപ്പോഴും ദാഹം തോന്നുന്നോ? ഈ രോഗങ്ങളാകും കാരണം

ബദാം

ബദാം

മുട്ടയിലേതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനില്‍ അടങ്ങിയ മറ്റൊന്നാണ് ബദാം. ഒരു ഔണ്‍സ് ബദാം കഴിച്ചാല്‍ ആറ് ഗ്രാം പ്രോട്ടീന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതില്‍ നാല് ഗ്രാം ഫൈബര്‍, 12 വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുമുണ്ട്.

Most read:കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനംMost read:കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനം

സോയാബീന്‍

സോയാബീന്‍

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സോയാബീന്‍. ഒരു കപ്പ് സോയാബീനില്‍ 29 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മികച്ച സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉറവിടമാണ് സോയാബീന്‍.

English summary

Foods That Have More Protein Than Eggs

Keep reading to know foods sources which have more protein than eggs.
X
Desktop Bottom Promotion