For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജി അടുക്കില്ല; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

|

കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മിക്കവരുടെയും ശരീരം പ്രതികരിക്കുന്നത് അലര്‍ജികളുടെ രൂപത്തിലായിരിക്കും. ഭക്ഷണത്തിലൂടെ, സമ്പര്‍ക്കത്തിലൂടെ, അന്തരീക്ഷത്തിലൂടെ, കാലാവസ്ഥാ മാറ്റം തുടങ്ങി വിവിധ രീതികളില്‍ ശരീരത്തില്‍ അലര്‍ജി പിടിപെടാം. ഇത്തരം അവസ്ഥകളില്‍ ശരീരം പല അസ്വസ്ഥതകളും കാണിക്കുന്നു. ശരീരത്തിനുള്ളിലെത്തുന്ന പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി എന്ന് അറിയപ്പെടുന്നത്. രോഗകാരികളായ ഘടകങ്ങളോടു പോരാടാനാണ് ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ സജ്ജമാക്കിയിരിക്കുന്നത്.എന്നാല്‍, അലര്‍ജിക്ക് സാധ്യതയുള്ളവരില്‍ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകള്‍ക്കെതിരെയും പ്രതികരിക്കുന്നു.

Most read: എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതിMost read: എളുപ്പത്തില്‍ സിക്‌സ് പാക്ക് ബോഡി നേടാം; ഇവ ശ്രദ്ധിച്ചാല്‍ മതി

മരുന്നുകളിലൂടെ അലര്‍ജി ചികിത്സിച്ച് ഭേദമാക്കാമെങ്കിലും, ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ നിങ്ങളുടെ സീസണല്‍ അലര്‍ജി ലഘൂകരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ആഹാരക്രമത്തില്‍ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് ഇതിന് ഗുണം ചെയ്യും. സീസണല്‍ അലര്‍ജിയുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണളുണ്ട്. ഇതാ നോക്കൂ..

ഇഞ്ചി

ഇഞ്ചി

മിക്ക അലര്‍ജികള്‍ക്കും കാരണം മൂക്ക്, കണ്ണുകള്‍, തൊണ്ട എന്നിവയിലെ നീര്‍വീക്കം, പ്രകോപനം എന്നിവയിലെ അസുഖകരമായ ലക്ഷണങ്ങള്‍ കാരണമാണ്. ഈ ലക്ഷണങ്ങളെ സ്വാഭാവികമായി കുറയ്ക്കാന്‍ ഇഞ്ചി നിങ്ങളെ സഹായിക്കും. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരമായി നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇഞ്ചി ഉപയോഗിച്ചുവരുന്നു. ആന്റിഓക്‌സിഡേറ്റീവ്, ആന്റിഇന്‍ഫ്‌ളമേറ്ററി ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്താല്‍ സംഭവിക്കുന്ന സീസണല്‍ അലര്‍ജിയെ നേരിടാന്‍ ഈ സംയുക്തങ്ങള്‍ ഫലപ്രദമാണ്. ഇഞ്ചിയുടെ ഗുണങ്ങള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇഞ്ചി ചായ ദിവസവും ശീലമാക്കുക.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

അലര്‍ജികള്‍ അകറ്റി നിര്‍ത്താന്‍ സിട്രസ് പഴങ്ങള്‍ നിങ്ങളെ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഇത്തരം പഴങ്ങള്‍. ജലദോഷം, അലര്‍ജി എന്നിവ കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കാം. വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അലര്‍ജിക് റിനിറ്റിസ് കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ അലര്‍ജി സമയത്ത്, ഉയര്‍ന്ന വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ കഴിക്കാന്‍ മറക്കണ്ട.

Most read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാംMost read:ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ; കാന്‍സര്‍ തടയാം

മഞ്ഞള്‍

മഞ്ഞള്‍

ഔഷധ മൂല്യത്തിന്റെ കാര്യത്തില്‍ പ്രകൃതിയുടെ പവര്‍ഹൗസാണ് മഞ്ഞള്‍. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഈ സുഗന്ധവ്യഞ്ജനം നിങ്ങളുടെ വിവിധ അസുഖങ്ങള്‍ സുഖപ്പെടുത്തുന്നു. ഇതിലെ കുര്‍ക്കുമിന്‍, വീക്കം മൂലമുണ്ടാകുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അലര്‍ജി റിനിറ്റിസ് മൂലമുണ്ടാകുന്ന വീക്കവും പ്രകോപിപ്പനവും കുറയ്ക്കാനും ഇത് സഹായിക്കും. പല വിധത്തില്‍ നിങ്ങള്‍ക്ക് മഞ്ഞള്‍ ഉപയോഗിക്കാം. ഏറ്റവും ഉത്തമമായ വഴിയാണ് മഞ്ഞള്‍ പാല്‍, അല്ലെങ്കില്‍ മഞ്ഞള്‍ വെള്ളം കുടിക്കുന്നത്.

തക്കാളി

തക്കാളി

വിറ്റാമിന്‍ സി യുടെ കാര്യത്തില്‍ സിട്രസ് പഴങ്ങള്‍ക്ക് തുല്യമാണ് തക്കാളി. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളിയില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന മൂല്യത്തിന്റെ 26 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. കൂടാതെ, തക്കാളിയില്‍ അടങ്ങിയ ലൈക്കോപീന്‍ മറ്റൊരു ആന്റിഓക്‌സിഡന്റ് സംയുക്തമാണ്. ഇത് സിസ്റ്റമിക് വീക്കം ശമിപ്പിക്കാന്‍ സഹായിക്കുന്നു. പാചകം ചെയ്ത് കഴിക്കുമ്പോള്‍ ലൈക്കോപീന്‍ ശരീരത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടും.

Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?Most read:വിഷാദം ഒന്നല്ല, പലതരം; ഈ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ?

സാല്‍മണ്‍/ കൊഴുപ്പ്‌ മത്സ്യങ്ങള്‍

സാല്‍മണ്‍/ കൊഴുപ്പ്‌ മത്സ്യങ്ങള്‍

സാല്‍മണ്‍ പോലുള്ള എണ്ണ നിറഞ്ഞ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ അലര്‍ജി പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ആസ്ത്മ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നത് തെളിയിക്കപ്പെട്ടതാണ്. ഒമേഗ 3യുടെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളില്‍ നിന്നാണ് ഈ ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ആഴ്ചയില്‍ 8 ഔണ്‍സ് മത്സ്യം ലഭിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ച് കുറഞ്ഞ മെര്‍ക്കുറി 'ഫാറ്റി' മത്സ്യങ്ങളായ സാല്‍മണ്‍, അയല, മത്തി, ട്യൂണ എന്നിവ.

സവാള

സവാള

ക്വെര്‍സെറ്റിന്റെ പ്രകൃതിദത്ത ഉറവിടമാണ് ഉള്ളി അഥവാ സവാള. സീസണല്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്ന ക്വെര്‍സെറ്റിന്‍ പ്രകൃതിദത്ത ആന്റിഹിസ്റ്റാമിന്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അസംസ്‌കൃത ചുവന്ന ഉള്ളിയില്‍ ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പാചകം ചെയ്താല്‍ ഉള്ളിയുടെ ക്വെര്‍സെറ്റിന്‍ അളവ് കുറയുന്നു. അതിനാല്‍ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉള്ളി അസംസ്‌കൃതമായി കഴിക്കുക. നിങ്ങള്‍ക്ക് ഇവ സലാഡുകളിലോ സാന്‍ഡ്‌വിച്ചുകളിലോ ചേര്‍ത്ത് കഴിക്കാം. ആരോഗ്യമുള്ള കുടല്‍ ബാക്ടീരിയകളെ പരിപോഷിപ്പിക്കുകയും രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും കൂടുതല്‍ കരുത്ത് നല്‍കുകയും ചെയ്യുന്ന പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണമാണ് ഉള്ളി.

Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍Most read:തണുപ്പുകാലത്ത് നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിലെ മാറ്റങ്ങള്‍

വെളുത്തുള്ളി

വെളുത്തുള്ളി

ശരീരത്തിനകത്തും ചര്‍മ്മത്തിലുമുള്ള നിരവധി അണുബാധകളെ ചെറുക്കാന്‍ വെളുത്തുള്ളി നിങ്ങളെ സഹായിക്കുന്നു. അസംസ്‌കൃത വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന സംയുക്തം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ ഫലപ്രദമാണ്. വേവിക്കുമ്പോള്‍, ഈ സംയുക്തത്തിന്റെ ശക്തി കുറയുന്നു, അതിനാല്‍ അസംസ്‌കൃത വെളുത്തുള്ളി കഴിക്കുക.

English summary

Foods That Can Protect Your Body From Allergies

From reducing inflammation to boosting the immune system, there are a number of dietary choices that may help mitigate the miseries of seasonal allergies. Here’s a list of foods to try.
X
Desktop Bottom Promotion