Just In
- 5 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 6 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 6 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 7 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഈ ഭക്ഷണങ്ങള്‍ നമ്മളെ തളര്‍ത്തും
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് നമ്മള് പലപ്പോഴും ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി നമ്മള് എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണം ഇതില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുന്നുണ്ട്.
നമുക്കെല്ലാവര്‍ക്കും ഒരു ദിവസത്തിനിടയില്‍ ഊജ്ജത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സംഭവിക്കുന്നുണ്ട്. ഇത് തികച്ചും സാധാരണമാണ്. എന്നാല്‍ ചിലപ്പോള്‍, നിങ്ങള്‍ക്ക് ക്ഷീണം തോന്നിയേക്കാം, ഇത് ദിവസം മുഴുവന്‍ തുടരാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍, അടിസ്ഥാനപരമായ ആരോഗ്യ അവസ്ഥകളെ നമുക്ക് ഇതിന് കാരണം എന്ന് വിശേഷിപ്പിക്കാവുന്നതാണ്
ഒരു മാസത്തില്‍ കുറയും വയറിന് ഈ ഒറ്റമൂലികള്‍
എന്നാല്‍ പലപ്പോഴും, ഇത് അനാരോഗ്യകരമായ ജീവിതശൈലിയുടെ ഫലമായിരിക്കാം. രാത്രി വൈകി, വ്യായാമത്തിന്റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ശീലങ്ങള്‍ എന്നിവ നിങ്ങളുടെ ഊര്‍ജ്ജം കുറയുന്നതിന് കാരണമാകുന്നു. ശാരീരികോര്‍ജ്ജം കുറയുന്നതിന് കാരണമാകുന്ന ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.
ഭക്ഷണക്രമം
നിങ്ങളുടെ ഭക്ഷണക്രമം ഇവിടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. ശരിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ കഴിയും, മാത്രമല്ല ചില ഊര്‍ജ്ജവും പാനീയങ്ങളും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നിരന്തരം ക്ഷീണവും പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മദ്യം
ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ആവില്ലെങ്കിലും മദ്യം പലരുടേയും ഇഷ്ടപാനീയം തന്നെയാണ് എന്ന് പറയാതെ വയ്യ. മിതമായ അളവില്‍ മദ്യം കഴിക്കുന്നത് എല്ലാം ശരിയാണ്. എന്നാല്‍ നിങ്ങള്‍ അത് അമിതമായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ ശാരീരികോര്‍ജ്ജം കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം നശിപ്പിക്കുന്നു. മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും കുറക്കുന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്നതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം ഭാവിയില്‍ ഉണ്ടാക്കുന്നുണ്ട്.
പഞ്ചസാര
നിങ്ങളുടെ ഭക്ഷണത്തിലെ അമിതമായ പഞ്ചസാര നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യും. എന്നാല്‍ പിന്നീട് ഇത് നിങ്ങള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പഞ്ചസാര ഭക്ഷണത്തില്‍ ചേര്‍ക്കണം എന്ന് നിര്‍ബന്ധമുള്ളപ്പോള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക. ഒരു കാരണവശാലും കൂടുതല്‍ പഞ്ചസാര ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രമേഹം പോലെ നിങ്ങളെ തളര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
ജങ്ക് ഫുഡ്
ഇവയില്‍ പോഷകങ്ങള്‍ കുറവാണ്, കൊഴുപ്പ് കൂടുതലാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഊര്‍ജ്ജം ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള് ഓരോരുത്തരും എടുക്കേണ്ട മുന്‍കരുതലില്‍ ഒന്നാണ് പലപ്പോഴും ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക എന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കഫീന്‍
കഫീന്‍ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെങ്കിലും പിന്നീട് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഉപയോഗിക്കുന്ന കഫീന്റെ അളവ് കൂടുതലാണെങ്കില്‍ അത് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ കഫീന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഫീന്റെ കാര്യത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയുണ്ടാവരുത് എന്ന് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.
ശുദ്ധീകരിച്ച കാര്ബണുകള്
ഇതില്‍ കുറഞ്ഞ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. ഇത് നിങ്ങളെ എല്ലായ്പ്പോഴും ദുര്‍ബലവും ക്ഷീണവുമാക്കുന്നു. അതിനാല്‍, സംസ്കരിച്ച ധാന്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വെളുത്ത റൊട്ടി, വെളുത്ത അരി, പാസ്ത എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതെല്ലാം ഊര്‍ജ്ജത്തിന്റെ അവസ്ഥയില്‍ കുറവ് വരുത്തുകയും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.