For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മൂഡ് മാറ്റും ഭക്ഷണങ്ങള്‍ ഇവയാണ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സഹായിക്കുന്നതാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ മൂഡ് മാറ്റുന്ന മാനസികാവസ്ഥക്ക് ഗുണം നല്‍കുന്നതാണ് ഭക്ഷണങ്ങള്‍. സങ്കടവും സന്തോഷവും അനുഭവപ്പെടുമ്പോള്‍ ഭക്ഷണം പലര്‍ക്കും ഓര്‍മ്മ വരുന്നുണ്ട്. എന്തൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെ ഉയര്‍ത്താന്‍ സഹായിക്കുന്നു, മാത്രമല്ല ഈ ഭക്ഷണങ്ങള്‍ നമ്മുടെ മനസ്സില്‍ ഒരു നല്ല സ്വാധീനം ചെലുത്തുകയും ഉള്ളില്‍ നിന്നും ഊര്‍ജ്ജവും സന്തോഷവും നല്‍കുന്നുണ്ട്.

പല്ല് പരുക്കനായി തേക്കുമ്പോള്‍ നീക്കം ചെയ്യുന്നത് കറ മാത്രമല്ലപല്ല് പരുക്കനായി തേക്കുമ്പോള്‍ നീക്കം ചെയ്യുന്നത് കറ മാത്രമല്ല

മികച്ച മാനസികാവസ്ഥക്ക് വേണ്ടി നമ്മള്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കരുത്, എന്തൊക്കെ ഭക്ഷണം നിയന്ത്രിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പോഷകവും ആരോഗ്യകരവുമായ ഭക്ഷണം, സമീകൃതാഹാരം തുടങ്ങിയവ കഴിക്കുന്നത് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിഷാദത്തിനെതിരെ പോരാടുന്നതിനും സഹായിക്കും. സമ്മര്‍ദ്ദം, അപര്യാപ്തമായ ഉറക്കം അല്ലെങ്കില്‍ പോഷകക്കുറവ് എന്നിവ മൂലം നിങ്ങളുടെ മാനസികാവസ്ഥ തകിടം മറിയുന്നുണ്ട്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

മത്സ്യം

മത്സ്യം

വിഷാദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മാനസികമായും ശാരീരികമായും ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ വികാസത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നത് വിഷാദത്തില്‍ നിന്നും ഡിപ്രഷനില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാന്‍ നല്ലതാണെന്ന് മാത്രമല്ല, സംയുക്തങ്ങളാല്‍ സമ്പന്നമായതിനാല്‍ നിങ്ങളുടെ തലച്ചോറിലെ നല്ല രാസവസ്തുക്കള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സന്തോഷകരമായ മാനസികാവസ്ഥയുമായി ബന്ധിപ്പിച്ചിരിക്കുന്ന എന്‍ഡോര്‍ഫിന്‍, സെറോട്ടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് ഡാര്‍ക്ക് ചോക്ലേറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മാനസികാവസ്ഥക്കും ആരോഗ്യത്തിനും മികച്ചതാണ് എന്നുള്ളത് തന്നെയാണ് കാര്യം. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം നമുക്ക് എല്ലാ വിധത്തിലും ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പഴം കഴിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തില്‍ ഡോപാമൈന്‍, സെറോടോണിന്‍ രാസവസ്തുക്കള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 6 വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അവ തല്‍ക്ഷണം നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നുണ്ട്. വാഴപ്പഴം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും മാനസികാവസ്ഥയും നിലനിര്‍ത്തുന്നു.

പരിപ്പ്

പരിപ്പ്

പരിപ്പ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പരിപ്പ്. ഇത് നിങ്ങളില്‍ നിരവധി ആരോഗ്യ ഗുണങ്ങളും മാനസിക ഗുണങ്ങളും നല്‍കുന്നുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണത്തിന്റെ മികച്ച തിരഞ്ഞെടുപ്പാണ് പരിപ്പ്. ചില പരിപ്പും വിത്തുകളും വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളുടെ വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ് പരിപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓട്‌സ്

ഓട്‌സ്

ഓട്സ് ഒരു മികച്ച പ്രഭാതഭക്ഷണമാണ്, വാഴപ്പഴത്തിനൊപ്പം നിങ്ങള്‍ക്ക് പാലില്‍ മിക്‌സ് ചെയ്ത് ഓട്‌സ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മികച്ച മൂഡ് ബൂസ്റ്ററുകളാണ്. മാത്രമല്ല ദിവസം മുഴുവന്‍ നിങ്ങളെ നല്ല മനസുഖത്തില്‍ നിലനിര്‍ത്താനും സാധിക്കുന്നുണ്ട്. നല്ല ഉറക്കത്തിനായി ഉറക്കത്തിന് മുമ്പ് അത്താഴത്തിനും ഇത് കഴിക്കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് ഓട്‌സ്.

ഗോതമ്പ്

ഗോതമ്പ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഗോതമ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച സംരക്ഷണം നല്‍കുന്നതോടൊപ്പം തന്നെ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ് ഗോതമ്പ്. എല്ലാ ദിവസവും ഇത് കഴിക്കാം. നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഗോതമ്പ്. ഇനി എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിനും ഊര്‍ജ്ജസ്വലതക്കും മികച്ചതാണ് ഗോതമ്പ്.

English summary

Foods That Can Boost Your Mood Instantly In Malayalam

Here in this article we are discussing about the foods that can boost your mood instantly. Take a look.
Story first published: Monday, July 5, 2021, 19:27 [IST]
X
Desktop Bottom Promotion