Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
കരളിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. കരളിനുണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും ആരും ശ്രദ്ധിക്കുന്നില്ല. പുറമെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മാത്രമാണ് പലരും ആന്തരികാവയവങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുന്നത്. കരളിലുണ്ടാവുന്ന ഓരോ മാറ്റവും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി തന്നെയാണ് ബാധിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നും കരളിന്റെ ആരോഗ്യം എങ്ങനെയെല്ലാം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം എന്നുള്ളതും നമുക്ക് നോക്കാം.

എന്നാല്‍ നിങ്ങളുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ഏതൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നും ഏതൊക്കെയാണ് ആരോഗ്യത്തിന് വേണ്ടി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. സ്ഥിരമായി നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഇനി പറയുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു.

വെളുത്തുള്ളി
കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി വളരെ പ്രധാനപ്പെട്ടതാണ്. ഇത് സെലിനിയത്താല് സമ്പന്നമാണ്. ഇതിലുള്ള ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങള്‍ നിങ്ങളുടെ ശരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ രക്തക്കുഴലുകളെ വിശ്രമിക്കാനും കരളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന അമിനോ ആസിഡ് അര്ജിനൈനും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് സെല്ലുലാര്‍ ഓക്സീകരണം കേടുപാടുകള്‍ എന്നിവയില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കരളിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഒലീവ് ഓയില്‍ ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയി. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്.

പച്ചക്കറികളും ഔഷധങ്ങളും
പച്ചക്കറികളും ഔഷധങ്ങളും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. ഇവയെല്ലാം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ പിത്തരസം വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു. ബീറ്റ്റൂട്ട് സ്വാഭാവികമായും രക്തത്തെ ശുദ്ധീകരിക്കുന്നു, ഇത് കരളിന്റെ ഫലപ്രാപ്തി ഉയര്‍ത്തുകയും ശരീരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ബ്രൊക്കോളി, കോളിഫ്ളവര്‍, ബ്രസ്സല്‍സ് മുളകള്‍ എന്നിവ കഴിക്കാവുന്നതാണ്.

ഗ്രീന്‍ ടീ
കണ്ണടച്ച് കുടിക്കാവുന്നതാണ് ഗ്രീന്‍ ടീ. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാ ദിവസവും ഗ്രീന്‍ ടീ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കരളിലുണ്ടാവുന്ന ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ദിവസവും ഇത് കഴിക്കുന്നത് ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്.

മധുര നാരങ്ങ
മധുര നാരങ്ങ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല കരളിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നിനും മികച്ചതാണ്. കാരണം ഇതില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ഉല്പാദനം, രോഗപ്രതിരോധ ശേഷി വീണ്ടെടുക്കല്‍ എന്നിവക്കും മധുരനാരങ്ങ മികച്ചതാണ്. ഗ്രേപ്ഫ്രൂട്ടില് 70 മില്ലിഗ്രാമില്‍ കൂടുതല്‍ ഗ്ലൂട്ടത്തയോണ്‍ അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ വിഷാംശം ഇല്ലാതാക്കുന്ന എന്‍സൈമുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു.

വാള്‍നട്ട്
നട്സിന്റെ കാര്യത്തില്‍ യാതൊരു വിധ ആശങ്കയും ഇല്ലാതെ നിങ്ങള്‍ക്ക് വാള്‍നട്ട് കഴിക്കാവുന്നതാണ്. ഇതില്‍ അര്‍ജിനൈന്‍, ഗ്ലൂട്ടത്തയോണ്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ വാള്‍നട്ട് കഴിക്കാവുന്നതാണ്.

ആപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന് ആപ്പിള്‍ എന്തുകൊണ്ടും മികച്ചതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ആപ്പിള്‍ നിങ്ങളുടെ കരളിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കാരണം ആപ്പിളില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ ശുദ്ധീകരിക്കാനും ദഹനനാളത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും മികച്ചതാണ്. എല്ലാ ദിവസവും ആപ്പിള്‍ കഴിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ആപ്പിള്‍ എന്നതാണ്.



Click it and Unblock the Notifications
