For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Copper Rich Foods: കോപ്പര്‍ അടങ്ങിയ ഭക്ഷണം നിസ്സാരമല്ല: കഴിച്ചാല്‍ ഈ ഗുണങ്ങള്‍

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില ധാതുക്കള്‍ ഉണ്ട്. ഇവ ശരീരത്തില്‍ അടങ്ങിയാല്‍ മാത്രമേ ആരോഗ്യം കൃത്യമായി മുന്നോട്ട് പോവുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ കൊവിഡ് കാലത്ത് അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം. കോവിഡ് -19 കാരണം, കഴിഞ്ഞ രണ്ട് വര്‍ഷമായി ആരോഗ്യകരമായ ജീവിത ശൈലിയിലേക്കും ആരോഗ്യകരമായ ഭക്ഷണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ ഇപ്പോള്‍ അവരുടെ ദൈനംദിന ഭക്ഷണത്തിലും പോഷകങ്ങളുടെ ഉപഭോഗത്തിലും കൂടുതല്‍ ശ്രദ്ധാലുക്കളാണ്.

നമ്മുടെ രോഗ പ്രതിരോധശേഷി നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും പ്രകൃതിദത്ത പഞ്ചസാരയും വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ് എന്നതാണ് സത്യം. ചില ആളുകള്‍ വിറ്റാമിന്‍ കഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, അവര്‍ ഭക്ഷണത്തിലെ ധാതുക്കളെ മറക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ധാതുക്കളും പ്രധാനമാണ്. അതില്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ചെമ്പ്. എന്നാല്‍ ചെമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടാതെ ശരീരത്തിന് ചെമ്പ് ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം.

ശരീരത്തില്‍ ചെമ്പിന്റെ ആവശ്യം?

ശരീരത്തില്‍ ചെമ്പിന്റെ ആവശ്യം?

മറ്റെല്ലാ പോഷകങ്ങളെയും പോലെ ചെമ്പും നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഊര്‍ജ്ജ ഉല്‍പ്പാദനം, തലച്ചോറിന്റെ ആരോഗ്യം, നിങ്ങളുടെ രോഗപ്രതിരോധ ശേഷി, എല്ലുകള്‍, ഞരമ്പുകള്‍ എന്നിവക്കെല്ലാം സഹായിക്കുന്ന ഒന്നാണ് ചെമ്പിന്റെ അളവ് ശരീരത്തില്‍ വേണ്ടത്. ഇത് കൂടാതെ ചെമ്പ് ഇരുമ്പിനൊപ്പം പ്രവര്‍ത്തിക്കുകയും ശരീരത്തെ ചുവന്ന രക്താണുക്കളും ടിഷ്യുകളും രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ ആവശ്യമായ മൂലകങ്ങളില്‍ ഒന്നാണ് ചെമ്പ്, എന്നാല്‍ അത് നമ്മെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വളരെ പ്രധാനമാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ചെമ്പ് പ്രധാനം?

എന്തുകൊണ്ട് ചെമ്പ് പ്രധാനം?

നമ്മുടെ ശരീരത്തിലെ വിവിധ എന്‍സൈമുകള്‍ക്ക് ചെമ്പ് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ചെമ്പ് നമ്മുടെ ശരീരത്തെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു, നമ്മുടെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രധാനപ്പെട്ട ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ രൂപീകരിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ രക്തക്കുഴലുകള്‍, ഞരമ്പുകള്‍, രോഗപ്രതിരോധ ശേഷി, അസ്ഥികള്‍ എന്നിവ ആരോഗ്യത്തോടെ നിലനിര്‍ത്താനും ചെമ്പ് സഹായിക്കുന്നുണ്ട്.

രോഗാവസ്ഥകള്‍

രോഗാവസ്ഥകള്‍

ചെമ്പിന്റെ കുറവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ഇത് പലപ്പോഴും വിളര്‍ച്ച, വാസ്‌കുലര്‍ സങ്കീര്‍ണതകള്‍, ഓസ്റ്റിയോപൊറോസിസ്, ന്യൂറോളജിക്കല്‍ പ്രകടനങ്ങള്‍ എന്നിവയ്ക്ക് കാരണമാന്നുണ്ട്. ഇത് ചെറിയ അളവില്‍ മാത്രമേ ശരീരത്തിന് ആവശ്യമുള്ളൂ. പക്ഷേ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് ചെമ്പ് എന്നതാണ് സത്യം. കൂടാതെ, ചെമ്പിന്റെ കുറവും അധികവും ഒരാളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മിതമായ അളവില്‍ കോപ്പര്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചി ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ചെമ്പ് ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കക്കയിറച്ചിയില്‍ 7.6 മില്ലിഗ്രാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദൈനംദിന ചെമ്പ് ആവശ്യകത നിറവേറ്റുന്നു. കൂടാതെ, മുത്തുച്ചിപ്പി വിറ്റാമിന്‍ ഡി, സിങ്ക്, മാംഗനീസ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇത്.

ഇരുണ്ട ഇലക്കറികള്‍

ഇരുണ്ട ഇലക്കറികള്‍

ചീര, കാലെ തുടങ്ങിയ പച്ച പച്ചക്കറികള്‍ ശരിക്കും വളരെ പോഷകഗുണമുള്ളതും കുറഞ്ഞ കലോറിയുള്ള ഉയര്‍ന്ന ചെമ്പ് അടങ്ങിയതുമാണ്. കൂടാതെ, നാരുകള്‍, വിറ്റാമിന്‍ കെ, കാല്‍സ്യം, മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിളര്‍ച്ച തടയുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

 ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഏത് അവസ്ഥയിലും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്‌സ്. ഇത് ധാരാളം കഴിക്കുന്നത് നല്ലതാണെങ്കിലും അധികമാവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ശക്തികേന്ദ്രമാണ് ഡ്രൈഫ്രൂട്‌സ്. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അവ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നു.

വിത്തുകള്‍

വിത്തുകള്‍

എള്ള്, ചണവിത്ത്, സൂര്യകാന്തി വിത്തുകള്‍ എന്നിവ ഭക്ഷ്യയോഗ്യമാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അവയില്‍ ചെമ്പ് കൂടുതലാണ് എന്നത് കൊണ്ട് തന്നെ ഇത് കഴിക്കുന്നത് ശരീരത്തിലെ ചെമ്പിന്റെ അളവില്‍ മാറ്റം വരുത്തുന്നുണ്ട്. സസ്യാഹാരികള്‍ക്ക് അവരുടെ ദൈനംദിന അളവില്‍ ചെമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പരിപ്പുകളും മറ്റും കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചഫലം നല്‍കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അമിതമാവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചോക്ലേറ്റിന്റെ പോഷകമൂല്യത്തിന്റെ കാര്യത്തില്‍, ഡാര്‍ക്ക് ചോക്ലേറ്റ് ആണ് എപ്പോഴും നല്ലത്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് വളരെ പോഷകഗുണമുള്ളതാണ്, കാരണം ഇത് ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ്, രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉറക്കത്തിനിടക്ക് ശ്വാസതടസ്സമോ: കാരണങ്ങള്‍ പരിഹാരങ്ങള്‍ ഇതാണ്ഉറക്കത്തിനിടക്ക് ശ്വാസതടസ്സമോ: കാരണങ്ങള്‍ പരിഹാരങ്ങള്‍ ഇതാണ്

ഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ലഹൃദയാഘാത്തിന് മുന്‍പ് സ്ത്രീകളില്‍ മാത്രം ഈ ലക്ഷണം: അപകടം നിസ്സാരമല്ല

English summary

Foods That Are High in Copper In Malayalam

Here in this article we have listed some foods that are high in copper in malayalam. Take a look.
X
Desktop Bottom Promotion