Just In
Don't Miss
- News
കാവ്യയുടേയും ശരതിന്റേയും കാര്യത്തിൽ തീരൂമാനം എടുക്കാൻ ആ 2 കാര്യത്തിൽ വ്യക്തത വരണം; ജോർജ് ജോസഫ്
- Movies
അരങ്ങേറ്റം കാണാന്‍ അമ്മ ഉണ്ടായില്ല, ജീവിച്ചിരുന്നേല്‍ ഒരുപാട് സന്തോഷിച്ചേനെ! അമ്മയെക്കുറിച്ച് അര്ജുന് കപൂര്‍
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
- Automobiles
മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
- Technology
വിപണി പിടിക്കാൻ കിടിലൻ ഫീച്ചറുകളുമായി വിവോ എക്സ്80 സീരീസ് ഇന്ത്യയിലെത്തി
- Finance
മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം
- Sports
ടെസ്റ്റില്‍ 199ന് പുറത്ത്, ദുര്‍വിധി നേരിട്ട സൂപ്പര്‍ താരങ്ങളെ അറിയാം, രണ്ട് ഇന്ത്യക്കാരും
നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍
നിങ്ങളുടെ ശരീരത്തിന് കരള്‍ എത്രമാത്രം പ്രിയപ്പെട്ടതാണെന്നോ? കഴിക്കുന്ന ഭക്ഷണം ആഗിരണം ചെയ്യുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ സഹായിക്കുന്നത് കരളാണ്. നിങ്ങളുടെ ശരീരം നിങ്ങള്‍ കഴിക്കുന്ന വസ്തുക്കളാല്‍ നിര്‍മ്മിതമാണ്. ശ്രദ്ധയില്ലാതെ ജീവിച്ചാല്‍ തകരാറിലാകുന്നത് നിങ്ങളുടെ കരളായിരിക്കും. ജനിതക കാരണങ്ങള്‍ തുടങ്ങി ജീവിതശൈലിയിലെ അപാകതകള്‍ വരെ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
Most
read:
കുട്ടികളിലെ
വൃക്കരോഗം:
അറിയാം
ഈ
കാര്യങ്ങള്‍
ജീവിതശൈലിയിലെ പൊരുത്തക്കേടുകളില്‍ പ്രധാനമാണ് അനാരോഗ്യകരമായ ഭക്ഷണശീലം. ആരോഗ്യകരമായ ജീവിതത്തിന് അനുയോജ്യമായ ഭക്ഷണം കഴിക്കാനും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അല്ലെങ്കില്‍ കൂടുതല്‍ കഠിനമാക്കുന്ന ഭക്ഷണം ഒഴിവാക്കാനും നിങ്ങള്‍ ശ്രമിക്കണം. കരളിന് ശരിയായ പരിചരണം നല്കുന്നതില് നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിവിധ സങ്കീര്‍ണതകളും കടുത്ത പ്രശ്നങ്ങളും ഉണ്ടാകാം. കോഫി, പഴങ്ങളും പച്ചക്കറികളും, ഓട്സ്, ഗ്രീന്‍ ടീ, മുട്ട, നട്സ്, മുന്തിരി എന്നിവ കരളിനെ പോഷിപ്പിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. എന്നാല്‍ കരളിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ബേക്കറി ഭക്ഷണങ്ങള്‍
കേക്കുകള്‍, കുക്കികള്‍ എന്നിവ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇവ നിങ്ങളുടെ കരളിനെ പ്രതികൂലമായി ബാധിക്കുന്നു എന്നു നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ കരളിന് പഞ്ചസാര മോശമാണ്. നിങ്ങളുടെ ദൈനംദിന ഡയറ്റില്‍ നിന്ന് ബേക്കറി ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഒന്നാമതായി, ഈ ഇനങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിന് കാരണമാകും. ബേക്കറി ഇനങ്ങള്‍ ശരീരത്തിലെ ഉയര്‍ന്ന ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും, അവയുടെ കൊഴുപ്പ് കാരണം വിവിധ കരള്‍ രോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ, ഈ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രാഥമിക ഘടകം മൈദ ആണ്. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ പ്രയാസമാണ് മാത്രമല്ല കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യുന്നു.

പാക്കറ്റ് പാനീയം, സോഡ, കോള
ഇടയ്ക്കിടെ ചെറിയ അളവില്‍ എയറേറ്റഡ് ഡ്രിങ്ക് അഥവാ പാക്കറ്റ് പാനീയങ്ങള്‍ കഴിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ ഇതിന്റെ പതിവ് ഉപഭോഗം നിങ്ങളുടെ കരളിനെ തകര്‍ക്കാന്‍ തുടങ്ങുകയും കരള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇതുകൂടാതെ, അമിതമായ സോഡ ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു. കരളില്‍ (ഫാറ്റി ലിവര്‍) കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വഴി അമിതവണ്ണം നിങ്ങളുടെ കരളിനെ ബാധിക്കും. സോഡ കുടിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യത്തിന് ഹാനികരമായ പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിലെത്തുന്നു.
Most
read:കരുത്തുറ്റ
ഹൃദയത്തിന്
വഴികാട്ടി
ഈ
ജ്യൂസ്

മദ്യം
കരളിനെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന വസ്തുവാണ് മദ്യം. നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ കാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യം തന്നെ ഉപേക്ഷിക്കേണ്ട കാര്യമാണിത്. നിങ്ങള്‍ അമിതമായി മദ്യം കഴിക്കുമ്പോള്‍ നിങ്ങളുടെ കരള്‍ അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നു. ഈ പ്രക്രിയയിലെ രാസപ്രവര്‍ത്തനം അതിന്റെ കോശങ്ങളെ നശിപ്പിക്കുകയും വീക്കം, സെല്‍ നാശം, ഫൈബ്രോസിസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. വിട്ടുമാറാത്ത മദ്യപാനം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് തടയുകയും കരളില്‍ വിഷാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദീര്‍ഘകാലം അമിതമായി മദ്യപിക്കുന്നത് ലിവര്‍ സിറോസിസിലേക്കും നയിക്കുന്നു. സിറോസിസ് ബാധിച്ച ആളുകള്‍ക്ക് രക്തം ഛര്‍ദ്ദിക്കുക, മഞ്ഞപ്പിത്തം, ശരീരത്തില്‍ അമിതമായി ദ്രാവകം അടിഞ്ഞുകൂടല്‍, കരള്‍ അര്‍ബുദം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പാസ്ത, പിസ്സ
പാസ്ത, പിസ്സ, മൈദ കൊണ്ട് ഉണ്ടാക്കുന്ന റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പതിവായി കഴിക്കുന്നത് ഒഴിവാക്കണം. അവയില്‍ ധാതുക്കള്‍, നാരുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവ ഇല്ല. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടുതലുമാണ്. ഇത്തരം ഭക്ഷണം കരളില്‍ കൊഴുപ്പായി അടിയുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
Most
read:ജങ്ക്
ഫുഡ്
കഴിക്കരുതെന്നു
പറഞ്ഞാല്‍
കേള്‍ക്കുമോ?

ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍
ഫ്രഞ്ച് ഫ്രൈസ്, വേഫര്‍, ബര്‍ഗര്‍, പിസ്സ എന്നിവ നിങ്ങളുടെ കരളിന് ഒരു ഗുണവുമില്ലാത്ത ഭക്ഷണങ്ങളാണ്. ഈ ഭക്ഷ്യവസ്തുക്കളില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ദഹിക്കാനും പ്രയാസമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ഭക്ഷ്യവസ്തുക്കള്‍ പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളുടെ കരള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. ഉയര്‍ന്ന പൂരിത കൊഴുപ്പുകള്‍ കാലക്രമേണ കരളില്‍ വീക്കം ഉണ്ടാക്കുകയും ഒടുവില്‍ സിറോസിസായി മാറുകയും ചെയ്യുന്നു. പൂരിത കൊഴുപ്പുകള്‍ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉപ്പ് സമ്പുഷ്ടമായ ഭക്ഷണം
അമിതമായ ഉപ്പ് നിങ്ങളുടെ കരളിന് പ്രശ്നം സൃഷ്ടിക്കുന്നു. കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ ഉപ്പ് ഉപഭോഗം കുറയ്ക്കാന്‍ സാധ്യമായ എല്ലാ നടപടികളും നിങ്ങള്‍ സ്വീകരിക്കണം. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തില്‍ അളവിലധികം വെള്ളം നിലനില്ക്കാന് ഇടയാക്കും. സോഡിയം അടങ്ങിയിട്ടുള്ള ടിന്നിലടച്ച സൂപ്പുകളുടെയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കണം. പൂരിത കൊഴുപ്പും ഉപ്പും അമിതമായി അടങ്ങിയതിനാല്‍ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയുടെ അമിതമായ ഉപഭോഗം ഫാറ്റി ലിവറിനും അമിതവണ്ണത്തിനും കാരണമാകും.
Most
read:രോഗപ്രതിരോധത്തിന്
ഈ
ജ്യൂസുകള്‍
നല്‍കും
ഗുണം

റെഡ് മീറ്റ്
ചുവന്ന മാംസത്തില്‍ പ്രോട്ടീന്‍ കൂടുതലാണ്. എങ്കിലും, ഇത് ദഹിപ്പിക്കാന്‍ കരള്‍ ഏറെ പണിപ്പെടുന്നു. മാത്രമല്ല കരളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. കൂടാതെ, കരളില്‍ അമിതമായി പ്രോട്ടീന്‍ ഉണ്ടാക്കുന്നത് ഫാറ്റി ലിവറിന് കാരണമാവുകയും അത് തലച്ചോറിലും വൃക്കയിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മുട്ടയുടെ വെള്ള നിങ്ങളുടെ കരളിന് നല്ലതാണ്, പക്ഷേ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍ മഞ്ഞക്കരു മോശം കൊളസ്ട്രോളിന്റെ ഉറവിടമാണ്.

ഫ്രക്ടോസ് അടങ്ങിയ ഭക്ഷണം
വൃക്കകള്‍ക്കും കരളിനും ദോഷകരമായ ഭക്ഷണങ്ങളാണിവ. എല്ലാം ഒരു പരിധിയില്‍ കഴിക്കുന്നത് എപ്പോഴും നല്ലതാണ്, എന്നാല്‍ ഇവയെല്ലാം അമിതമാകാതെ ശ്രദ്ധിക്കുക. ഉണക്കമുന്തിരി പോലുള്ള ഫ്രക്ടോസ് അടങ്ങിയ പഴങ്ങള്‍ വലിയ അളവില്‍ കഴിക്കുന്നത് വീക്കം, ഫാറ്റി ലിവര്‍ എന്നിവയ്ക്കും കാരണമാകും. ഇവയിലെ പഞ്ചസാര വലിയ അളവില്‍ ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ അസാധാരണമായ കൊഴുപ്പിന് വഴിവയ്ക്കുന്നു എന്നതാണ് കാരണം.