For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ് പണിതരും, ചിലപ്പോള്‍ ഗുരുതരം; പാലിനൊപ്പം ഇത് ഒരിക്കലും കഴിക്കരുത്‌

|

പാല്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ധാരളമുണ്ട്. ചെറിയ കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ആരോഗ്യകരമായ ഒന്നാണ് പാല്‍. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പാലോ പാല്‍ ഉല്‍പന്നങ്ങളോ കഴിക്കാം. പാല്‍ ആരോഗ്യകരമായ ഒരു പാനീയമാണ് എന്നതില്‍ സംശയമില്ല.

Also read: 3 മാസത്തെ അധ്വാനം, കുറച്ചത് 16 കിലോ; തടി കുറയ്ക്കാന്‍ ആലിയ ഭട്ട് ചെയ്തത്; ഡയറ്റ് ഫിറ്റ്‌നസ് രഹസ്യംAlso read: 3 മാസത്തെ അധ്വാനം, കുറച്ചത് 16 കിലോ; തടി കുറയ്ക്കാന്‍ ആലിയ ഭട്ട് ചെയ്തത്; ഡയറ്റ് ഫിറ്റ്‌നസ് രഹസ്യം

എന്നാല്‍ അത് എങ്ങനെ കുടിക്കണം എന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ദഹനം, പിത്തദോഷം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പാലിനൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത അത്തരം ഭക്ഷണങ്ങള്‍ ഇതാ.

പാലും വിരുദ്ധാഹാരങ്ങളും

പാലും വിരുദ്ധാഹാരങ്ങളും

പൊരുത്തപ്പെടാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ആഗിരണം ചെയ്യാന്‍ അഗ്‌നി അഥവാ മനുഷ്യന്റെ ദഹന രസമാണ് കാരണമാകുന്നത്. ഒരു സാധാരണ തീയ്ക്ക് സമാനമായി ഇത് പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ തീയില്‍ ഇന്ധനം ചേര്‍ത്താല്‍, അത് വേഗത്തില്‍ കത്തുകയും വെള്ളമൊഴിക്കുമ്പോള്‍ അത് കെടുകയും ചെയ്യുന്നു. വയറിലെ ദഹനരസവും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വിരുദ്ധാഹാരങ്ങള്‍ കഴിക്കുമ്പോള്‍ ദഹന പ്രക്രിയ ദുര്‍ബലമാകും. ഇത് പല രോഗങ്ങളുടെയും അടിസ്ഥാനമായ വിഷവസ്തുക്കള്‍ രൂപപ്പെടുന്നതിലേക്കും നയിക്കുന്നു. പൊരുത്തപ്പെടാത്ത ഇനങ്ങളുമായി നിങ്ങള്‍ മിക്‌സ് ചെയ്യാത്തിടത്തോളം കാലം വളരെ പോഷകഗുണമുള്ള ഒരു പോഷകാഹാരമാണ് പാല്‍. പാലിനൊപ്പം നിങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇതാ.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

പാലിനൊപ്പം ഇവ കഴിക്കരുത്

പാലിനൊപ്പം ഇവ കഴിക്കരുത്

* ഏത്തപ്പഴം

* ചെറി

* ഏതെങ്കിലും പുളിപ്പുള്ള സിട്രസ് പഴം (ഓറഞ്ച്, നാരങ്ങ, നാരങ്ങ, മുന്തിരിപ്പഴം, പുളി, അംല, പച്ച ആപ്പിള്‍, പ്ലംസ്, സ്റ്റാര്‍ ഫ്രൂട്ട്, പൈനാപ്പിള്‍ മുതലായവ)

* യീസ്റ്റ് അടങ്ങിയിരിക്കുന്ന ഇനങ്ങള്‍

* മുട്ട, മാംസം, മത്സ്യം

* തൈര്

* പയര്‍

* റാഡിഷ്

Most read:30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍</p><p>Most read:30 കിലോ കുറച്ച് ബോളിവുഡില്‍ അരങ്ങേറ്റം; തടി കുറയ്ക്കാന്‍ സൊനാക്ഷി ശീലിച്ച മാര്‍ഗ്ഗങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണം

ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണം

പോഷകാഹാര വിദഗ്ധര്‍ പറയുന്നതനുസരിച്ച് പാല്‍, മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകളുമായി ചേര്‍ക്കരുത് എന്നാണ്. കാരണം ഇത് ചില ആളുകളില്‍ ഭാരവും ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം കോമ്പിനേഷനില്‍ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.ഒരേ സമയം രണ്ട് പ്രോട്ടീന്‍ ഇനങ്ങള്‍ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്. മത്സ്യവും മാംസവും പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുക.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

പാലുമായി യോജിപ്പിക്കാന്‍ കഴിയുന്നവ

പാലുമായി യോജിപ്പിക്കാന്‍ കഴിയുന്നവ

അസിഡിക്, സിട്രസ് ഇനങ്ങള്‍ പാലുമായി ചേര്‍ക്കരുത്. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഒരിക്കലും പാലിനൊപ്പം കഴിക്കാതിരിക്കുക. ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത് പാല്‍ ഏതെങ്കിലും തരത്തിലുള്ള പഴങ്ങളുമായി ഒന്നിച്ച് കഴിക്കരുതെന്നാണ്. പാലും പഴങ്ങളും വെവ്വേറെ കഴിക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. പാലുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന പഴങ്ങളില്‍ ചിലത് മാമ്പഴം, അവോക്കാഡോ, അത്തിപ്പഴം, ഈന്തപ്പഴം, മുതലായവയാണ്.

Most read:ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവുംMost read:ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും

അസുഖങ്ങള്‍ക്ക് വഴിവയ്ക്കുന്നു

അസുഖങ്ങള്‍ക്ക് വഴിവയ്ക്കുന്നു

എന്നാല്‍, ചില പഴങ്ങളുമായി പാല്‍ ചേരുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനനാളത്തിലെ അസിഡിറ്റി എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരുതരം മൃഗ പ്രോട്ടീനായി മാറുന്നു. ചിലര്‍ സാധാരണയായി പാല്‍ കുടിക്കുന്നതോടൊപ്പം തന്നെ വാഴപ്പഴവും കഴിക്കുന്നതായി നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍ ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്, ഈ പ്രവര്‍ത്തി നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ്. ദഹന രസത്തെ ശമിപ്പിക്കാനും കുടല്‍ സസ്യങ്ങളെ തകര്‍ക്കാനും കഴിയുന്നതാണ് ഈ സംയോജനമെന്ന് ഇവര്‍ പറയുന്നു. ഇവ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഗ്യാസ്, ജലദോഷം, ചുമ, തിണര്‍പ്പ്, അലര്‍ജികള്‍ എന്നിവയ്ക്കും കാരണമായേക്കാം.

Most read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

പാല്‍ കഴിക്കാനുള്ള നല്ല മാര്‍ഗം

പാല്‍ കഴിക്കാനുള്ള നല്ല മാര്‍ഗം

പാല്‍ കുടിക്കാനുള്ള ഏറ്റവും ലളിതവും മികച്ചതുമായ മാര്‍ഗ്ഗം പശുവിന്‍ പാല്‍ മാത്രമായി കുടിക്കുന്നതാണ്. എന്നാല്‍ രാത്രി തണുത്ത പാലിനു പകരം ചൂടാക്കിയ പാല്‍ കുടിക്കാനും ശ്രദ്ധിക്കുക. കാരണം രാത്രിയില്‍ തണുത്ത പാല്‍ കുടിക്കുന്നത് നിങ്ങളില്‍ ഗ്യാസ് സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. പാലിലേക്ക് നിങ്ങള്‍ക്ക് തേന്‍, അല്ലെങ്കില്‍ പഞ്ചസാര എന്നിവയും ചേര്‍ക്കാം. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ ചേര്‍ക്കുക, എന്നാല്‍ മറ്റൊന്നും കൂട്ടിക്കലര്‍ത്താതിരിക്കാന്‍ ശ്രമിക്കുക.

Most read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാംMost read:കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

English summary

Foods Not to Have With Milk

Here we will tell you about the foods that you should not have with milk. Take a look.
X
Desktop Bottom Promotion