For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

40 കഴിഞ്ഞ പുരുഷന്‍മാര്‍ ആരോഗ്യത്തിന് കഴിക്കേണ്ടത്

|

ആയുസ്സിന്റെ പകുതിയായി നമുക്ക് നാല്‍പതുകളെ കണക്കാക്കാം. 40 കളില്‍ ആയിരിക്കുക എന്നത് ഒരാളുടെ ജീവിതത്തിലെ രസകരമായ ഒരു ഘട്ടമാണ്. പ്രായത്തിലുള്ള മാറ്റം ജീവിതത്തോടുള്ള ഉത്തരവാദിത്തങ്ങളിലും താല്‍പ്പര്യത്തിലും കാഴ്ചപ്പാടിലും മാറ്റം വരുത്തുന്നു. എന്നാല്‍ നമ്മുടെ മനസിനനുസരിച്ച് ശരീരം നീങ്ങണമെന്നില്ല. പ്രായം കൂടുംതോറും ആരോഗ്യാവസ്ഥകളിലും മാറ്റങ്ങള്‍ വരുന്നു. നമ്മുടെ ശരീരം, ഉപാപചയം, നമ്മള്‍ ചിന്തിക്കുന്ന രീതി, പൊതുവായ ജീവിത സമീപനം എന്നിവയെല്ലാം നാല്‍പതു വയസ് പ്രായങ്ങളില്‍ മാറാന്‍ തുടങ്ങുന്നു.

Most read: രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍Most read: രക്തസമ്മര്‍ദ്ദം കുറക്കാന്‍ ഉത്തമം ഈ ആഹാരങ്ങള്‍

അതിനാല്‍ ഈ പ്രായത്തിലെത്തുമ്പോള്‍ ഓരോരുത്തരും അവരുടെ ശരീരത്തിന് അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കഴിക്കുക, ശാരീരിക വ്യായാമം, മതിയായ ഉറക്കം നേടുക, സമ്മര്‍ദ്ദം ഒഴിവാക്കുക തുടങ്ങിയവ. ഇവയെല്ലാം നിങ്ങളുടെ അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന ബിപി, പ്രമേഹം, സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. നാല്‍പത് കഴിഞ്ഞാല്‍ ആഹാരകാര്യങ്ങളിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍ 40 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ അവരുടെ പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ആഹാരസാധനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഫൈബര്‍, പ്ലാന്റ് പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, വിവിധതരം ഫൈറ്റോകെമിക്കലുകള്‍ എന്നിവ ലഭിക്കുന്നു. ഇവ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. ധാന്യങ്ങളിലെ ഫൈബര്‍് രക്തത്തിലെ പഞ്ചസാര, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ബി.പി, അമിതഭാരം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ധാന്യങ്ങളിലെ ലാക്റ്റിക് ആസിഡ് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മികച്ച ദഹനത്തിനും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. ദിവസേന കുറഞ്ഞത് മൂന്ന് തവണ (6090 ഗ്രാം) ധാന്യങ്ങള്‍ കഴിക്കുക.

ബീന്‍സ്

ബീന്‍സ്

സാധാരണ ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് കാര്‍ബോഹൈഡ്രേറ്റ്‌സും ആന്റിഓക്സിഡന്റുകളും കൊഴുപ്പുകളും ലഭിക്കുന്നു. എന്നാല്‍ പലപ്പോഴും പ്രോട്ടീന്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നു. നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ പ്രോട്ടീനുകള്‍ ഉണ്ട്. ശരീരത്തിലെ പ്രോട്ടീനുകളില്‍ പകുതിയും നമ്മുടെ പേശികളിലും ബാക്കിയുള്ളവ എല്ലുകളിലും തരുണാസ്ഥികളിലും ചര്‍മ്മത്തിലുമാണ്. സസ്യ പ്രോട്ടീനുകളുടെ ആരോഗ്യകരമായ ഉറവിടമാണ് ബീന്‍സ്. ശരീരത്തിന് ആവശ്യമുള്ള ഒമ്പത് അമിനോ ആസിഡുകളില്‍ എട്ടും അവയില്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ പ്രമേഹത്തില്‍ നിന്നും ഹൃദയ സംബന്ധമായ അപകട ഘടകങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഭക്ഷണത്തിനുശേഷം പഞ്ചസാരയുടെ അളവ് അതിവേഗം ഉയരുന്നത് തടയുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീനുകള്‍ സഹായിക്കുന്നു. ഫോളേറ്റ്, മഗ്‌നീഷ്യം, തയാമിന്‍ തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങള്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും അകാല നര തടയുന്നതിനും വിളര്‍ച്ച, കാന്‍സര്‍ വ്രണങ്ങള്‍ എന്നിവ സുഖപ്പെടുത്താനും സഹായിക്കുന്നു.

Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്Most read:അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ടതും കുടിക്കേണ്ടതും ഇതാണ്

വാല്‍നട്ട്

വാല്‍നട്ട്

വിറ്റാമിന്‍ ഇ, മെലറ്റോണിന്‍ എന്നിവയ്ക്ക് പേരുകേട്ട വാല്‍നട്ട് ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഫ്രീ റാഡിക്കലുകളെ തുരത്തുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന വാല്‍നട്ട് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വാല്‍നട്ടിന്റെ ആന്റിഓക്സിഡന്റ്, ആന്റി-ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ നിങ്ങളുടെ ഉപാപചയ പ്രക്രിയയെ സഹായിക്കുന്നു. ഇതിലെ ക്വിനോണ്‍ ജുഗ്ലോണ്‍, ടാന്നിന്‍ ടെല്ലിമാഗ്രാന്‍ഡിന്‍ അല്ലെങ്കില്‍ ഫ്‌ളേവനോള്‍ മോറിന്‍ തുടങ്ങിയ അപൂര്‍വ ഫൈറ്റോ ന്യൂട്രിയന്റുകള്‍ പ്രോസ്‌ട്രേറ്റ് കാന്‍സറിനുള്ള സാധ്യത കുറയുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 (ആല്‍ഫ ലെനോലെനിക് ആസിഡ്) ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നു. ദിവസവും നാല് വാല്‍നട്ട് കഴിക്കുന്നത് 40 കഴിഞ്ഞ പുരുഷന്‍മാരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ചായയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതില്‍ മികച്ചതാണ് ഗ്രീന്‍ ടീ. അവയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീയില്‍ ശക്തമായ ആന്റിഓക്സിഡന്റായ കാറ്റെച്ചിന്‍ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് ബിപി, ഹൃദയ രോഗങ്ങള്‍, ഹൃദയാഘാതം എന്നിവയ്ക്ക് പരിഹാരമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍ ടീ കഴിക്കുന്നത് ആമാശയം, അന്നനാളം കാന്‍സര്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണവും നിങ്ങള്‍ക്ക് നല്‍കുന്നു. ചൈനയില്‍ നടത്തിയ ഒരു പഠനത്തില്‍, സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.

Most read:സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌Most read:സസ്യാഹാരികള്‍ ഇനി പ്രോട്ടീന്‍ കുറവ് ഭയക്കേണ്ട; കഴിക്കേണ്ടത് ഇത്‌

പേരയ്ക്ക

പേരയ്ക്ക

വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് പേരയ്ക്ക. 100 ഗ്രാം പേരയ്ക്ക് നിങ്ങള്‍ക്ക് 212 മില്ലിഗ്രാം വിറ്റാമിന്‍ സി നല്‍കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി ഉയര്‍ത്തുകയും അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിക്കും. കൂടാതെ, ഇത് ലൈകോപീന്‍ ക്വെര്‍സെറ്റിനും മറ്റ് പോളിഫെനോളിക് സംയുക്തങ്ങളും നല്‍കുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും പേരയ്ക്ക ഗുണം ചെയ്യുന്നു. അതേസമയം ഫോളേറ്റ് ഫെര്‍ട്ടിലിറ്റിയെ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഹൃദയ പേശികളുടെ ആരോഗ്യവും ബിപിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പാല്‍

പാല്‍

പാല് കുടിക്കുന്നതിലൂടെ ശരീരത്തില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. ഒരു ഗ്ലാസ് പാല്‍ 58 കലോറിയും 240 മില്ലിഗ്രാം കാല്‍സ്യവും നല്‍കുന്നു. വെജിറ്റേറിയന്‍മാര്‍ക്ക് ഇത് വിറ്റാമിന്‍ ബി 12 ന്റെ ഏക ഉറവിടമാണ്. ആരോഗ്യമുള്ള അസ്ഥികളും പല്ലുകളും നല്‍കാന്‍ കാല്‍സ്യം നിങ്ങളെ സഹായിക്കുന്നു. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് പാലില്‍ കാണപ്പെടുന്ന കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ്.

Most read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണംMost read:വെളുക്കാനായി പല്ല് തേപ്പ് മാത്രം പോരാ; ഇതുകൂടി ശ്രദ്ധിക്കണം

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിലെകൊക്കോപ്പൊടിയുടെ ഫ്‌ളേവനോയ്ഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങള്‍ക്ക് അറിയപ്പെടുന്നു. ഈ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തില്‍ നൈട്രൈറ്റുകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് രക്തക്കുഴലുകളെ ശാന്തമാക്കുകയും അതിലൂടെ രക്തയോട്ടം ലഘൂകരിക്കുകയും ചെയ്യുന്നു. അങ്ങനെ അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് ചോക്ലേറ്റുകള്‍ കഴിക്കുന്നത് എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന്റെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ കുറയ്ക്കുകയും ഹൃദയത്തിന്റെ ധമനികളിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നുവെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ് ഡാര്‍ക്ക് ചോക്ലേറ്റ്.

ഔഷധസസ്യങ്ങള്‍

ഔഷധസസ്യങ്ങള്‍

മുരിങ്ങ, അശ്വഗന്ധ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ അഡാപ്‌റ്റോജെനുകള്‍ അടങ്ങിയിരിക്കുന്നു. ഇവ സമ്മര്‍ദ്ദത്തെ നേരിടാന്‍ ശരീരത്തെ സഹായിക്കുന്ന പ്രകൃതിദത്ത പദാര്‍ത്ഥങ്ങളാണ്. 40 കഴിഞ്ഞവര്‍ അവരുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നതിലൂടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും സാധാരണമായ ഘടകങ്ങളിലൊന്നാണ് സമ്മര്‍ദ്ദം. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ മുന്നോടിയാണ്. എന്നാല്‍ ദിവസേന ഈ സസ്യങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിലൂടെ ശരീരത്തിലെ മാറ്റം കാണാവുന്നതാണ്.

Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്Most read:വേനലില്‍ ശരീരം തണുപ്പിക്കാന്‍ ആയുര്‍വേദം പറയുന്നത്

English summary

Foods Men Over 40 Must Eat For Their Overall Health

The 40s are a great time to start taking out more time for you. Here are a few must eat foods that men over 40 should have in their diet to maintain overall health.
Story first published: Saturday, March 6, 2021, 10:09 [IST]
X
Desktop Bottom Promotion