Just In
Don't Miss
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Automobiles
2022 ജൂണിലെ വില്‍പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Movies
'ഞാന്‍ അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള് പറയാറുണ്ട്'
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
കൊഴുപ്പ് കത്തും, അരക്കെട്ട് മെലിയും; ഇവ കഴിക്കാം
വയറിലെ അനാവശ്യ കൊഴുപ്പ് എത്രത്തോളം അപകടകരമാണെന്ന് അറിയാമോ? പ്രമേഹം, ഹൃദ്രോഗം, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയ രോഗാവസ്ഥകളെ വിളിച്ചുവരുത്തുന്നതാണ് ശരീരത്തിലെ ഇത്തരം കൊഴുപ്പ്. മാത്രമല്ല, പ്രായവും ശാരീരികവും പരിഗണിക്കാതെ ഇത് ആരെയും ബാധിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, നിങ്ങളുടെ ആഹാരം ക്രമീകരിക്കുന്നതിലൂടെ ഈ അവസ്ഥയില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാവുന്നതാണ്.
Most
read:
കൊഴുപ്പ്
കത്തും,
തടികുറയും;
കിടക്കും
മുമ്പ്
ഇവ
വയറിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ചില മികച്ച ആഹാരങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം. വയറിലെ കൊഴുപ്പ് കത്തിച്ച് ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാന്‍ ഈ ആഹാരസാധനങ്ങള്‍ നിങ്ങലുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

പഴങ്ങള്‍
പഴങ്ങളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബര്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു, നല്ല കുടല് സൂക്ഷ്മാണുക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്ന പഴങ്ങളില്‍ ആപ്പിള്‍, തണ്ണിമത്തന്, മുന്തിരി, സ്ട്രോബെറി എന്നിവ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, പഴങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയതും കലോറിയും കൊഴുപ്പും കുറവുള്ളതുമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന ലീന്‍ പ്രോട്ടീന്‍ പേശി വര്‍ദ്ധിപ്പിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Most
read:ഭക്ഷണശീലം
ഇങ്ങനെയോ?
അള്‍സര്‍
അപകടം
അടുത്ത്

മത്സ്യം
പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മത്സ്യം. പ്രോട്ടീന്‍ പേശികളെ വളര്‍ത്താന്‍ ഇവ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം, വീക്കം എന്നിവയാല്‍ ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

ബദാം
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ബദാം നിങ്ങളെ ഏറെ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നു. സസ്യാഹാരികള്‍ക്ക് കൊഴുപ്പ് കത്തിക്കാനുള്ള പോഷകങ്ങളുടെ നല്ല ഉറവിടമാണ് ബദാം. ഊര്‍ജ്ജവും ഉപാപചയവും വര്‍ദ്ധിപ്പിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
Most
read:മുഖക്കുരുവില്‍
ബദാം
ഓയില്‍
തീര്‍ക്കും
അത്ഭുതം

ചീരയും മറ്റ് പച്ച പച്ചക്കറികളും
ചീര, കാലെ, കോളാര്‍ഡ് ഇലകള്‍, റാഡിഷ് ഇലകള്‍, കാരറ്റ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

പാലുല്‍പ്പന്നങ്ങള്‍
പൂര്‍ണ്ണ കൊഴുപ്പ് ഉള്ള പാലുല്‍പ്പന്നങ്ങളില്‍ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ ഇവ മികച്ചതാണ്. മാത്രമല്ല നിങ്ങളെ ദീര്‍ഘനേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Most
read:പാലും
പഴവും
ഒന്നിച്ച്
കഴിക്കരുത്;
അപകടം

ഓട്സ്
ഫൈബര്‍ ധാരാളമായി അടങ്ങിയവയാണ് ഓട്സ്. ഇത് ദഹനത്തെ സഹായിക്കുന്നു. അവയില്‍ ലയിക്കാത്ത ഫൈബറും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു, അത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുകയും നിങ്ങളുടെ വ്യായാമത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. രാവിലെ ഓട്സ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും.

ധാന്യങ്ങള്‍
പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് ധാന്യങ്ങളായ മില്ലറ്റ്, ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ. അവ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് ഒഴിവാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. മലബന്ധം തടയാനും കഴിവുള്ള ഇവ വയറിലെ കൊഴുപ്പ് എളുപ്പത്തില്‍ കളയാനും സഹായിക്കും.
Most
read:ലൈംഗിക
ഉത്തേജനത്തിന്
അത്തിപ്പഴം
കഴിക്കാം
ദിനവും

ചിയ വിത്തുകള്‍
സ്മൂത്തികള്‍, സലാഡുകള്‍, പ്രഭാതഭക്ഷണങ്ങള്‍ എന്നിവയില്‍ ചിയ വിത്തുകള്‍ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും മികച്ച ഉറവിടമാണ് ഇവ. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍ 10 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിരിക്കുന്നു. ചിയ വിത്തുകള്‍ ഗ്ലൂറ്റന്‍ രഹിതമാണ്, കൂടാതെ ആന്റിഇന്‍ഫ്ളമേറ്ററി, ആന്റി ഡയബറ്റിക്, ആന്റി ഓക്സിഡന്റ്, പോഷകഗുണമുണ്ട്.

സൂപ്പ്
ഭക്ഷണത്തിന് മുമ്പ് സൂപ്പ് കഴിക്കുന്നത് നിങ്ങള്‍ കഴിക്കുന്ന കലോറിയുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ഇതിനായി നിങ്ങള്‍ പച്ചക്കറികള്‍, ചിക്കന്‍ അല്ലെങ്കില്‍ മഷ്റൂം സൂപ്പ് കഴിക്കേണ്ടതുണ്ട്.
Most
read:ബീജഗുണം,
അമിതവണ്ണം;
വാല്‍നട്ട്
മികച്ചത്

ബ്രൊക്കോളി
അമിതവണ്ണം കുറയ്ക്കുന്നതു മുതല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതുവരെ ബ്രൊക്കോളി ധാരാളം ആനുകൂല്യങ്ങള്‍ നല്കുന്നു. വാസ്തവത്തില്‍, ബ്രോക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് വിഷവസ്തുക്കള്‍ പുറന്തള്ളാനും വീക്കം കുറയ്ക്കാനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ഇത് സലാഡുകളിലും സൂപ്പുകളിലും ഉപയോഗിക്കാം.

നട്സ്
വാല്‍നട്ട്, അണ്ടിപ്പരിപ്പ്, പൈന്‍ പരിപ്പ്, പിസ്ത തുടങ്ങിയവ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അവയില്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ വയറ് നിറയ്ക്കുകയും ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്തുകയും ട്രാന്‍സ് ഫാറ്റ് ലോഡ് ചെയ്ത ജങ്ക് ഫുഡ് ലഘുഭക്ഷണത്തില്‍ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. നട്സ് പതിവായി കഴിക്കുന്നത് അമിതവണ്ണത്തെയും ടൈപ്പ് 2 പ്രമേഹത്തെയും തടയാന്‍ സഹായിക്കുന്നു.
Most
read:നിറം
നോക്കി
പോഷകമറിഞ്ഞ്
വാങ്ങാം
ഇനി
പച്ചക്കറികള്‍

തൈര്
ദഹനത്തെ സഹായിക്കുന്നതിനും നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നതിനും ഉത്തമമാണ് തൈര്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രോബയോട്ടിക്സ് കഴിക്കുന്ന സ്ത്രീകള്‍ക്ക് ഭാരം കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്മൂത്തികളും സാലഡുകളും ഉണ്ടാക്കി തൈര് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കടല്‍പായല്‍
കുറഞ്ഞ കലോറി, പ്രോട്ടീന്‍ സമ്പുഷ്ടം, ആന്റി ഇന്‍ഫഌമേറ്ററി, രോഗപ്രതിരോധ ഉത്തേജനം, രക്തത്തിലെ ലിപിഡ് കുറയ്ക്കല്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന സിംഗിള്‍ സെല്‍ പ്രോട്ടീന്‍ എന്നിവയാണ് കടല്‍പായല്‍ അല്ലെങ്കില്‍ സ്പിരുലിനയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍. തടി കുറക്കാനായി ഒരു ഡോക്ടറുമായി ആലോചിച്ച ശേഷം ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ക്ക് ഇത് സലാഡുകള്‍, സ്മൂത്തികള്‍, ജ്യൂസുകള്‍ എന്നിവയില്‍ ചേര്‍ക്കാന്‍ കഴിയും.