For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ബുദ്ധിശക്തി വളര്‍ത്താന്‍ നല്‍കേണ്ടത്

|

ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതാണ് കുട്ടികളുടെ ഭക്ഷണം. കാരണം കുട്ടിക്കാലത്ത് പരിശീലിക്കുന്ന ഭക്ഷണക്രമം, ജീവിതശൈലി എന്നിവ അവരുടെ വരുംകാല ആരോഗ്യത്തിന് അടിത്തറയിടുന്നു. ശരിയായ ഭക്ഷണത്തിന് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് എല്ലാ മാറ്റങ്ങളും വരുത്താന്‍ കഴിയും. നല്ല പോഷകാഹാരത്തിലൂടെ അവരുടെ ശരീരം ശക്തമായി വളരാന്‍ സഹായിക്കുകയും ബുദ്ധിവികാസം ഉയര്‍ത്തുകയും ചെയ്യുന്നു.

Most read: കരുത്തുള്ള ശ്വാസകോശം സ്വന്തമാക്കാം; ശീലിക്കേണ്ട മാര്‍ഗ്ഗംMost read: കരുത്തുള്ള ശ്വാസകോശം സ്വന്തമാക്കാം; ശീലിക്കേണ്ട മാര്‍ഗ്ഗം

ശരിയായ പോഷകാഹാരം കുട്ടികളുടെ തലച്ചോറിനും ശരീരത്തിനും ആവശ്യമായ ഇന്ധനം നല്‍കുന്നു. മസ്തിഷ്‌കം സങ്കീര്‍ണ്ണമാണ്, ഇത് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നു. കുട്ടികളില്‍, ആ പ്രക്രിയകളെല്ലാം ഒരേ സമയം ചെയ്യേണ്ടതും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യവുമാണ്. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിനായി കുട്ടികള്‍ക്ക് പലതരം ഭക്ഷണങ്ങള്‍ നല്‍കേണ്ടതുണ്ട്. വിറ്റാമിനുകളും ധാതുക്കളും, കാര്‍ബോഹൈഡ്രേറ്റുകളും ഊര്‍ജ്ജം, പ്രോട്ടീന്‍, കൊഴുപ്പ്, മറ്റ് പ്രധാന പോഷകങ്ങള്‍ എന്നിവ നല്‍കി കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വളര്‍ത്തുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള ചില പോഷകങ്ങള്‍ തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഈ ലേഖനത്തില്‍ കുട്ടികളുടെ ബുദ്ധിവികാസം ഉയര്‍ത്താനായി സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍ മഗ്‌നീഷ്യം, ചെമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഏകാഗ്രതയും മെമ്മറിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ വിത്തുകള്‍ കുട്ടികളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും നിങ്ങളുടെ മെമ്മറി പവര്‍ മെച്ചപ്പെടുത്താനും വാഴപ്പഴം സഹായിക്കുന്നു. കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനായി വാഴപ്പഴം നല്‍കാവുന്നതാണ്.

Most read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതിMost read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോകളെ മസ്തിഷ്‌ക ഭക്ഷണമായി കണക്കാക്കുന്നു, കാരണം ഇവയില്‍ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് നല്ല മസ്തിഷ്‌ക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ എന്ന പൊട്ടാസ്യവും അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്നു.

മത്സ്യം

മത്സ്യം

മസ്തിഷ്‌ക വികാസത്തിനും ആരോഗ്യത്തിനുമായി ഒമേഗ -3 എണ്ണയുള്ള മത്സ്യം മികച്ച ഭക്ഷണമാണ്. സെല്‍ വികാസത്തിന് ആവശ്യമായ ബില്‍ഡിംഗ് ബ്ലോക്കുകളുടെ അവശ്യ ഘടകങ്ങളാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്‍. ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തിന് ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് സാല്‍മണ്‍, അയല, ട്യൂണ, ട്രൗട്ട്, മത്തി പോലുള്ള ഒമേഗ -3 എണ്ണകളുടെ മികച്ച ഉറവിടങ്ങളായ മത്സ്യങ്ങള്‍ നല്‍കുക.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

ഓട്സ്, ധാന്യങ്ങള്‍

ഓട്സ്, ധാന്യങ്ങള്‍

കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ ധാന്യങ്ങള്‍ തലച്ചോറിന്റെ ഇന്ധനത്തിന് ആവശ്യമായ ഗ്ലൂക്കോസും ഊര്‍ജ്ജവും നല്‍കുന്നു. ആരോഗ്യകരമായ നാഡീവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ബി-വിറ്റാമിനുകളും അവയില്‍ നിറഞ്ഞിരിക്കുന്നു. ഓട്സ്, ബ്രെഡ്സ്, ക്വെിനോവ എന്നിവ നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

മുട്ട

മുട്ട

കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ തലച്ചോര്‍ ഗണ്യമായ തോതില്‍ വികസിക്കുന്നു. തലച്ചോറിനുള്ളില്‍ ആഴത്തിലുള്ള മെമ്മറി സെല്ലുകള്‍ സൃഷ്ടിക്കുന്നതിന് കോളിന്‍ വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ഇത് ധാരാളമുണ്ട്. എട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ദൈനംദിന പോഷകങ്ങള്‍ നല്‍കാന്‍ മുട്ട സഹായിക്കുന്നു. പ്രോട്ടീനും കൂടുതലായി അടങ്ങിട സമീകൃതാഹാരമാണ് മുട്ട. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും പ്രധാനമാണ്.

Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

പയര്‍

പയര്‍

ഉയര്‍ന്ന പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പയര്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭക്ഷണമാണ്. മസ്തിഷ്‌ക വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും പ്രധാനമായ പല ഘടകങ്ങളും പയറില്‍ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്ക് പയര്‍ നല്‍കുന്നത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

പാല്‍

പാല്‍

പ്രോട്ടീന്‍, ബി-വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പാല്‍, ചീസ് എന്നിവ. ഇത് തലച്ചോറിലെ ടിഷ്യു, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, എന്‍സൈമുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചയ്ക്കും പ്രധാനമാണ്.

Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

ബെറി

ബെറി

സ്ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി എന്നിവ കുട്ടികളുടെ ബുദ്ധി ഉണര്‍ത്തുന്ന പഴങ്ങളാണ്. ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കാന്‍സറിനെ തടയാന്‍ സഹായിക്കുന്നു. ബ്ലൂബെറി, സ്ട്രോബെറി എന്നിവയുടെ സത്തില്‍ ബുദ്ധിവികാസം വളര്‍ത്തുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

തൈര്

തൈര്

ബ്രെയിന്‍ ടിഷ്യു, ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, എന്‍സൈമുകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ബി യുടെ നല്ല ഉറവിടമാണ് പാലുല്‍പ്പന്നങ്ങള്‍. പ്രോട്ടീന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മികച്ച ഉറവിടമാണ് തൈര്. മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് തൈര് നല്‍കിത്തുടങ്ങാം. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ആരോഗ്യകരമായ ധാരാളം ബാക്ടീരിയകളും തൈരില്‍ അടങ്ങിയിട്ടുണ്ട്

ഇലക്കറികള്‍

ഇലക്കറികള്‍

പച്ച പച്ചക്കറികളായ ചീര, കാലെ, ചാഡ്, ബ്രോക്കോളി എന്നിവ കുട്ടികള്‍ക്ക് നല്‍കുക. ഫോളേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടങ്ങളാണ് ഇവ. ഈ അവശ്യ പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

നട്സ്

നട്സ്

വാല്‍നട്ട്, ബദാം, നിലക്കടല എന്നിവയില്‍ വിറ്റാമിന്‍ ഇ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് നാഡീചര്‍മ്മത്തെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് വാല്‍നട്ട് ആണ്. ഒമേഗ -3 ഫാറ്റി ആസിഡായ ഡി.എച്ച്.എയുടെ ഉയര്‍ന്ന അളവും ഇവയിലുണ്ട്. നവജാതശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഡി.എച്ച്.എ മികച്ചതാണ്.

English summary

Foods for Your Child's Brain Development

Some foods can help kids stay sharp and affect how their brains develop well into the future. Take a look.
Story first published: Monday, February 15, 2021, 9:40 [IST]
X
Desktop Bottom Promotion