For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാറ്റി ലിവര്‍ അത്യന്തം അപകടം; ഡയറ്റ് ശ്രദ്ധിക്കാം

|

ഫാറ്റി ലിവര്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും വളരെയധികം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത് മദ്യപിക്കുന്നവരിലും ്മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാവുന്നുണ്ട്. ഫാറ്റി ലിവര്‍ രോഗം അമേരിക്കന്‍ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരെ ബാധിക്കുന്നു, ഇത് കരള്‍ തകരാറിലാകാന്‍ കാരണമാകുന്ന ഒന്നാണ്. അമിതവണ്ണമുള്ളവരും ഉദാസീനരുമായവരിലും ഉയര്‍ന്ന സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരിലുമാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം സാധാരണയായി കണ്ടുപിടിക്കുന്നത്.

കരളിനെ ബാധിക്കുന്ന ഏറ്റവും വലിയ അപകടംകരളിനെ ബാധിക്കുന്ന ഏറ്റവും വലിയ അപകടം

ഭക്ഷണത്തില്‍ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തില്‍ കരള്‍ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ദഹന പ്രോട്ടീന്‍ പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫാറ്റി ലിവര്‍ രോഗം കരളിനെ തകരാറിലാക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ബ്രോക്കോളി സഹായിക്കുന്നു. ചീര, ബ്രസെല്‍സ്, കാലെ എന്നിവപോലുള്ള കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഫാറ്റി ആസിഡ്

ഫാറ്റി ആസിഡ്

ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ചില മത്സ്യങ്ങള്‍ ഉണ്ട്. കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളായ സാല്‍മണ്‍, മത്തി, ട്യൂണ എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇതിലെല്ലാം ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ വീക്കം കുറക്കുന്നു. മാത്രമല്ല കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് മത്സ്യം.

ഓട്‌സ്

ഓട്‌സ്

ഓട്സ് പോലുള്ള ധാന്യങ്ങളില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. അവയുടെ ഫൈബര്‍ ഉള്ളടക്കവും നിങ്ങളിലെ അമിതവിശപ്പ് കുറക്കുന്നു. ഇത് കൂടാതെ ശരീരഭാരം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് ഓട്‌സ്. ഇത് നിങ്ങളുടെ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് മികച്ചതാണ് ഓട്‌സ്.

വാല്‍നട്ട്

വാല്‍നട്ട്

വാള്‍നട്ട് ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വാള്‍നട്ട് ശീലമാക്കാവുന്നതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇതില്‍ കൂടുതലാണ്. വാല്‍നട്ട് കഴിക്കുന്നവരില്‍ കരള്‍വീക്കത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്ന് മാത്രമല്ല കരള്‍ രോഗമുള്ളവര്‍ക്ക് നമുക്ക് വാള്‍നട്ട് ദിവസവും കഴിക്കാവുന്നതാണ്.

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അവോക്കാഡോകളില്‍ കൂടുതലാണ്. ഇത് കരള്‍ തകരാറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കരള്‍ ആരോഗ്യത്തിന് സഹായിക്കുന്ന രാസവസ്തുക്കള്‍ അവയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബറും ഇവയില്‍ സമ്പന്നമാണ്. ഫാറ്റി ലിവര്‍ ഡയറ്റ് അവലോകനത്തില്‍ നിന്ന് ഈ ഉന്മേഷകരമായ അവോക്കാഡോ, മഷ്‌റൂം സാലഡ് കഴിക്കാവുന്നതാണ്.

പാല്‍

പാല്‍

ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പാലും മറ്റ് കൊഴുപ്പ് കുറഞ്ഞ ഡയറിയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഡയറിയില്‍ ഉയര്‍ന്ന അളവില്‍ വേ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ കൂടുതല്‍ നാശത്തില്‍ നിന്ന് സംരക്ഷിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആരോഗ്യത്തിന് മികച്ചതാണ് പാല്‍.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍ ഇത് ദിവസവും കുടിക്കുന്നത് അല്‍പം വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. ഗ്രീന്‍ ടീ ദിവസവും കഴിക്കുന്നതിലൂടെ അതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എല്ലാ ദിവസവും അല്‍പം ഗ്രീന്‍ ടീ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. കരളിലെ അനാവശ്യ കൊഴുപ്പിനെ പരിഹരിക്കുന്നതിനും മികച്ചതാണ് ഗ്രീന്‍ ടീ.

English summary

Foods And Drinks That You Should Eat For A Fatty Liver

Here in this article we are discussing about some foods and drinks that you should eat for a fatty liver. Take a look.
X
Desktop Bottom Promotion