For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാര്‍പ്പ് ആയ മനസ്സിനും ഓര്‍മ്മശക്തിക്കും ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

|

മറവി എന്നത് പലരും തിരിച്ചറിയുന്ന ഒരു ഘടകമാണ്. വീടിന്റെ വാതിലുകള്‍ പൂട്ടിയാലും പൂട്ടിയില്ലെന്ന ചിന്ത പലര്‍ക്കും വരാം. നമ്മുടെ ഓര്‍മയാണ് മറവിക്ക് കാരണമെന്ന് നമ്മള്‍ ചിന്തിച്ചേക്കാം, എന്നാല്‍ സത്യത്തില്‍ നമ്മുടെ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് നമ്മുടെ പോഷകാഹാരവും ഉത്തരവാദികളാണ്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്നു, ശ്വാസകോശത്തെ സഹായിക്കുന്നു, നിങ്ങളുടെ ശരീരത്തിലെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ആരോഗ്യകരമായ ഭക്ഷണക്രമം ഉപയോഗിച്ച് നിങ്ങളുടെ മസ്തിഷ്‌കം മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്.

Most read: താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍Most read: താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍

ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ ഓര്‍മ്മയെയും മാനസികാവസ്ഥയെയും ബാധിക്കുകയും ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2030-ഓടെ ലോകമെമ്പാടുമുള്ള 65 ദശലക്ഷത്തിലധികം ആളുകളെ ഡിമെന്‍ഷ്യ ബാധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അതുകൊണ്ട്, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

ശീതളപാനീയങ്ങള്‍

ശീതളപാനീയങ്ങള്‍

നിങ്ങളുടെ മറവിയുടെ കാരണമായിരിക്കാം പ്രായം. എന്നാല്‍ നിങ്ങളുടെ തലച്ചോറിന്റെ ശക്തിയെ ബാധിക്കുന്ന ഒരേയൊരു കാര്യമായിരിക്കില്ല പ്രായം. ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ നിങ്ങള്‍ ആദ്യം ഒഴിവാക്കേണ്ടത് പാക്കേജുചെയ്ത ശീതളപാനീയങ്ങളാണ്. അതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ് (മധുരമുള്ള കൂള്‍ ഡ്രിങ്കുകള്‍) ദോഷകരമാണ്. കാരണം ഇത് തലച്ചോറിന്റെ വീക്കം ഉണ്ടാക്കുന്നു, അതുവഴി ഓര്‍മ്മശക്തിയും തകരാറിലാക്കുന്നു.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയ പായ്ക്ക് ചെയ്ത ജങ്ക് ഫുഡ് കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കും. ആളുകള്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റ് കഴിക്കുമ്പോള്‍, അവര്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയും തലച്ചോറിന്റെ അളവ് കുറയുകയും ബുദ്ധിശക്തി കുറയുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും നമ്മള്‍ കഴിക്കുന്ന സോഡയില്‍ പോലും നമ്മുടെ ഓര്‍മശക്തിയെ തകരാറിലാക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ലMost read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

ഇന്‍സ്റ്റന്റ് നൂഡില്‍സ്

ഇന്‍സ്റ്റന്റ് നൂഡില്‍സ്

എല്ലായിടത്തും പ്രിയപ്പെട്ട ഭക്ഷണമാണ് ഇന്‍സ്റ്റന്റ് നൂഡില്‍സ്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവും രുചിയില്‍ വളരെ സ്വാദിഷ്ടവുമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്നത് ശരീരത്തിന് പ്രത്യേകിച്ച് തലച്ചോറിന് ദോഷകരമാണ്. ഇത് ഒരുതരം ജങ്ക് ഫുഡായി കണക്കാക്കപ്പെടുന്നതിനാല്‍, ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ എന്ന തന്മാത്രയുടെ ഉത്പാദനം കുറയ്ക്കുന്നതിലൂടെ ഇത് തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ദൈര്‍ഘ്യമേറിയ ഓര്‍മ്മശക്തിക്കും പുതിയ ന്യൂറോണുകള്‍ക്കും ഈ തന്മാത്ര അനിവാര്യമാണ്.

മദ്യം

മദ്യം

അമിതമായ മദ്യപാനം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു. മദ്യത്തിന്റെ പ്രതികൂല ഫലങ്ങളില്‍ നിന്ന് മനസ്സും തലച്ചോറും മുക്തമല്ല. മദ്യം നമ്മുടെ വിറ്റാമിന്‍ ബി 1 ന്റെ അളവ് കുറയ്ക്കുന്നു, ഇത് തലച്ചോറിന്റെ അളവ് കുറയുന്നതിനും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ നാശത്തിനും പൊതുവെ ഓര്‍മ്മക്കുറവിനും കാരണമാകുന്നു.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരുതരം കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. മാംസം, പാല്‍ തുടങ്ങിയവയില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും പേടിക്കേണ്ട ഭക്ഷണങ്ങളല്ല ഇവ. എന്നാല്‍ നിര്‍മ്മിച്ചെടുക്കുന്ന ട്രാന്‍സ് ഫാറ്റുകളെ പേടിക്കണം. ഹൈഡ്രജന്‍ സസ്യ എണ്ണകള്‍ അത്തരത്തിലൊന്നാണ്. റെഡിമെയ്ഡ് കേക്കുകള്‍, ജങ്ക് ഫുഡുകള്‍, കുക്കികള്‍ എന്നിവയില്‍ ഈ കൃത്രിമ ട്രാന്‍സ് ഫാറ്റുകള്‍ കാണാം. ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തിലെത്തുമ്പോള്‍ അല്‍ഷിമേഴ്സ്, ഓര്‍മ്മക്കുറവ്, തലച്ചോറ് ചുരുങ്ങല്‍, ബുദ്ധിശക്തി കുറവ് എന്നവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടണ്ട്.

Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:തടി കുറക്കാന്‍ ആഗ്രഹമുണ്ടോ? പുതുവര്‍ഷത്തില്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ധാരളം മെര്‍ക്കുറി അടങ്ങിയ മത്സ്യം

ധാരളം മെര്‍ക്കുറി അടങ്ങിയ മത്സ്യം

മൃഗങ്ങളുടെ കോശങ്ങളില്‍ ഏറെക്കാലം നിലനില്‍ക്കുന്ന ഘടകമാണ് മെര്‍ക്കുറി. കടല്‍ മത്സ്യങ്ങളിലാണ് ഇത് കൂടുതലുള്ളത്. അമിത അളവില്‍ മെര്‍ക്കുറി ശരീരത്തിനുള്ളിലെത്തിയാല്‍ അതു വ്യാപിച്ച് തലച്ചോറിലും കരളിലും വൃക്കയിലും കേന്ദ്രീകരിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളിളെ ഇത് ദോഷകരമായി ബാധിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളെയും മെര്‍ക്കുറി തടസ്സപ്പെടുത്തുകയും ന്യൂറോടോക്സിന്‍ ഉത്തേജിപ്പിച്ച് തലച്ചോറിന് കേടുവരുത്തുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും സ്രാവ്, സ്വോഡ്ഫിഷ്, ട്യൂണ, കിംഗ് അയല, ടൈല്‍ ഫിഷ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുള്ള മത്സ്യങ്ങള്‍ ഭക്ഷിക്കുന്നത് കുറക്കേണ്ടതാണ്.

English summary

Foods and Beverages to Avoid For a Sharper Mind in Malayalam

You need to be aware of the foods you need to avoid for a sharp memory. Here are some foods and beverages to avoid for a sharper mind.
Story first published: Saturday, January 8, 2022, 17:45 [IST]
X
Desktop Bottom Promotion