Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
കൈകാലുകളില്‍ തണുപ്പ് കൂടുന്നോ, രക്തക്കുറവ് സംശയിക്കാം: പരിഹരിക്കാന്‍ ഭക്ഷണം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് കൃത്യമായ രക്തചംക്രമണം അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതില്‍ കുറവുണ്ടാകുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. കുറഞ്ഞ രക്തചംക്രമണം മൂലം പലപ്പോഴും പ്രമേഹം, രക്തയോട്ടം കുറയുന്നത്, അമിതവണ്ണം, കൈകാലുകളില്‍ മരവിപ്പ്, പേശിവേദന, പേശി വലിവ്, ദഹന പ്രശ്നങ്ങള്‍, കൈകാലുകളില്‍ എപ്പോഴും തണുപ്പ് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കുന്നതിന് വേണ്ടി എപ്പോഴും ശരീരത്തിലെ രക്തവിതരണം കൃത്യമായാണോ നടക്കുന്നത് എന്നത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ശരീരത്തില്‍ രക്തം കുറയുന്നത് വഴി ശരീരത്തിന് വീക്കം, തലചുറ്റല്‍, തലകറക്കം, തലവേദന തുടങ്ങിയ അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. രക്തചംക്രമണ പ്രശ്നങ്ങള്‍ മരുന്നുകള്‍ ഉപയോഗിച്ച് കൃത്യമായി ഡോക്ടറെ കണ്ട് വേണം ചികിത്സിക്കുന്നതിന്. എന്നാല്‍ ചില ഭക്ഷണങ്ങളുടെ ഉപയോഗവും ഇതിന് വര്‍ദ്ധനവുണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലെ രക്തപ്രവാഹവും രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മാതളനാരങ്ങ ജ്യൂസ്
മാതള നാരങ്ങ നമ്മളില്‍ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഇതിലുള്ള ആന്റി ഓകസിഡന്റുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് തന്നെയാണ് രക്തക്കുഴലുകളിലൂടെ കൂടുതല്‍ രക്തം ഒഴുകുന്നതിലേക്ക് എത്തിക്കുന്നത്. ഇതിന്റെ ഫലമായി ധമനികള്‍ കട്ടിയാവാതെയും ബലം കൂടുതല്‍ ആവാതേയും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.സുഗമമായ രക്തയോട്ടത്തിന് മാതള നാരങ്ങ ശീലമാക്കുന്നത് നല്ലതാണ്. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്പോള്‍ ഇന്ന് മുതല്‍ തന്നെ മാതള നാരങ്ങ ജ്യൂസോ അല്ലാതേയോ കഴിക്കാവുന്നതാണ്.

ഉള്ളി
ഭക്ഷണത്തില്‍ പലപ്പോഴും ഒഴിവാക്കാതെ വിടുന്നതാണ് ഉള്ളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആന്റി ഓക്സിഡന്റും ധാരാളം ഫ്ളവനോയ്ഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് നിങ്ങളുടെ ധമനികളേയും സിരകളേയും തടസ്സങ്ങള്‍ എല്ലാം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഉള്ളി.

മത്സ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ മത്സ്യം എന്നത് അനിവാര്യമായ ഒന്നാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വളരെ കൂടുതലാണ്. ഇത് തന്നെയാണ് ആരോഗ്യത്തിന്റെ അടിസ്ഥാനവും. രക്തക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ മത്സ്യം ശീലമാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ രക്തയോട്ടവും രക്തത്തിന്റ അളവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഹൃദയാഘാത സാധ്യതയെ പൂര്‍ണമായും കുറക്കുന്നു. അത് മാത്രമല്ല സ്ട്രോക്ക് പോലുള്ള ഭയപ്പെടുത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മത്സ്യം ശീലമാക്കാവുന്നതാണ്.

ബീറ്റ്റൂട്ട്
മാതള നാരങ്ങ പോലെ തന്നെ ആരോഗ്യത്തിന് ഒരിക്കലും ഒഴിവാക്കാനാവാത്ത ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് ബീറ്റ്റൂട്ട്. ഇത് നിങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന പ്രകൃതിദത്ത രാസവസ്തു ശരീരത്തില്‍ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ധമനികളിലേയും സിരകളിലേയും തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ബീറ്റ്റൂട്ട് ഒരു മാജിക് പച്ചക്കറി തന്നെയാണ്.

ഇലക്കറികള്‍
ഇലക്കറികള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് മാറ്റം വരുത്തുന്നതിനും എല്ലാം ഇവ ശീലമാക്കാം. ഇലക്കറികള്‍ രക്തം നേര്‍ത്തതാക്കുകയും രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രക്തത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നതിനും ഇലക്കറികള്‍ക്ക് സാധിക്കുന്നു.

സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ തുടങ്ങിയ ഫ്ലേവനോയിഡ് അടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ രക്തക്കുറവ് മൂലം ഉണ്ടാവുന്ന വീക്കം കുറക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇതിലൂടെ കൂടി രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും രക്തയോട്ടം മികച്ചതാക്കുകയും ചയ്യുന്നു. ധമനികളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ധമനികള്‍ കട്ടികുറവുള്ളതാക്കുന്നു. ഇതില്‍ തന്നെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് നമ്മളെ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അതും കഴിക്കാവുന്നതാണ്.

വാല്‍നട്ട്സ്
നട്സ് എപ്പോഴും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഇതില്‍ തന്നെ വാല്‍നട്ട്, ബദാം തുടങ്ങിയ നട്സ് നിങ്ങളുടെ ധമനികളിലെ വീക്കവും ഓക്സിഡേറ്റീവ് നാശവും കുറയ്ക്കുന്നതിനും അതിലൂടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തം ഉത്പാദിപ്പിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നട്സ്.. ഇതിലൂടെ കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കും പരിഹാരം കാണാം.

ബെറികള്‍
ബെറികള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ തന്നെ ബ്ലൂബെറിയിലും സ്ട്രോബെറിയിലും ഫ്ലേവനോയ്ഡുകള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ധമനികളെ വികസിപ്പിക്കാനും ധമനികളില്‍ തടസ്സം സൃഷ്ടിക്കുന്ന പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. എങ്കിലും ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് സഹായിക്കുമെന്നുണ്ടെങ്കില് പോലും എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ തന്ന ഡോക്ടറെ കാണുന്നതിനും അതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് അത് ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ പരിഹാരം കാണുന്നതിനും ശ്രദ്ധിക്കണം. ഒരിക്കലും ഇത് വിദഗ്ധോപദേശമായി എടുക്കരുത് കൃത്യമായി ഡോക്ടറെ കണ്ട് പരിഹാരം കാണുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കണം.



Click it and Unblock the Notifications