For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവയെല്ലാം ഒരിക്കലും മാറാത്ത ജലദോഷത്തിന് കാരണം

|

ജലദോഷവും ചുമയും എല്ലാവരേയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇത് ഒരാഴ്ച കൊണ്ട് തന്നെ മാറുന്നവരാണ് എല്ലാവരും. പക്ഷേ ആ ഒരാഴ്ച അത് നിങ്ങളെ വളരെയധികം കഷ്ടപ്പെടുത്തുന്നുണ്ട്. എന്നാൽ ജലദോഷം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ചിലതുണ്ട്. ചില ശീലങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ജലദോഷവും ചുമയും തന്നെയാണ് പല രോഗങ്ങളുടേയും തുടക്കം.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഈ അവസ്ഥയിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ജലദോഷവും ചുമയും ഉള്ളപ്പോൾ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് എന്ന് ആദ്യമേ തിരിച്ചറിഞ്ഞ് പരിഹാരം കാണാൻ ശ്രദ്ധിക്കണം.

Most read:ബീജത്തിന് ഉറപ്പ്, കരുത്ത്, ചലന ശേഷി: ഈ ഭക്ഷണങ്ങൾMost read:ബീജത്തിന് ഉറപ്പ്, കരുത്ത്, ചലന ശേഷി: ഈ ഭക്ഷണങ്ങൾ

നിങ്ങളുടെ അലോസരപ്പാടിന് പലപ്പോഴും ജലദോഷവും ചുമയും ഒരു കാരണം തന്നെയാണ്. അതിനെ ഇല്ലാതാക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിർത്താതെയുള്ള ചുമ്മൽ, മൂക്കൊലിപ്പ്, ചുമ എന്നിവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. പല വൈറസുകളും രോഗപ്രതിരോധ ശേഷി ഇല്ലാത്തതും ആണ് പലപ്പോഴും നിങ്ങളില്‍ വിട്ടുമാറാത്ത ജലദോഷവും ചുമയും ഉണ്ടാവുന്നതിന് കാരണം. എന്നാൽ ഇത് വർദ്ധിപ്പിക്കുന്നതിന് ചില ഭക്ഷണങ്ങൾ കാരണമാകുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.

പഞ്ചസാര

പഞ്ചസാര

മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമല്ല, എന്നാൽ ജലദോഷവും ചുമയും ഉള്ളപ്പോൾ അൽപം ശ്രദ്ധിച്ച് വേണം മധുരം ഉപയോഗിക്കുന്നതിന്. മധുരം കൂടുതൽ കഴിക്കുന്നവരിൽ രോഗപ്രതിരോധ ശേഷി വളരെയധികം കുറവായിരിക്കും. ഈ പ്രശ്നം പലപ്പോഴും നിങ്ങളിൽ വൈറസിനോട് പൊരുതുന്നതിനുള്ള സാധ്യതയെ വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ജലദോഷ സമയത്ത് അൽപം ശ്രദ്ധിക്കണം. മധുരം കുറക്കാൻ ശ്രദ്ധിക്കേണ്ടതാണ് ആദ്യത്തെ കാര്യം. എന്നാൽ പഞ്ചസാര ഒഴിവാക്കാതെ മുന്നോട്ട് പോയാല്‍ അത് നിങ്ങളുടെ ജലദോഷവും ചുമയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

 കാപ്പിയും ചായയും

കാപ്പിയും ചായയും

കാപ്പിയും ചായയും ഒഴിവാക്കിയൊരു ദിവസം നമ്മൾ മലയാളികൾക്ക് ഇടയിലില്ല. എന്നാൽ കാപ്പിയും ചായയും കുടിക്കുന്നതിലൂടെ അതിലുള്ള കഫീന്‍ നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് വിട്ടുമാറാതെ ജലദോഷവും ചുമയും കഫവും ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല കഫീൻ നിങ്ങളുടെ ശരീരത്തില്‍ കൂടുതൽ വിയർപ്പ് ഉത്പ്പാദിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് നിങ്ങളിൽ വിട്ടുമാറാത്ത ചുമയും ജലദോഷവും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിച്ച് വേണം കാപ്പിയും ചായയും കുടിക്കാൻ.

മദ്യപിക്കുന്നവർ

മദ്യപിക്കുന്നവർ

മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ പലപ്പോഴും ഇത് നിങ്ങളുടെ വിട്ടുമാറാത്ത ജലദോഷത്തിനും ചുമക്കും കാരണമാകുന്നുണ്ട്. പലരും ഇതിന് പരിഹാരം കാണുന്നതിന് വേണ്ട മദ്യപിക്കുന്നവര്‍ ഉണ്ട്. എന്നാൽ അത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവർ ഒരിക്കലും മദ്യപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ വിട്ടുമാറാത്ത അവസ്ഥയിൽ നിങ്ങളിൽ ജലദോഷം കൂടുന്നു.

 പാൽ

പാൽ

പാൽ കുടിക്കുന്നവരിൽ ജലദോഷം വിട്ടുമാറാതെ വരുന്നുണ്ട്. ഇവരിൽ കഫക്കെട്ട് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യം അൽപം ശ്രദ്ധിക്കണം. പാൽ ആരോഗ്യം നൽകുന്നതാണെങ്കിൽ പോലും അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ചില അവസരങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളുടെ നെഞ്ചിൽ കഫക്കെട്ട് വർദ്ധിപ്പിക്കുന്നതിനും ചുമ വളരെയധികം കൂടുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങൾക്ക് ഗുണം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും ചില ആരോഗ്യാവസ്ഥകളിൽ മോശമായി ഫലിക്കുന്നുണ്ട്. അതുകൊണ്ട് പാൽ കുടിക്കുന്നതിന് ജലദോഷ സമയം ഒന്ന് ശ്രദ്ധിക്കണം.

 എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. വിട്ടുമാറാത്ത തലവേദനയും, ചുമയും ജലദോഷവും എല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാവുന്ന അസ്വസ്ഥതകൾ ആണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളിൽ കൂടുതൽ അസ്വസ്ഥതകൾ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ജലദോഷവും ചുമയും തുമ്മലും ഉളളപ്പോൾ ഇത്തരം ഭക്ഷണങ്ങള്‍ എല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്.

English summary

Food Items That Can Worsen Your Cold And Cough

Here in this article we are discussing about some food items that can worsen your cold and cough. Read on.
X
Desktop Bottom Promotion