Latest Updates
-
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം -
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
പ്രമേഹം പ്രതിരോധിയ്ക്കും ABCDE
പ്രമേഹം പ്രതിരോധിയ്ക്കും ABCDE
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. പണ്ട് ഇത് ഒരു പ്രായം കഴിഞ്ഞാലേ ഈ രോഗം വരാറുള്ളൂവെങ്കില് ഇന്നത്തെ കാലത്ത് ഇത് പലരേയും ചെറുപ്പത്തില്‍ തന്നെ പിടി കൂടുന്ന ഒന്നാണിത്. അമ്മയ്ക്കു ഗര്‍ഭകാലത്തു പ്രമേഹമെങ്കില്‍ പിറന്നു വീഴുന്ന കുഞ്ഞിന് വരെ ഈ അവസ്ഥയുണ്ടാകാം. ഷുഗര്‍ ബേബി എന്നാണ് ഈ അവസ്ഥയിലെ കുഞ്ഞുങ്ങള്‍ അറിയപ്പെടുന്നത്.
പ്രമേഹത്തിന് പ്രധാന കാരണമായി പറയുന്നത് പാരമ്പര്യമാണെങ്കിലും ജീവിതശൈലികളും വ്യായാമക്കുറവും സ്ട്രെസുമെല്ലാം തന്നെ ഈ രോഗം വരാന്‍ കാരണമാകും. വന്നാല്‍ പൂര്‍ണമായി മാറാത്ത ഒരു രോഗമാണിത്. നിയന്ത്രിച്ചു നിര്‍ത്തുക മാത്രമാണ് പരിഹാരം. നിയന്ത്രണത്തില്‍ ഒതുക്കിയിലെങ്കില് പ്രമേഹം ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളേയും കീഴപ്പെടുത്തുവാന് സാധ്യതയുമുണ്ട്. ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങളിലേയ്ക്ക് ഇതെത്തിയ്ക്കുന്നു.
ഇതു കൊണ്ടൊക്കെ തന്നെ പ്രമേഹം വരാതെ തടയുന്നതാണ് ഏറ്റവും നല്ലത്. അടിസ്ഥാനപരമായി അഞ്ചു തത്വങ്ങള്‍. എബിസിഡിഇ തത്വം എന്നു പറയാം, ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ പേടിയ്ക്കാതെ ജീവിയ്ക്കാം. ഇതെക്കുറിച്ചറിയൂ.

A
A എന്നത് നിന്ത്രിച്ചു നിര്‍ത്തുക എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിച്ചു നിര്്ത്തുന്ന ഒന്നാണിത്. A1C എന്ന ടെസ്റ്റ് രണ്ടു മൂന്നു മാസങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ തോതു പറയും. ചുരുക്കിപ്പറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിച്ചു നിര്‍ത്തുക. ഇത് കൃത്യമായി അറിയാല്‍ ഇത്തരം ടെസ്റ്റുകള്‍ സഹായിക്കും. ടെസ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കൃത്യമായി നില നില്ക്കുന്നുവോ എന്നറിയാം.

B
B എന്നത് ബിപിയെ സൂചിപ്പിയ്ക്കുന്നു. ബിപിയും ഡയബെറ്റിസും തമ്മില്‍ ബന്ധമുണ്ട്. പ്രമേഹം ബിപിയുടെ ചവിട്ടുപടി കൂടിയാണ്. പ്രമേഹത്തിനാല് രക്തക്കുഴലുകള്‍ക്ക് കട്ടി കൂടുന്നതും സമ്മര്‍ദം കൂടുന്നതുമെല്ലാം ബിപിയിലേയ്ക്കു വഴിയൊരുക്കും. ബിപി നിയന്ത്രിച്ചു നിര്‍ത്തുക. ഇത് പ്രമേഹത്തെ വിജയകരമായി നേരിടാനുള്ള പ്രതിരോധ വഴികളില്‍ ഒന്നാണ്.

C
C എന്നതു കൊളസ്ട്രോള്‍ സൂചനയാണ്. പ്രമേഹം വഴിയൊരുക്കുന്ന, തിരിച്ചുമുള്ള ഒരു സാധ്യതയാണ് കൊളസ്ട്രോള്‍. പ്രമേഹം നല്ല കൊളസ്ട്രാളായ എച്ച്ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ഇത് ആരോഗ്യപരമായ പല ദോഷങ്ങളും വരുത്തുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ശ്രദ്ധിയ്ക്കുക. കൊളസ്ട്രോള്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് പ്രമേഹസാധ്യത ഏറെയാണ്. മറിച്ചും.

D
D എന്നത് ഡയറ്റ് കണ്ട്രോള് എന്നതിനെ സൂചിപ്പിയ്ക്കുന്നു. ഭക്ഷണ ക്രമീകരണം പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ അത്യാവശ്യമാണ്. പ്രമേഹ സാധ്യതയുള്ള, ഇതിനെ കൂട്ടുന്ന ഭക്ഷണം ഉപേക്ഷിച്ച് സാധ്യത കുറയ്ക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കുക. ഇതു വഴി ശരീരഭാരവും കുറയും. ശരീരത്തിലെ അമിതമായ കൊഴുപ്പു കുറഞ്ഞാല്‍ തന്നെ രക്തസമ്മര്‍ദവും കൊളസ്ട്രോളും പ്രമേഹവുമെല്ലാം സ്വാഭാവികമായും കുറയും. കാര്‍ബോഹൈഡ്രേറ്റുകളും മധുരവുമാണ് പ്രമേഹം കൂടുതല്‍ കൂട്ടുന്നത്. ഇവയെ നിയന്ത്രിച്ചു നിര്‍്ത്തുക. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുക.

E
E എന്നത് എക്സര്‍സൈസിനെ സൂചിപ്പിയ്ക്കുന്നു. വ്യായാമം പ്രമേഹത്തെ പ്രതിരോധിയ്ക്കാനുള്ള പ്രധാന വഴികളില്‍ ഒന്നാണ്. വ്യായാമക്കുറവാണ് പ്ര്മേഹത്തിനുളള പ്രധാന കാരണം. ഏറോബിക്സ് വ്യായാമങ്ങളും സട്രംങ്ത് ട്രെയിനിംഗ് വ്യായാമങ്ങളുമെല്ലാം തന്നെ പ്രമേഹ സാധ്യത കുറയ്ക്കുന്നവയാണ്. മറ്റു വ്യായാമങ്ങള്‍ ചെയ്യാനാകില്ലെങ്കില്‍ ദിവസവും അര മണിക്കൂറെങ്കിലും നടക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications