For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷം പുതിയ തുടക്കം; ശരീരം ഫിറ്റായിരിക്കാന്‍ ഈ ശീലങ്ങള്‍

|

എല്ലാവര്‍ക്കും ഇത് ഒരു പുതിയ വര്‍ഷവും ഒരു പുതിയ തുടക്കവുമാണ്. വര്‍ഷാവര്‍ഷം ആളുകള്‍ പലരും ഒരു പുതുവര്‍ഷ തീരുമാനം എടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും പലരുടെയും പുതുവര്‍ഷ പ്രതിജ്ഞകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നായിരിക്കും ഫിറ്റ്‌നസ് സംരക്ഷണം. 2020 എന്നത് വൈറസ് വ്യാപനത്തിന്റെ ഒരു കാലമായിരുന്നു എന്നും ആരോഗ്യമായിരിക്കണം ഈ കാലയളവില്‍ ഓരോരുത്തരുടെയും ലക്ഷ്യമെന്നും ഇതിനകം എല്ലാവര്‍ക്കും മനസ്സിലായിക്കാണും.

Most read: രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?Most read: രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

വൈറസിന്റെ ഭീഷണി വിട്ടുമാറാതെ നില്‍ക്കുന്ന 2021ലും ആരോഗ്യ സംരക്ഷണം തന്നെയാണ് നിങ്ങള്‍ക്ക് മുന്നില്‍ പ്രധാനമായി നില്‍ക്കുന്നത്. അതിനാല്‍, 2021ല്‍ ആരോഗ്യത്തോടെ തുടരാന്‍ നിങ്ങള്‍ക്കായി ചില കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ഈ പരിചരണ വഴികള്‍ നിങ്ങള്‍ ശീലമാക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരം ഫിറ്റായി രോഗപ്രതിരോധ ശേഷിയോടെ ജീവിക്കാവുന്നതാണ്.

ശരിയായ അളവില്‍ ഭക്ഷണം കഴിക്കുക

ശരിയായ അളവില്‍ ഭക്ഷണം കഴിക്കുക

ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നസ്സ് നിലനിര്‍ത്താനും ചിലര്‍ ഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിക്കുകയുള്ളൂ, അല്ലെങ്കില്‍ കഴിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് വളരെ അനാരോഗ്യകരമായ ശീലമാണ്. തടി കുറയ്ക്കാന്‍ പട്ടിണി കിടക്കുകയല്ല വേണ്ടത് മറിച്ച്, പോഷകസമൃദ്ധമായ ആഹാരം ദിവസവും ശീലമാക്കണം. ശരിയായ രീതിയില്‍ സമീകൃതാഹാരം കഴിക്കുകയും ശരിയായ അളവില്‍ കഴിക്കുകയും വേണം. നിങ്ങളുടെ ഭക്ഷണത്തില്‍ ശരിയായ വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ഉള്‍പ്പെടുത്തുക. ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ അമിതമായി ഭക്ഷണം കഴിക്കുകയോ പട്ടിണി കിടക്കുകയോ ചെയ്യരുത്. പകരം, അളവ് കുറച്ച് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

ഹൃദയാരോഗ്യം സംരക്ഷിക്കുക

ഹൃദയാരോഗ്യം സംരക്ഷിക്കുക

കാര്‍ഡിയോ വ്യായാമങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തം വേഗത്തില്‍ പമ്പ് ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ഹൃദയം നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇതുവഴി നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ക്ക് നടത്തം, ജോഗിംഗ് അല്ലെങ്കില്‍ ഓട്ടം എന്നിവ പരിശീലിക്കാവുന്നതാണ്. അതല്ലെങ്കില്‍, വീട്ടില്‍ എളുപ്പത്തില്‍ കാര്‍ഡിയോ വ്യായാമങ്ങളും ചെയ്യാം.

Most read:വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്Most read:വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്

കലോറി ഉപഭോഗം ശ്രദ്ധിക്കുക

കലോറി ഉപഭോഗം ശ്രദ്ധിക്കുക

ശരീരത്തില്‍ അമിത കൊഴുപ്പ് കയറാതിരിക്കാനും നിങ്ങളുടെ ഫിറ്റ്‌നസ്സ് നിലനിര്‍ത്താനുമായി ഭക്ഷണത്തിലുള്ള നിങ്ങളുടെ കലോറി ഉപഭോഗം ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുമ്പോഴെല്ലാം നിങ്ങള്‍ കഴിക്കുന്ന കലോറിയുടെ അളവ് എത്രയുണ്ടെന്ന് ശ്രദ്ധിക്കുക. കലോറി ഉപഭോഗം വളരെ ഗൗരവമായി ശ്രദ്ധിക്കുക. ഉയര്‍ന്ന അളവിലുള്ള കലോറി ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഇത് പിന്നീട് ഹൃദയം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കും. ആരോഗ്യത്തോടെയും ഫിറ്റായും തുടരാന്‍ ദിവസവും നിങ്ങള്‍ ശരീരത്തിന് ആവശ്യമായ കലോറി മാത്രമേ കഴിക്കാവൂ.

ആവശ്യത്തിന് വെള്ളം

ആവശ്യത്തിന് വെള്ളം

നിങ്ങളുടെ ശരീരത്തില്‍ 70 ശതമാനവും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. ശരീരത്തിന്റെ ഓരോ അവയവങ്ങളും ശരിയായ രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യത്തിന് വെള്ളം വേണം. ജലത്തിന്റെയോ മറ്റ് ദ്രാവകങ്ങളുടെയോ ഉപഭോഗം നിങ്ങളെ ആരോഗ്യമുള്ളവരാക്കും. ചര്‍മ്മത്തിനും മുടിക്കുമടക്കം അവശ്യം വേണ്ട ഘടകമാണ് വെള്ളം. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവ് നിലനിര്‍ത്തുന്നതിന് ജ്യൂസ്, പച്ചക്കറി ജ്യൂസുകള്‍, പ്രോട്ടീന്‍ ഷെയ്ക്കുകള്‍, മറ്റേതെങ്കിലും ദ്രാവകങ്ങള്‍ എന്നിവ കഴിക്കാം. ഇത് നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

മതിയായ ഉറക്കം

മതിയായ ഉറക്കം

ശരീരത്തിന്റെ ഊര്‍ജ്ജത്തിന് ഭക്ഷണം പോലെതന്നെ പ്രധാനമാണ് ഉറക്കവും. നിങ്ങളുടെ തലച്ചോറും ശരീരവും സുഗമമായി പ്രവര്‍ത്തിക്കാന്‍ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണം. ഉറക്കം നിങ്ങളുടെ ശരീരം റീബൂട്ട് ചെയ്യുകയും പുതുമയോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലിയും ഒപ്പം മതിയായ വിശ്രമവും നേടുക.

മാനസികാരോഗ്യം

മാനസികാരോഗ്യം

ശാരീരിക ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ് ആരോഗ്യമുള്ള മനസ്സും. അതിനാല്‍, നിങ്ങളുടെ ദിനചര്യയില്‍ നിന്ന് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിങ്ങള്‍ക്കായി നീക്കിവയ്ക്കുക. നിങ്ങളുടെ ഹോബികള്‍, വിനോദങ്ങള്‍ എന്നിവയ്ക്കായി സമയം കണ്ടെത്തുക. മാനസിക സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ദിവസവും ചെയ്യാന്‍ ശീലിക്കുക. ധ്യാനം, യോഗ, വിനോദം, വായന, സംഗീതം എന്നിവയ്ക്കായി സമയം ചെലവഴിക്കുക. നിങ്ങളുടെ തലച്ചോറിനെ പുതുക്കാനും മാനസികാരോഗ്യം വളര്‍ത്താനും ഇവ ഗുണം ചെയ്യും.

Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ആരോഗ്യത്തോടെ തുടരാനും രോഗപ്രതിരോധ ശേഷി നേടാനുമായി പതിവായുള്ള വ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങള്‍ അതിനായി ജിമ്മില്‍ പോവുകയോ ബോഡിബില്‍ഡിംഗ് ആരംഭിക്കുകയോ ചെയ്യേണ്ടതില്ല. അരമണിക്കൂര്‍ വേഗതയുള്ള നടത്തം, ദിവസം മുഴുവന്‍ ശാരീരികമായി സജീവമായിരിക്കുക, ചെറിയ അധ്വാനമുള്ള ജോലികള്‍ ചെയ്യുക തുടങ്ങിയവ മാത്രം ശ്രദ്ധിച്ചാല്‍ മതി. ശരീരത്തിലെ കലോറി കത്തിക്കുന്നതില്‍ നോണ്‍ എക്‌സര്‍സൈസ് ആക്റ്റിവിറ്റി തെര്‍മോജെനിസിസ് ഒരു വലിയ പങ്ക് വഹിക്കുന്നു.

English summary

Fitness Goals For 2021 : How to Stay Healthy And Fit in New Year

It is important to take care of our health to stay fit amid the pandemic. Let's see some fitness tips for new year.
Story first published: Monday, January 4, 2021, 11:01 [IST]
X
Desktop Bottom Promotion