For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിൽ സ്വകാര്യഭാഗത്ത് ഈദുര്‍ഗന്ധം നിസ്സാരമല്ല

By Aparna
|

സ്ത്രീകൾ ആയാലും പുരുഷന്‍മാരായാലും വൃത്തിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ വൃത്തിയില്ലായ്മ കൊണ്ടല്ലാതെ തന്നെ സ്ത്രീകളെ വലക്കുന്ന ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും നെട്ടോട്ടമോടുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് സ്ത്രീകളുടെ സ്വകാര്യഭാഗത്ത് നിന്നുണ്ടാവുന്ന ദുർഗന്ധം. എല്ലാ സ്ത്രീകളിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നില്ലെങ്കിലും നല്ലൊരു ശതമാനം സ്ത്രീകളെയും വലക്കുന്ന ഒന്നാണ് സ്വകാര്യഭാഗത്തെ ദുർഗന്ധം. എന്നാൽ ഇതിൽ സ്വകാര്യഭാഗത്ത് മത്സ്യദുർഗന്ധം പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്.

Most read: ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജിMost read: ആണിനും പെണ്ണിനും ഒരു പോലെ അപകടം സെമൻ അലർജി

എന്തൊക്കെയാണ് ഇത്തരം പ്രശ്നങ്ങളുടെ കാരണം എന്ന് നോക്ക‍ാവുന്നതാണ്. ഇത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് തന്നെ സംഭവിക്കുന്നതാണ്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത്തരം അവസ്ഥകൾ സ്ത്രീകളിൽ ഉണ്ടാവുന്നതിനുള്ള കാരണം എന്ന് നമുക്ക് നോക്കാം. പെട്ടെന്ന് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി ചില മാർഗ്ഗങ്ങൾ നോക്കാവുന്നതാണ്. സ്ത്രീകളിൽ ആത്മവിശ്വാസം വരെ കുറയുന്നതിന് ഈ പ്രശ്നം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണം എന്നും പരിഹാരം എന്നും നോക്കാവുന്നതാണ്.

ബാക്ടീരിയൽ വജൈനോസിസ്

ബാക്ടീരിയൽ വജൈനോസിസ്

സ്ത്രീകളിൽ വജൈനയിൽ മത്സ്യദുർഗന്ധം ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണമായി മാറുന്നത് പലപ്പോഴും ബാക്ടീരിയൽ വജൈനോസിസ് ആണ്. ഇതിന് പലപ്പോഴും മാസം തികയാതെയുള്ള പ്രസവം, എന്തെങ്കിലും തരത്തിലുള്ള അണുബാധ എന്നിവയെല്ലാം പലപ്പോഴും ഇത്തരം ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് ബാക്ടീരിയൽ വജൈനോസിസ് ഉണ്ടെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം പലപ്പോഴും ഇത്തരം മത്സ്യ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്നതാണ് ലക്ഷണം. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്.

 ലൈംഗിക ജന്യ രോഗങ്ങൾ

ലൈംഗിക ജന്യ രോഗങ്ങൾ

ലൈംഗിക ജന്യരോഗങ്ങൾ പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. ഇത് സ്ത്രീകളിൽ വജൈനയിൽ മത്സ്യ ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും എന്നുള്ളതാണ് സത്യം. ഇത് വജൈനൽ ബാക്ടീരിയ കാരണമാണ് പലപ്പോഴും ഉണ്ടാവുന്നത്. ഒരു പങ്കാളിയിൽ കൂടുതൽ പേരുമായി ലൈംഗിംക ബന്ധത്തിൽ ഏർപ്പെടുന്നവരും ഗർഭാവസ്ഥയില്‍ ബന്ധപ്പെടുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 30% സ്ത്രീകളിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്

പെല്‍വിക് ഇൻഫ്ളമേറ്ററി ഡിസീസ് അവസ്ഥയുള്ളവരിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളുടെ പെൽവിസിനെ മാത്രമല്ല ബാധിക്കുന്നത് നിങ്ങളുടെ ഗര്‍ഭപാത്രം, ഫലോപിയൻ ട്യൂബ്, ഓവറികൾ എന്നിവയെല്ലാം ബാധിക്കുന്നുണ്ട്. ഇതിലൂടെയെല്ലാം പലപ്പോഴും ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. പലപ്പോഴും എക്ടോപിക് പ്രഗ്നൻസി ഉണ്ടായിട്ടുള്ളവരിലും പലപ്പോഴും ഇത്തരം അവസ്ഥകൾക്കുള്ള സാധ്യതയുണ്ട്. ഇത് വജൈനയിൽ മത്സ്യ ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകളും നിങ്ങളിൽ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതെല്ലാം പലപ്പോഴും ദുർഗന്ധം ഉണ്ടാക്കുന്ന വജൈനൽ ഡിസ്ചാർജിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. 80-90% പേരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. യീസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. സോപ്പ് ഉപയോഗിക്കുന്നതും, അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നതും എല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം.

 അമിതവിയർപ്പ്

അമിതവിയർപ്പ്

അമിത വിയർപ്പ് പോലുള്ളവയും ഇത്തരം ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. അമിതമായി വിയർക്കുന്നവരിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഉത്കണ്ഠ, സ്ട്രെസ്സ് എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് മുൻപ് അതിനെ പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി രണ്ട് നേരം കുളിക്കാൻ ശ്രദ്ധിക്കണം. ഒരിക്കലും സോപ്പ് പോലുള്ളവ സ്വകാര്യഭാഗത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ഭക്ഷണം ഒരു കാരണം

ഭക്ഷണം ഒരു കാരണം

പലപ്പോഴും ഇത്തരം ദുർഗന്ധത്തിന് നിങ്ങളുടെ ഭക്ഷണവും ഒരു പരിധി വരെ കാരണമാകുന്നുണ്ട്. ഇത് നിങ്ങളുടെ പി എച്ച് ബാലൻസ് തെറ്റിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഭക്ഷണം, പുരുഷന്‍റ് സ്പേം എന്നിവയെല്ലാം ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ എരിവ് കഴിക്കുന്നത്, സ്മോക്ക് ചെയ്ത ഭക്ഷണങ്ങൾ, ഉള്ളി, വെളുത്തുള്ളി, ബ്രോക്കോളി, കാപ്പി, മദ്യം, എന്നിവയെല്ലാം ഇത്തരം ദുർഗന്ധം സ്ത്രീകളുടെ സ്വകാര്യഭാഗത്ത് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

 ആർത്തവ സമയത്ത്

ആർത്തവ സമയത്ത്

ആർത്തവ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് സ്ത്രീകളിൽ മത്സ്യ ദുർഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ബാക്ടീരിയ അസിഡിറ്റി എന്നിവയുടെ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ആർത്തവ സമയത്ത് ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ആർത്തവ സമയത്ത് വളരെയധികം വൃത്തി അത്യാവശ്യമാണ്. ഹോർമോൺ മാറ്റങ്ങൾ കൊണ്ട് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം

പരിഹാരം

എന്തൊക്കെയാണ് പരിഹാരം എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രൊബയോട്ടിക് ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കണം. തൈര്, യോഗര്‍ട്ട്, സംഭാരം എന്നിവയെല്ലാം ഭക്ഷണത്തിൽ ധാരാളം ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല കൂടുതൽ സൗന്ദര്യ വർദ്ധക സുഗന്ധമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

English summary

Fishy Vaginal Odor: Causes and How to Get Rid Of it

Here in this article we are discussing about the causes of fishy vaginal odor and how to get rid of it. Read on.
Story first published: Tuesday, January 21, 2020, 12:55 [IST]
X
Desktop Bottom Promotion