For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലിനിക്കല്‍ ട്രയല്‍ ഇല്ലാതെ വാക്‌സിന്‍ സ്വീകരിച്ച് 90വയസ്സുകാരി

|

പ്രായത്തെ വകവെക്കാതെ ഒരു ക്ലിനിക്കല്‍ ട്രയല്‍ പോലും ചെയ്യാതെ ലോകത്ത് ആദ്യമായി ഒരു മുത്തശ്ശി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. അടുത്ത ആഴ്ച 91 വയസ്സാണ് ഇവര്‍ക്ക് തികയുന്നത്. മാര്‍ഗരറ്റ് കീനന്‍ എന്നാണ് ഇവരുടെ പേര്. ഇവരുടെ അഭിപ്രായത്തില്‍ മികച്ച ജന്മദിന സമ്മാനമാണ് ഇത് എന്നാണ് പറയുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ ഇല്ലാതെ ലോകത്ത് ആദ്യമായാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. pfizer-BioNTech-ന്റെ BNT162 എന്ന RNA വാക്‌സിനാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. തനിക്ക് ഒരാഴ്ച മുന്‍പ് തന്നെ കിട്ടിയ ജന്മ ദിന സമ്മാനമാണ് ഇതെന്ന് ഇവര്‍ പറയുന്നു.

First person receives Pfizer Covid-19 vaccine in UK

സാധാരണ പനിയും കൊവിഡും വ്യത്യാസം ഇതാണ്സാധാരണ പനിയും കൊവിഡും വ്യത്യാസം ഇതാണ്

ഈ മാസം അവസാനത്തോടെ നാല് ദശലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മൂന്നാഴ്ചക്ക് ശേഷം അടുത്ത ഡോസ് കൂടി സ്വീകരിച്ചാലേ വാക്‌സിനേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ. ആകെ എട്ട് ലക്ഷത്തിനടുത്ത് വാക്‌സിനുകളാണ് ഈ ആഴ്ച യുകെയില്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവുമാദ്യം വാക്‌സിന്‍ ലഭിക്കുന്നത് വദ്ധസദനങ്ങളില്‍ ആളുകളെ പരിപാലിക്കുന്നവര്‍ക്കാണ്.

First person receives Pfizer Covid-19 vaccine in UK

യുകെയിലെ ഹബുകള്‍ 80 വയസ്സിനു മുകളിലുള്ളവര്‍ക്കും ചില ആരോഗ്യ പരിപാലന ഉദ്യോഗസ്ഥര്‍ക്കും വാക്‌സിനേഷന്‍ നല്‍കും - ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും പ്രോഗ്രാം ലക്ഷ്യമിടുന്നു. കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മാട്രണ്‍ മേ പാര്‍സണ്‍സ് മിസ് കീനന് വാക്‌സിന്‍ നല്‍കി. കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്ത ആദ്യത്തെ വ്യക്തിയെന്ന നിലയില്‍ എനിക്ക് വളരെ അഭിമാനമുണ്ടെന്ന് എംഎസ് കീനന്‍ പറഞ്ഞു: ''ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിത്'.

'എന്നെ വളരെയധികം പരിപാലിച്ച മെയ്ക്കും എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്കും നന്ദി പറയാ.തിരിക്കാന്‍ കഴിയുകയില്ല. വാക്‌സിന്‍ എടുക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഏതൊരാള്‍ക്കും എന്റെ ഉപദേശം അത് എടുക്കുക എന്നതാണ്. എനിക്ക് അത് 90 ല്‍ എടുക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും അത് ചെയ്യാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം'.

First person receives Pfizer Covid-19 vaccine in UK

ഏകദേശം 800,000 ഡോസ് ഫൈസര്‍ / ബയോ ടെക് വാക്‌സിന്‍ വരും ആഴ്ചകളില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ആകെ 40 ദശലക്ഷം പേര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട് - രണ്ട് കോഴ്സുകള്‍ ആവശ്യമുള്ളതിനാല്‍ 20 ദശലക്ഷം ആളുകള്‍ക്ക് ആണ് ആദ്യം നല്‍കുന്നത്. എന്നിരുന്നാലും, ഇവയില്‍ ഭൂരിഭാഗവും അടുത്ത വര്‍ഷം വരെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുനന്നത്. എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ നാല് ദശലക്ഷം ഡോസുകള്‍ രാജ്യത്ത് എത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

First person receives Pfizer Covid-19 vaccine in UK

പ്രായം കുറയുന്നതിന് അനുസരിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ആളുകള്‍ പിന്നിലേക്ക് പോവുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും ഗുുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രായഭേദമന്യേ മുന്‍ഗണന നല്‍കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. വാക്‌സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. എന്തായാലും കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് ഏറ്റവും മികച്ച ഒരു പരിഹാരമായി ഈ വാക്‌സിന്‍ മാറട്ടെ എന്ന് നമുക്ക് ആശ്വസിക്കാം.

English summary

First person receives Pfizer Covid-19 vaccine in UK

Covid 19 vaccine first person receives pfizer covid 19 vaccine in UK. Take a look.
Story first published: Wednesday, December 9, 2020, 9:13 [IST]
X
Desktop Bottom Promotion