For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും; 6 പേര്‍ക്ക് സ്ഥിരീകരിച്ചു

|

ബ്രിട്ടനിലെ കൊറോണ വൈറസ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. യു.കെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി.സി.എംബിയില്‍ ചികിത്സയിലുള്ള 2 പേര്‍ക്കും, പുനെ എന്‍.ഐ.വിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

Most read: ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read: ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

എല്ലാ രോഗികളെയും സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളോടെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവരുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയും ക്വാറന്റൈന് വിധേയമാക്കിയിട്ടുണ്ട്. ഇവരോടൊപ്പം യാത്രചെയ്തവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ ആരംഭിച്ചിട്ടുണ്ട്.

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയില്‍ 33,000 യാത്രക്കാര്‍ യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. അവരില്‍ 114 പേര്‍ കോവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനില്‍ കോവിഡ് വൈറസ് വ്യാപനം സെപ്റ്റംബറില്‍ ഉയര്‍ന്നതോതില്‍ എത്തിയ ശേഷം കുറഞ്ഞുവരികയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായിരിക്കവേയായിരുന്നു പുതിയ വൈറസ് വകഭേദം കൂടുതല്‍ പ്രശ്‌നം സൃഷ്ടിച്ചത്.

Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

പുതിയ കൊറോണ വൈറസ് വകഭേദം മുന്‍പത്തേതിനേക്കാള്‍ 70 ശതമാനം കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്ന് കണക്കാക്കപ്പെടുന്നു. അതിനാലാണ് ഇതിനെ കൂടുതല്‍ ഭയപ്പെടുന്നതും. എന്നാല്‍ ഇത് കൂടുതല്‍ മാരകമാണെന്നോ വാക്‌സിന്‍ ഫലപ്രദമാകില്ലെന്നോ കരുതാന്‍ ഇതുവരെ തക്ക കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ബ്രിട്ടനില്‍ ഡിസംബര്‍ 14നാണ് ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനമാണ് വൈറസിന് രൂപമാറ്റം വന്നതായി വക്തമാക്കിയത്. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണവൈറസ് കേസുകളിലെല്ലാം പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Most read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രതMost read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

കൊറോണവൈറസിന്റെ ജനിതക ഘടനയില്‍ പതിനായിരത്തിലധികം വ്യതിയാനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ പ്രധാനം ഏഴ് സ്‌പൈക്ക് പ്രോട്ടീനുകളില്‍ മാറ്റം കണ്ടെത്തി എന്നതാണ്. മനുഷ്യരില്‍ വൈറസിന് കടക്കാന്‍ സഹായിക്കുന്ന ഘടകമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. വൈറസിന് മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള താക്കോലായി ഇതിനെ കണക്കാക്കുന്നു.

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും

ഇന്ത്യയില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിനാല്‍ വൈറസ് വ്യാപനം തടയാനായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് വേണ്ടത്. ഇപ്പോള്‍ രാജ്യത്ത് പലയിടത്തും മുന്‍പുണ്ടായ നിയന്ത്രണങ്ങള്‍ ഒരുപരിധി വരെ എടുത്തുകളഞ്ഞിരിക്കുകയാണ്. പുതിയ വൈറസിന് രോഗവ്യാപനതോത് കൂടുതലാണെന്ന് സ്ഥിരീകരിച്ചതിനാല്‍ കനത്ത ജാഗ്രത തന്നെ വേണം.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

English summary

First Cases of New Covid Strain Found in India as UK Returnees Test Positive

Six cases of a mutant strain of coronavirus that first surfaced in the UK, have been detected in the country. Read on to know more.
Story first published: Tuesday, December 29, 2020, 14:19 [IST]
X
Desktop Bottom Promotion