For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് കോവിഡ് കേസുകളില്‍ വില്ലനായി ഫൈബ്രോമയാല്‍ജിയ; ശ്രദ്ധിക്കണം ഈ ലക്ഷണം

|

രാജ്യത്ത് ആശ്വാസമായി കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുകയും പലര്‍ക്കും കോവിഡ് വാക്‌സിനുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, മാരകമായ കോവിഡ് വൈറസ് മൂലമുണ്ടാകുന്ന ദീര്‍ഘകാല അപകടസാധ്യതകള്‍ ലോകമെമ്പാടും ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് വന്നുമാറിയാലും പലര്‍ക്കും പല ആരോഗ്യ അസ്വസ്ഥതകളും വരുമെന്ന് ഇതിനകം എല്ലാവര്‍ക്കും വ്യക്തമായിക്കാണും. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം പലരെയും ബാധിക്കുകയും ആളുകളുടെ ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഒരു മുറിവുണ്ടാക്കുകയും ചെയ്യുന്നു.

Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ഒരു വ്യക്തി കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുമ്പോള്‍ ക്ഷീണം, തുടര്‍ച്ചയായ ചുമ, ബലഹീനത എന്നിവയും അതിലേറെയും പോലുള്ള നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളോട് അവര്‍ പോരാടുന്നത് തുടരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കോവിഡിന് ശേഷം ധാരാളം രോഗികളെ ബാധിച്ച മറ്റൊരു രോഗം ഫൈബ്രോമിയാല്‍ജിയയാണ്. ഇത് പേശി വേദന, ക്ഷീണം, ഉറക്ക അസ്വസ്ഥതകള്‍ എന്നിവയിലേക്ക് നിങ്ങളെ നയിക്കുന്നു. പോസ്റ്റ് കോവിഡ് ലക്ഷണമായ ഈ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.

എന്താണ് ഫൈബ്രോമയാല്‍ജിയ

എന്താണ് ഫൈബ്രോമയാല്‍ജിയ

ക്ഷീണം, ഉറക്ക തകരാറുകള്‍, മാനസികാവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍, ഓര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയും വ്യാപകമായ പേശി വേദനയുമുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയയുടെ ലക്ഷണങ്ങള്‍ സന്ധിവേദനയുടേത് പോലെയാകുമെങ്കിലും, ആര്‍ത്രൈറ്റിസ് പോലെ അത്ര കഠിനമായിരിക്കില്ല. ഇത് മൃദുവായ ടിഷ്യുവിനെ മാത്രമേ ബാധിക്കുകയുള്ളൂ, സന്ധികളെ ബാധിക്കില്ല.

പോസ്റ്റ് കോവിഡ് ഫൈബ്രോമയാല്‍ജിയ സാധ്യത

പോസ്റ്റ് കോവിഡ് ഫൈബ്രോമയാല്‍ജിയ സാധ്യത

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച പല രോഗികളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമല്‍ജിയ. ദീര്‍ഘകാല സങ്കീര്‍ണതകള്‍ പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുന്നു. മറ്റൊരു വേദനാജനകമായ രോഗമാണ് ഫൈബ്രോമല്‍ജിയ. ഒരു വെബ് സര്‍വേയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇറ്റാലിയന്‍ പഠനമനുസരിച്ച്, 600 രോഗികളില്‍, 30.7 ശതമാനം പേര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ് 6 മാസത്തിനുള്ളില്‍ ഫൈബ്രോമയാല്‍ജിയ രോഗനിര്‍ണയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂMost read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

ഫൈബ്രോമയാല്‍ജിയക്ക് കാരണമെന്ത്

ഫൈബ്രോമയാല്‍ജിയക്ക് കാരണമെന്ത്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ത്രൈറ്റിസ് ആന്‍ഡ് മസ്‌കുലോസ്‌കലെറ്റല്‍ ആന്‍ഡ് സ്‌കിന്‍ ഡിസീസസ് (NIAMS), അമേരിക്കയില്‍ 18 വയസും അതില്‍ കൂടുതലുമുള്ള 5 ദശലക്ഷം മുതിര്‍ന്നവര്‍ ഫൈബ്രോമയാല്‍ജിയ അനുഭവിക്കുന്നതി കണ്ടെത്തി. ഇതില്‍ 80 മുതല്‍ 90 ശതമാനം വരെ ഫൈബ്രോമയാല്‍ജിയ രോഗികള്‍ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. ലോംഗ് കോവിഡ് രോഗികളുടെ കാര്യത്തില്‍, പല ഘടകങ്ങളും ഫൈബ്രോമയാല്‍ജിയ വികസിപ്പിക്കുന്നതിന് കാരണമാകും. കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, ഇത് ജനിതകമാകുമെന്ന് വിദഗ്ദ്ധരും വിശ്വസിക്കുന്നു. പൊണ്ണത്തടി അതുപോലെ കഠിനമായ കോവിഡ് കേസുകള്‍, ഓക്‌സിജന്‍ ചികിത്സ വേണ്ടിവന്നാല്‍ തുടങ്ങിയവരില്‍ പോസ്റ്റ് കോവിഡ് ഫൈബ്രോമയാല്‍ജിയ അപകട സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

നിരവധി ലക്ഷണങ്ങളാല്‍ ഫൈബ്രോമയാല്‍ജിയ തിരിച്ചറിയാന്‍ കഴിയും. പേശി വേദന, ഉറക്കമില്ലായ്മ, ക്ഷീണം, പേശി, സന്ധി വേദന എന്നിവയാണ് ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍. ഓര്‍മയിലും ഏകാഗ്രതയിലുമുള്ള ബുദ്ധിമുട്ടുകള്‍, ബ്രെയിന്‍ ഫോഗ്, ഉത്കണ്ഠ, തലവേദന, കൈകളിലും കാലുകളിലും മരവിപ്പ്, ഉദരപ്രശ്‌നം എന്നിവ ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

ഫൈബ്രോമയാല്‍ജിയ മറികടക്കാന്‍

ഫൈബ്രോമയാല്‍ജിയ മറികടക്കാന്‍

ഫൈബ്രോമയാല്‍ജിയ നിങ്ങള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെങ്കിലും, അത് ചികിത്സിക്കാനും കൈകാര്യം ചെയ്യാനും കഴിയും. ഓരോ രോഗിയും വ്യത്യസ്ത ലക്ഷണങ്ങളാല്‍ കഷ്ടപ്പെടുന്നതിനാല്‍, ചികിത്സകള്‍ അതനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. ഫൈബ്രോമിയല്‍ജിയയെ മറികടക്കാന്‍ സഹായിക്കുന്ന ചില സാധാരണ ചികിത്സകള്‍ താഴെ പറയുന്നവയാണ്. ചികിത്സയുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കണം.

ഇവ ശീലിക്കുക

ഇവ ശീലിക്കുക

* പതിവ് വ്യായാമങ്ങള്‍

* ധ്യാനം

* ഫിസിക്കല്‍ തെറാപ്പിയും അക്യുപങ്ചറും

* മസാജ്

* ആരോഗ്യകരവും ശരിയായതുമായ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

* പുകവലി, മദ്യപാനം, ഉദാസീനമായ ജീവിതം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ ഒഴിവാക്കുക

* ഉറക്കം മെച്ചപ്പെടുത്തുക

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

FAQ's
  • ഫൈബ്രോമയാല്‍ജിയ ലക്ഷണങ്ങള്‍ എന്താണ് ?

    നിരവധി ലക്ഷണങ്ങളാല്‍ ഫൈബ്രോമയാല്‍ജിയ തിരിച്ചറിയാന്‍ കഴിയും. പേശി വേദന, ഉറക്കമില്ലായ്മ, ക്ഷീണം, പേശി, സന്ധി വേദന എന്നിവയാണ് ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍. ഓര്‍മയിലും ഏകാഗ്രതയിലുമുള്ള ബുദ്ധിമുട്ടുകള്‍, ബ്രെയിന്‍ ഫോഗ്, ഉത്കണ്ഠ, തലവേദന, കൈകളിലും കാലുകളിലും മരവിപ്പ്, ഉദരപ്രശ്‌നം എന്നിവ ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

  • എന്താണ് ഫൈബ്രോമയാല്‍ജിയ

    ക്ഷീണം, ഉറക്ക തകരാറുകള്‍, മാനസികാവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകള്‍, ഓര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയും വ്യാപകമായ പേശി വേദനയുമുള്ള ഒരു അവസ്ഥയാണ് ഫൈബ്രോമയാല്‍ജിയ. ഫൈബ്രോമയാല്‍ജിയയുടെ ലക്ഷണങ്ങള്‍ സന്ധിവേദനയുടേത് പോലെയാകുമെങ്കിലും, ആര്‍ത്രൈറ്റിസ് പോലെ അത്ര കഠിനമായിരിക്കില്ല. ഇത് മൃദുവായ ടിഷ്യുവിനെ മാത്രമേ ബാധിക്കുകയുള്ളൂ, സന്ധികളെ ബാധിക്കില്ല.

English summary

Fibromyalgia in Long Covid Patients: Causes, Symptoms And Treatment in Malayalam

As per experts, another ailment that has impacted a lot of post-Covid patients is fibromyalgia. Here is everything you need to know about this condition.
Story first published: Thursday, October 7, 2021, 9:35 [IST]
X
Desktop Bottom Promotion