For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണമടുത്താണ്

|

കരളിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ മറ്റ് കരള്‍ രോഗങ്ങള്‍. ഇവയെല്ലാം പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തിനും മരണത്തിനും വരെ കാരണമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. ഫാറ്റി ലിവര്‍ ആണ് പലപ്പോഴും നിങ്ങളെ ഭയപ്പെടുത്തുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങള്‍. ഇതിനെ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്നു. കരളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുമ്പോള്‍ ആണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ കരളില്‍ കൊഴുപ്പ് ചെറിയ അളവില്‍ അടങ്ങിയിരിക്കുന്നത് സാധാരണമാണ്, പക്ഷേ വളരെയധികമായാല്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നമാകും.

 രക്തം ശുദ്ധീകരിക്കും നെല്ലിക്ക ടോണിക് രക്തം ശുദ്ധീകരിക്കും നെല്ലിക്ക ടോണിക്

നിങ്ങളുടെ കരള്‍ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ്. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനും നിങ്ങളുടെ രക്തത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. നിങ്ങളുടെ കരളില്‍ വളരെയധികം കൊഴുപ്പ് അടിയുന്നത് പലപ്പോഴും കരള്‍ വീക്കം ഉണ്ടാക്കുന്നു, ഇത് നിങ്ങളുടെ കരളിനെ തകരാറിലാക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് പിന്നീട് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്.

ആല്‍ക്കഹോള്‍ ഫാറ്റി ലിവര്‍

ആല്‍ക്കഹോള്‍ ഫാറ്റി ലിവര്‍

ധാരാളം മദ്യം കഴിക്കുന്ന ഒരാളില്‍ ഫാറ്റി ലിവര്‍ വികസിക്കുമ്പോള്‍, അതിനെ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (AFLD) എന്ന് വിളിക്കുന്നു. മദ്യം കഴിക്കാത്ത ഒരാളില്‍, ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്നറിയപ്പെടുന്നു. എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍

മിക്ക കേസുകളിലും, ഫാറ്റി ലിവര്‍ ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് അമിതമായ ക്ഷീണം അനുഭവപ്പെടാം അല്ലെങ്കില്‍ നിങ്ങളുടെ വയറിന്റെ മുകളില്‍ വലതുവശത്ത് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം. ഫാറ്റി ലിവര്‍ രോഗമുള്ള ചിലര്‍ക്ക് കരളില്‍ വടുക്കള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കരളിലുണ്ടാവുന്ന ഇത്തരം പാടുകള്‍ കരള്‍ ഫൈബ്രോസിസ് എന്നറിയപ്പെടുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം

ലക്ഷണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം

വിശപ്പ് കുറയുന്നു, ഭാരനഷ്ടം, ബലഹീനത, ക്ഷീണം, മൂക്കടപ്പ്, ചൊറിച്ചില്‍ തൊലി

മഞ്ഞ തൊലിയും കണ്ണുകളും, നിങ്ങളുടെ ചര്‍മ്മത്തിന് കീഴിലുള്ള രക്തക്കുഴലുകളുടെ പ്രശ്‌നങ്ങള്‍, വയറുവേദന, നിങ്ങളുടെ കാലുകളുടെ വീക്കം, പുരുഷന്മാരില്‍ സ്തനവളര്‍ച്ച, ആശയക്കുഴപ്പം എന്നിവയാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാണിക്കുന്ന ലക്ഷണങ്ങള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്. ജീവന്‍ അപകടപ്പെടുത്താന്‍ സാധ്യതയുള്ള അവസ്ഥയാണ് സിറോസിസ്. തിരിച്ചറിയാനും നിയന്ത്രിക്കാനും ആവശ്യമായ വിവരങ്ങള്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്.

ഫാറ്റി ലിവര്‍ കാരണങ്ങള്‍

ഫാറ്റി ലിവര്‍ കാരണങ്ങള്‍

നിങ്ങളുടെ ശരീരം വളരെയധികം കൊഴുപ്പ് ഉല്‍പാദിപ്പിക്കുമ്പോഴോ കൊഴുപ്പ് ഉപാപചയമാക്കാതിരിക്കുമ്പോഴോ ഫാറ്റി ലിവര്‍ വര്‍ദ്ധിക്കുന്നു. അധിക കൊഴുപ്പ് കരള്‍ കോശങ്ങളില്‍ സൂക്ഷിക്കുന്നുണ്ട്. അവിടെ അത് അടിഞ്ഞു കൂടുകയും കൊഴുപ്പ് കരള്‍ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

കൊഴുപ്പ് വര്‍ദ്ധിക്കുന്നത് പലതരം കാരണങ്ങളാല്‍ സംഭവിക്കാവുന്നതാണ്. ഉദാഹരണത്തിന്, അമിതമായി മദ്യപിക്കുന്നത് പലപ്പോഴും ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗത്തിന്റെ ആദ്യ ഘട്ടമാണിത്. എന്നാല്‍ മദ്യം കഴിക്കാത്ത ആളുകളില്‍, ഫാറ്റി ലിവര്‍ രോഗത്തിന്റെ കാരണം വ്യക്തമല്ല. അതിന് പിന്നിലെ ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കാരണങ്ങള്‍

കാരണങ്ങള്‍

അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍, ഇന്‍സുലിന്‍ പ്രതിരോധം, നിങ്ങളുടെ രക്തത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡുകള്‍ കുറഞ്ഞ അവസ്ഥ എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മദ്യപിക്കാത്തവരില്‍ പലപ്പോഴും ഇത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതെല്ലാം സാധാരണ കാരണങ്ങളില്‍ പെടുന്നവയാണ്. ചില പ്രത്യേക ജീനുകള്‍ പലപ്പോഴും ഇത്തരം രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

 ഫാറ്റി ലിവര്‍ രോഗനിര്‍ണയം

ഫാറ്റി ലിവര്‍ രോഗനിര്‍ണയം

ഫാറ്റി ലിവര്‍ നിര്‍ണ്ണയിക്കാന്‍, നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിക്കുന്നുണ്ട്. ശാരീരിക പരിശോധന നടത്തും, ഒന്നോ അതിലധികമോ പരിശോധനകള്‍ നടത്തുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യ ചരിത്രം

ആരോഗ്യ ചരിത്രം

നിങ്ങളുടെ മദ്യപാനവും മറ്റ് ജീവിതശൈലിയും, നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും മെഡിക്കല്‍ അവസ്ഥകള്‍, നിങ്ങള്‍ കഴിക്കുന്ന ഏതെങ്കിലും മരുന്നുകള്‍, നിങ്ങളുടെ ആരോഗ്യത്തിലെ സമീപകാല മാറ്റങ്ങള്‍, നിങ്ങള്‍ക്ക് ക്ഷീണം, വിശപ്പ് കുറയല്‍ അല്ലെങ്കില്‍ വിശദീകരിക്കാനാകാത്ത മറ്റ് ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറെ അറിയിക്കുക. ഇതെല്ലാം രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുന്നതാണ് എന്നുള്ളതാണ് സത്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീരഭാരം കുറയ്ക്കുക, നിങ്ങളുടെ മദ്യപാനം കുറയ്ക്കുക, അധിക കലോറി, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവ കുറവുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യേണ്ടതാണ്. കൊഴുപ്പ് കരള്‍ രോഗം മൂലമുണ്ടാകുന്ന കരള്‍ തകരാറുകള്‍ തടയാനോ ചികിത്സിക്കാനോ വിറ്റാമിന്‍ ഇ സപ്ലിമെന്റുകള്‍ സഹായിക്കുന്നു. എന്നിരുന്നാലും, കൂടുതല്‍ ഗവേഷണം ആവശ്യമാണ്. വിറ്റാമിന്‍ ഇ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ആരോഗ്യ അപകടങ്ങളുണ്ട്.

English summary

Fatty Liver And Liver Diseases; Signs, Symptoms And Treatment

Here in this article we are discussing about the signs, symptoms and treatment of fatty liver and liver disease. Take a look.
Story first published: Friday, November 27, 2020, 17:18 [IST]
X
Desktop Bottom Promotion