For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പരിശോധനകള്‍ 40 കഴിഞ്ഞ എല്ലാ അച്ഛനും നടത്തിയിരിക്കണം

|

കഠിനാധ്വാനം, സ്‌നേഹം, സുരക്ഷ എന്നിവയുടെ മറ്റൊരു പേരാണ് അച്ഛന്‍ എന്ന് പറയുന്നത്. സ്വന്തം ആരോഗ്യത്തെ അവഗണിച്ച് പോലും പലപ്പോഴും കുടുംബത്തിന് വേണ്ടി സമയവുംജീവിതവും മാറ്റി വെക്കുന്നവരാണ് ഓരോ അച്ഛനും. തന്റെ കുടുംബത്തിന്റെ ക്ഷേമമായിരിക്കും ഓരോ അച്ഛന്റേയും ആഗ്രഹവും. ഇതിനിടക്ക് ഇവര്‍ക്ക് പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നത് അച്ഛനേക്കാള്‍ പലപ്പോഴും നമ്മുടെ ഉത്തരവാദിത്വമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മോണയുടെ ആരോഗ്യം നിസ്സാരമല്ല; ഹൃദയത്തെ ഗുരുതരാവസ്ഥയിലെത്തിക്കുംമോണയുടെ ആരോഗ്യം നിസ്സാരമല്ല; ഹൃദയത്തെ ഗുരുതരാവസ്ഥയിലെത്തിക്കും

ഈ പിതൃദിനത്തില്‍ നിങ്ങളുടെ അച്ഛന് വേണ്ടി ഈ ചികിത്സകള്‍ നിര്‍ബന്ധമായും ചെയ്യിക്കാന്‍ ശ്രമിക്കണം. അച്ഛന്‍ എല്ലായ്‌പ്പോഴും കുടുംബത്തിനും കുട്ടികള്‍ക്കുമായി ജീവിക്കുമ്പോള്‍ അച്ഛന് വേണ്ടി നമുക്ക് അല്‍പം സമയം കണ്ടെത്താവുന്നതാണ്. നാല്‍പ്പതിന് ശേഷം അച്ഛന്‍ നിര്‍ബന്ധമായും ഇനി പറയുന്ന പരിശോധനകള്‍ നടത്തേണ്ടതാണ്. അവ എന്തൊക്കെയെന്നും ഏതൊക്കെ ആരോഗ്യപ്രശ്‌നത്തിന് വേണ്ടിയാണെന്നും നമുക്ക് നോക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണിത്. ഓരോ വര്‍ഷവും ഏകദേശം 17.3 ദശലക്ഷം ആളുകള്‍ ഹൃദ്രോഗം മൂലം മരിക്കുന്നു. ഇതിനുള്ള ഒരു പ്രധാന കാരണം ഉയര്‍ന്ന കൊളസ്‌ട്രോള്‍ ആണ്. നിങ്ങളുടെ അച്ഛന്റെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ലിപിഡ് പ്രൊഫൈല്‍ എന്ന് വിളിക്കുന്ന ഈ പരിശോധന ട്രൈഗ്ലിസറൈഡുകള്‍, എച്ച്ഡിഎല്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് പരിശോധിക്കുന്നു. 40 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഓരോ 6 മാസത്തിലും ഈ പരിശോധനയ്ക്ക് വിധേയരാകണം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

നിങ്ങളുടെ അച്ഛന്റെ ആരോഗ്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും അല്‍പം ശ്രദ്ധിക്കാവുന്നതാണ.് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അച്ഛനെ ആറ് മാസത്തില്‍ ഒരിക്കലെങ്കിലും ചുരുങ്ങിയത് രക്തം പരിശോധിക്കാന്‍ ശ്രദ്ധിക്കണം. കാരണം കുറഞ്ഞതോ ഉയര്‍ന്നതോ ആയ രക്തസമ്മര്‍ദ്ദം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്താതിമര്‍ദ്ദം പക്ഷാഘാതം, രക്താതിമര്‍ദ്ദം തുടങ്ങിയ അവസ്ഥകളിലേക്ക് ഇത് നിങ്ങളെ എത്തിക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദം തലകറക്കം, അപസ്മാരം എന്നിവയ്ക്ക് കാരണമാകും.

 പ്രമേഹം

പ്രമേഹം

ഈ ലക്ഷണങ്ങളുള്ളതിനാല്‍ മിക്ക ആളുകളും പരിശോധന നടത്താന്‍ അവഗണിക്കുന്നു. പ്രമേഹം ഒരു ഗുരുതരമായ ആരോഗ്യാവസ്ഥയാണ്, ഫലപ്രദമായ മാനേജ്‌മെന്റ് ആവശ്യമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല രക്തക്കുഴലുകളെയും ബാധിക്കുന്നു. ഇത് നിങ്ങളുടെ പിതാവിന് പ്രമേഹ റെറ്റിനോപ്പതി, കൈകാലുകള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുംയ അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു.

നേത്രപരിശോധന

നേത്രപരിശോധന

നിങ്ങളുടെ പിതാവ് പ്രായമാകുമ്പോള്‍, കാഴ്ചശക്തി പലപ്പോഴും തകരാറിലാകും. അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നതനുസരിച്ച്, മിക്ക ആളുകളും അവരുടെ കാഴ്ച ശക്തി ആറ് മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കണം. എന്നാല്‍ നേത്രപരിശോധനയ്ക്ക് വിഷ്വല്‍ അക്വിറ്റി പരിശോധിക്കാന്‍ മാത്രമല്ല ഗ്ലോക്കോമ പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകും. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കും. അതുകൊണ്ട് ഇതും ശ്രദ്ധിക്കണം.

മുഴുവന്‍ രക്ത പരിശോധന (കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, സിബിസി):

മുഴുവന്‍ രക്ത പരിശോധന (കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, സിബിസി):

ഇത് പൂര്‍ണ്ണമായ രക്തത്തിലെ കൗണ്ട് എന്താണ് എന്ന് നോക്കാവുന്നതാണ്. രക്തത്തിലെ അസാധാരണതകള്‍ പരിശോധിക്കുന്നതിനുള്ള അടിസ്ഥാന പരിശോധനയാണ് ഇത്. ചുവന്ന രക്താണുക്കളുടെ അളവ്, വെളുത്ത രക്താണുക്കള്‍, ഹീമോഗ്ലോബിന്‍, മറ്റ് ഘടകങ്ങള്‍ എന്നിവ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഈ പരിശോധന പുരുഷന്മാര്‍ക്ക് പ്രധാനമാണ്, കാരണം ഇത് ഏതെങ്കിലും അണുബാധ, രക്തത്തിന്റെ എണ്ണം, വിളര്‍ച്ച എന്നിവ രേഖപ്പെടുത്തുന്നതിന് സഹായിക്കുന്നു.

തൈറോയ്ഡ് പ്രവര്‍ത്തനം

തൈറോയ്ഡ് പ്രവര്‍ത്തനം

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി തൊണ്ടയുടെ മുന്‍വശത്തുള്ള ഒരു ചെറിയ ഘടനയാണ്. നിങ്ങളുടെ മെറ്റബോളിസം, നാഡീവ്യൂഹം, ദഹനം, താപനില, ലൈംഗിക അവയവങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് തൈറോയ്ഡ് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ കുറവ് എന്നിവയും സംഭവിക്കാവുന്നതാണ്. എന്നാല്‍ പലപ്പോഴും ഉണ്ടാവുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പുരുഷന്മാര്‍ ക്ഷീണിതരാകാനും പ്രകോപിപ്പിക്കാനും ഹൃദയമിടിപ്പ് കൂടാനും ഇടയാക്കും

വൃക്കകളുടെ ആരോഗ്യം

വൃക്കകളുടെ ആരോഗ്യം

ഈ പരിശോധന പുരുഷന്മാര്‍ക്ക് വളരെയധികം ആവശ്യമാണ്, കാരണം ഇത് അവരുടെ വൃക്കകള്‍ എത്ര നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കാന്‍ സഹായിക്കുന്നു. പ്രമേഹവും പ്രോസ്റ്റേറ്റ് വര്‍ദ്ധനവും അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അവര്‍ വൃക്ക പരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Father’s Day 2021 – Health Tests That Every Father Should Do

Here in this article we are discussing about the health tests that every father should get on father's day. Take a look.
Story first published: Thursday, June 17, 2021, 18:00 [IST]
X
Desktop Bottom Promotion