For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് രക്ഷകനാണ് ഈ ജ്യൂസുകള്‍

|

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ ജ്യൂസുകള്‍ നിങ്ങള്‍ കുടിച്ചിരിക്കണം. കാരണം ഇവയില്‍ തടി കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഫ്രഷ് ജ്യൂസും ഉള്‍പ്പെടുത്തുക. ഈ ജ്യൂസുകളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കലോറി എരിച്ചുകളയുകയും ചെയ്യുന്നു.

Most read: തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍Most read: തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍

ഫ്രഷ് ജ്യൂസുകളില്‍ കലോറി കുറവും ആരോഗ്യകരമായ പോഷകങ്ങള്‍ നിറഞ്ഞതുമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും അധിക കൊഴുപ്പുകള്‍ കത്തിക്കാനും സഹായിക്കും. കൊഴുപ്പ് കത്തിച്ച് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ചില ജ്യൂസുകള്‍ ഇതാ.

കക്കിരി ജ്യൂസ്

കക്കിരി ജ്യൂസ്

ഒരു ഗ്ലാസ് കക്കിരി ജ്യൂസില്‍ കുറച്ച് പുതിനയിലകള്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹന ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഈ ജ്യൂസില്‍ കലോറി വളരെ കുറവായതിനാല്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാനും പോഷകങ്ങള്‍ നല്‍കാനും ഇത് സഹായിക്കുന്നു. കക്കിരിയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, കെ, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മം ശുദ്ധമാക്കി നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

കയ്പക്ക നീര്

കയ്പക്ക നീര്

ഇരുമ്പ്, മഗ്‌നീഷ്യം, വൈറ്റമിന്‍ മുതല്‍ പൊട്ടാസ്യം, വൈറ്റമിന്‍ സി തുടങ്ങി നിരവധി പ്രധാന പോഷകങ്ങളാല്‍ സമ്പന്നമായ കയ്പ്പ, നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാനും രക്തം ശുദ്ധീകരിക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം കൊഴുപ്പ് കത്തിക്കാനും സഹായിക്കും. പ്രമേഹമുള്ളവര്‍ക്കും കയ്പക്ക ജ്യൂസ് ഉത്തമമാണ്.

Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി, എ, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായ ഓറഞ്ച് ജ്യൂസ് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്തുന്നത് ശരീരത്തെ കൊളാജന്‍ ഉണ്ടാക്കാന്‍ സഹായിക്കും. ഇത് മുറിവുകള്‍ സുഖപ്പെടുത്തുകയും ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അസുഖം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിന് കഴിയും. ഓറഞ്ചിലെ വിറ്റാമിന്‍ സി മെറ്റബോളിസം വര്‍ധിപ്പിക്കാനും വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

ഹീമോഗ്ലോബിന്‍ ഉണ്ടാക്കാന്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ധാരാളമായി മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, ഇ, പൊട്ടാസ്യം എന്നിവയും ധാരാളമുണ്ട്. ആന്റിഓക്സിഡന്റുകള്‍, പോളിഫെനോള്‍സ്, കണ്‍ജഗേറ്റഡ് ലിനോലെനിക് ആസിഡ് എന്നിവയും ഇതിലുണ്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ മാതളനാരങ്ങ ജ്യൂസ് ഉള്‍പ്പെടുത്തുന്നത് കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കാനും നിങ്ങളുടെ ചര്‍മ്മത്തെ മൃദുലമാക്കാനും സഹായിക്കും. നിങ്ങളുടെ വിശപ്പ് തടയാനും ഈ ജ്യൂസ് സഹായിക്കുന്നു.

Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്

തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തനില്‍ 70 ശതമാനവും വെള്ളമാണ്. ഇത് നിങ്ങളുടെ ദൈനംദിന ജല ഉപഭോഗത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച പഴമാണ്. ഇതില്‍ അമിനോ ആസിഡ് അര്‍ജിനൈന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വ്യായാമത്തിന് ശേഷം കഴിക്കാവുന്ന ഒരു മികച്ച പഴമാണ് തണ്ണിമത്തന്‍. മലബന്ധം മറികടക്കാനും പേശിവലിവ് തടയാനും ഇത് നിങ്ങളെ സഹായിക്കും.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

ക്യാരറ്റില്‍ കലോറി കുറവാണ്, നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളെ വിശപ്പ്രഹിതതമായി നിലനിര്‍ത്തും. ക്യാരറ്റ് ജ്യൂസ് പിത്തരസം സ്രവണം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ആപ്പിളും പകുതി ഓറഞ്ചും കുറച്ച് ഇഞ്ചിയും ചേര്‍ത്ത് കാരറ്റ് ജ്യൂസ് ഉണ്ടാക്കാം, എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്ന ഡിടോക്‌സ് പാനീയമാണ് ഇത്.

Most read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുംMost read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കും

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ദഹനവ്യവസ്ഥയെ ദിവസം മുഴുവന്‍ ശാന്തമാക്കി നിര്‍ത്താനും നിങ്ങളുടെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു. വേഗത്തിലുള്ള മെറ്റബോളിസം കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന് വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കണമെന്ന് പറയുന്നു. ഒരു തുള്ളി തേന്‍ ചേര്‍ത്ത് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ സജീവവും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തും.

ക്യാബേജ് ജ്യൂസ്

ക്യാബേജ് ജ്യൂസ്

വയറുവേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ക്യാബേജ് ജ്യൂസ് സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങള്‍ വേഗത്തില്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തടി കുറയ്ക്കുന്ന പ്രക്രിയയെ സഹായിക്കുന്നു. നാരുകള്‍ കൂടുതലായി കഴിക്കുന്നത് കൊഴുപ്പിനെതിരെ പോരാടാന്‍ സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Most read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാംMost read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാം

English summary

Fat Burning Juices You Must Have For Weight Loss in Malayalam

Fresh juices are low in calories and rich in healthy nutrients. Here are some fruit juices that are great fat-burners.
Story first published: Thursday, June 30, 2022, 10:29 [IST]
X
Desktop Bottom Promotion