For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലഡ് പ്രഷര്‍ ഉയര്‍ത്തും ഈ വ്യായാമങ്ങള്‍; ഒഴിവാക്കണം ഇവ

|

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് ഒരു ജീവിതശൈലി വൈകല്യമാണ്. ഇത് ദീര്‍ഘകാലത്തേക്ക് രോഗനിര്‍ണ്ണയമോ ചികിത്സയോ ഇല്ലാതെ കൊണ്ടുനടന്നാല്‍ ഗുരുതരമായ മറ്റു രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍ കൈകാര്യം ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ അവരുടെ മര്‍ദ്ദത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ പെട്ടെന്ന് ലെവലുകള്‍ ഉയരുകയും സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടാക്കുന്ന ഏതെങ്കിലും വ്യായാമങ്ങള്‍ ഒഴിവാക്കുകയും വേണം.

Most read: വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്Most read: വേനലില്‍ നാരങ്ങവെള്ളം നിങ്ങളുടെ ഉത്തമ സുഹൃത്ത്; കാരണമിതാണ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സിക്കുന്നതിനായി ചില സ്വാഭാവിക മാര്‍ഗങ്ങളാണ് ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതശൈലിയും മുടങ്ങാതെയുള്ള വ്യായാമവും. രക്താതിമര്‍ദ്ദമുള്ള ഒരു രോഗിക്ക് വ്യായാമം കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. രക്തത്തിന്റെ ക്രമമായ ഒഴുക്ക് നിയന്ത്രിക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നു. പതിവ് വ്യായാമം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഒന്നിലധികം രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും നിങ്ങളുടെ ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ ദിവസേനയുള്ള വ്യായാമം ചെയ്യുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, യോഗ തുടങ്ങിയ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ ചില പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം തല്‍ക്ഷണം വര്‍ദ്ധിപ്പിക്കും, ഇത് തലകറക്കത്തിനും ശ്വാസതടസ്സത്തിനും ഇടയാക്കും. 180/100 mmHg അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള രക്തസമ്മര്‍ദ്ദം ഉള്ള എല്ലാവരും, ഏതെങ്കിലും പുതിയ വ്യായാമ രീതി ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഡോക്ടറില്‍ നിന്ന് വൈദ്യോപദേശം തേടുക. അവര്‍ ശ്രദ്ധിക്കേണ്ട ചില വ്യായാമങ്ങള്‍ ഇതാ.

വെയിറ്റ് ലിഫ്റ്റിംഗ്

വെയിറ്റ് ലിഫ്റ്റിംഗ്

എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥി സംബന്ധമായ പരിക്കുകള്‍ കുറയ്ക്കാനും സ്‌ട്രെങ്ത് ട്രെയിനിംഗ് സഹായിക്കും. രക്താതിമര്‍ദ്ദമുള്ള രോഗികള്‍ക്ക്, ഭാരം ഉയര്‍ത്തുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഗുരുതരമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും. പരിമിതികളോടെ മാത്രമേ ഇത് ചെയ്യാവൂ. കഠിനമായ വ്യായാമം നിങ്ങളുടെ മര്‍ദ്ദം അപകടകരമായ തലത്തിലേക്ക് ഉയര്‍ത്താം.

Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?Most read:അത്താഴം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ ?

സ്പ്രിന്റിംഗ്

സ്പ്രിന്റിംഗ്

ജോഗിംഗ്, ഓട്ടം, സൈക്ലിംഗ് എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ സ്പ്രിന്റിംഗ് ഒരു നല്ല തിരഞ്ഞെടുപ്പല്ല. നിങ്ങളുടെ രക്തസമ്മര്‍ദ്ദം തല്‍ക്ഷണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന തീവ്രമായ പ്രവര്‍ത്തനമാണ് സ്പ്രിന്റിംഗ്.

സ്‌കൂബ ഡൈവിംഗ്

സ്‌കൂബ ഡൈവിംഗ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ സ്‌കൂബ ഡൈവിംഗ് പരിശീലിക്കുന്നത് അല്‍പം അപകടകരമാണ്. ഈ സമയത്ത് ലെവല്‍ കുതിച്ചുയരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വെള്ളത്തിനടിയില്‍ ഇവ രണ്ടും മാരകമായേക്കാം. ഈ വാട്ടര്‍ സ്‌പോര്‍ട്‌സ് പരീക്ഷിക്കുന്നതിന് മുമ്പ്, അസുഖകരമായ സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക.

സ്‌കൈ ഡൈവിംഗ്

സ്‌കൈ ഡൈവിംഗ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌കൈ ഡൈവിംഗ് സമയത്ത് ഓക്‌സിജന്‍ മാറ്റത്തെയും തടസ്സപ്പെടുത്തും. ഇത് ഒരു കഠിനമായ കായിക വിനോദമാണ്, ഇത് രക്തസമ്മര്‍ദ്ദം പെട്ടെന്ന് ഉയരാന്‍ ഇടയാക്കും. ഇത്തരം കായിക വിനോദങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലായിരിക്കാം. ഇതുപോലുള്ള എന്തെങ്കിലും പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍Most read:ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ; തടയേണ്ട വഴികള്‍

സ്‌ക്വാഷ്

സ്‌ക്വാഷ്

വേഗത്തില്‍ ഓടുകയും നീങ്ങുകയും ചെയ്യേണ്ട തീവ്രമായ വ്യായാമമാണ് സ്‌ക്വാഷ്. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബൗളിംഗ്, ഗോള്‍ഫിംഗ്, ടേബിള്‍ ടെന്നീസ് എന്നിവയാണ് മികച്ച ഓപ്ഷനുകള്‍.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ചില പ്രത്യേക സാഹചര്യങ്ങളൊഴിച്ചാല്‍ രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് വ്യായമങ്ങള്‍ തടസ്സം കൂടാതെ ചെയ്യാവുന്നതാണ്. പക്ഷേ എന്തു ചെയ്താലും അത് ആസ്വദിച്ചു ചെയ്യണമെന്നു മാത്രം. എങ്കില്‍ മാത്രമേ താല്‍പര്യം നഷ്ടപ്പെടാതെ മുന്നോട്ടു പോകാനാകൂ. ദിവസവും മുപ്പതു മിനുട്ടു നേരം അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുക. പരിശീലനത്തിനു മുമ്പായി നിങ്ങളുടെ ആരോഗ്യാവസ്ഥ അറിയാന്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തേടുക. തുടക്കത്തില്‍ ലഘുവായ വ്യായാമങ്ങള്‍ മതി. ക്രമേണ നിങ്ങളുടെ ഊര്‍ജ്ജനില ഉയരുന്നതിലൂടെ ഇത് വര്‍ധിപ്പിച്ചു കൊണ്ടുവരിക. ഏതു വ്യായാമവും കരുതലോടെ വേണം ചെയ്യാന്‍. ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുമ്പോള്‍ വ്യായാമം ചെയ്യാതിരിക്കുന്നതാണ് ഉചിതം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വ്യായാമത്തിനിടെ ഇടയ്ക്കിടെ വെള്ളം കുടിക്കുക.

English summary

Exercises to Avoid While Dealing With High Blood Pressure in Malayalam

Here are some exercises that high blood pressure patients must be careful about. Take a look.
Story first published: Monday, March 7, 2022, 16:54 [IST]
X
Desktop Bottom Promotion