For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന സ്വിച്ചിട്ട പോലെ നിര്‍ത്തും ആറ് വ്യായാമം

|

ആര്‍ത്തവം സ്ത്രീകള്‍ക്ക് എപ്പോഴും അതികഠിനം തന്നെയാണ്. ഈ സമയത്തുണ്ടാവുന്ന ശാരീരിക വേദനയും മാനസികമായുള്ള പ്രശ്‌നങ്ങളും എല്ലാം പലപ്പോഴും നിങ്ങളെ തളര്‍ത്തുന്നു. സ്ത്രീകളില്‍ വിശ്രമം അത്യാവശ്യമായി വേണ്ടി വരുന്ന ഒരു സമയം തന്നെയാണ് ആര്‍ത്തവ സമയം. സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്നവരാണെങ്കില്‍ പോലും ആര്‍ത്തവ സമയത്ത് മൂന്ന് നാല് ദിവസം വ്യായാമത്തിന് വിശ്രമം നല്‍കുന്നു. വിട്ടുമാറാത്ത വയറു വേദനയും അതോടൊപ്പം ഉണ്ടാവുന്ന സന്ധിവേദനയും നടുവേദനയും തലവേദനയും മൂഡ് മാറ്റവും എല്ലാം നിങ്ങളില്‍ പലരും എല്ലാ മാസവും അനുഭവിക്കുന്നത് തന്നെയാണ്. ചില സ്ത്രീകളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്.

Exercise To Reduce Period Cramps

എന്നാല്‍ ഇത്തരം ആര്‍ത്തവ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് നമുക്ക് ചില വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. ചില വ്യായാമങ്ങള്‍ നമ്മുടെ ആര്‍ത്തവ വേദനയെ പെട്ടെന്ന് നിര്‍ത്തുന്നു. എപ്പോഴും ആക്ടീവ് ആയി ഇരിക്കുക എന്നത് നിങ്ങളുടെ ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ എല്ലാ വ്യായാമങ്ങളും നിങ്ങള്‍ക്ക് ആര്‍ത്തവ സമത്ത് ചെയ്യാന്‍ സാധിക്കുന്നതല്ല. പക്ഷേ ചില പ്രത്യേക വ്യായാമങ്ങള്‍ നിങ്ങളില്‍ ആര്‍ത്തവ വേദനകുറക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ആ വ്യായാമങ്ങള്‍ എന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം.

ഗ്ലൂട്ട് ബ്രിഡ്ജ്

ഗ്ലൂട്ട് ബ്രിഡ്ജ്

ആര്‍ത്തവ സമയത്ത് പെല്‍വിക് ഫ്‌ളോറിലുണ്ടാവുന്ന വേദന നിസ്സാരമല്ല. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും സാധാരണ വയറുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും നമുക്ക് ഗ്ലൂട്ട് ബ്രിഡ്ജ് എന്ന വ്യായാമം ചെയ്യാവുന്നതാണ്. ഈ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ അടിവയറ്റിലെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അത് ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ ഒരു മാറ്റ് വിരിച്ച് അതില്‍ നിവര്‍ന്ന് കിടക്കുക. ശേഷം കാല്‍ മുട്ടുകള്‍ വളക്കുക. കാല്‍പ്പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച ശേഷം പതിയെ നടുഭാഗം മുകളിലേക്ക് ഉയര്‍ത്തുക. പെല്‍വിസ് ഭാഗം സീലിംഗിലേക്ക് ഉയര്‍ത്തി 8-10 തവണ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആര്‍ത്തവ സമയത്തെ വേദനക്ക് പരിഹാരം കാണുന്നതിനും നടുവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നടക്കുന്നത്

നടക്കുന്നത്

നടക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ആയുസ്സ് കൂട്ടുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ ആക്കുന്നു. ആര്‍ത്തവ സമയത്ത് സ്ഥിരമായി നടക്കുന്നത് നിങ്ങളുടെ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും വയറു വേദനയെ പ്രതിരോധിക്കുന്നതിനും നടുവിന് ആയാസം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ശരിക്കും ഒരു കാര്‍ഡിയോ വ്യായാമമാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍ അവസാനത്തിലേക്ക് എത്തുന്നതിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം കൃത്യമാക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുട്ട് മുതല്‍ നെഞ്ച് വരെ സ്‌ട്രെച്ച്

മുട്ട് മുതല്‍ നെഞ്ച് വരെ സ്‌ട്രെച്ച്

ഇടക്കിടക്ക് ശരീരം സ്‌ട്രെച്ച് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച് ആര്‍ത്തവ സമയത്ത് ഇത്തരം സ്‌ട്രെച്ചുകള്‍ നിങ്ങളുടെ വേദന കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ സ്‌ട്രെച്ച് മലബന്ധത്തെ ഇല്ലാതാക്കുകയും വയറുവേദനക്കും സന്ധിവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി തറയില്‍ മലര്‍ന്ന് കിടന്ന് ഒരു കാല്‍ മുട്ട് മടക്കി നെഞ്ചിലേക്ക് മടക്കി വെക്കുക. മറ്റേ കാല്‍ മടക്കാതെ നിവര്‍ത്തി വെക്കുക. പതുക്കെ മടക്കി വെച്ച കാല്‍ താടിയിലേക്ക് അടുപ്പിക്കാന്‍ ശ്രദ്ധിക്കുക. ഈ പോസ് അല്‍പ സമയം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ വേദനകളെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.

യോഗയും പൈലേറ്റ്‌സും

യോഗയും പൈലേറ്റ്‌സും

നിങ്ങളുടെ മാനസിക ശാരീരിക അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് യോഗ ശീലമാക്കാവുന്നതാണ്. ഇത് ആര്‍ത്തവ സമയത്തെങ്കില്‍ കൂടുതല്‍ ആശ്വാസം നല്‍കുന്നുണ്ട്. യോഗ ചെയ്യുന്നതിലൂടെ മലബന്ധം, പേശികളുടെ വേദന, ക്ഷീണം എന്നിവയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആര്‍ത്തവം തുടങ്ങുന്നതിന് മൂന്ന് നാല് ദിവസം മുന്‍പ് തന്നെ ഈ വ്യായാമം ചെയ്യുന്നതിന് ആരംഭിക്കണം. എന്നാല്‍ അതിതീവ്രമല്ലാത്ത യോഗ ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നുണ്ടെങ്കില്‍ നിര്‍ത്തി വെക്കുന്നതിനും ശ്രദ്ധിക്കണം.

ലെഗ് ഫോര്‍വേര്‍ഡ് ബെന്‍ഡ്

ലെഗ് ഫോര്‍വേര്‍ഡ് ബെന്‍ഡ്

ഈ വ്യായാമം നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. അമിതവണ്ണവും കുടവയറും കൊണ്ട് വലഞ്ഞിരിക്കുന്നവര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം നിസ്സാരമല്ല. ഈ വ്യായാമം ആര്‍ത്തവ സമയത്ത് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം നിങ്ങളുടെ മനസ്സ് റിലാക്‌സ് ആക്കുന്നതിനും നടുവേദന കുറക്കുന്നതിനും മാനസികോല്ലാസത്തിനും എല്ലാം ഇത് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി നിങ്ങളുടെ മുന്നിലേക്ക് കാലുകള്‍ നീട്ടി ഇരിക്കുക. എന്നിട്ട് സാവധാനം മുന്നോട്ട് മടങ്ങി വയറ് നിങ്ങളുടെ മുട്ടില്‍ മുട്ടുന്ന തരത്തില്‍ മുന്നോട്ട് ആഞ്ഞ് പാദത്തില്‍ പിടിക്കാന്‍ ശ്രമിക്കുക. ഈ പൊസിഷനില്‍ മൂന്ന് മിനിറ്റ് വരെ തുടരേണ്ടതാണ്.

ഭാരം കുറച്ച് ഉയര്‍ത്തുക

ഭാരം കുറച്ച് ഉയര്‍ത്തുക

ഭാരം കുറച്ച് ഉയര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പലരും ജിമ്മില്‍ സ്ഥിരമായി പോവുന്നവരായിരിക്കും. എന്നാല്‍ ആര്‍ത്തവ സമയത്ത് ജിമ്മില്‍ പോവുമ്പോള്‍ ഭാരം കുറച്ച് ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. കനത്ത ഭാരം ഉയര്‍ത്തുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഭാരം കുറഞ്ഞ ലിഫ്റ്റിംഗ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആവര്‍ത്തിച്ച് നിങ്ങള്‍ ചെയ്യുന്ന വഴക്കങ്ങള്‍ നിങ്ങളുടെ വേദനകളെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്രയും വ്യായാമങ്ങള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്തെ കഠിന വേദനയില്‍ നിന്ന് മോചനം നല്‍കുന്നു.

ശര്‍ക്കരയും കറുത്ത എള്ളും: ആര്‍ത്തവക്രമക്കേടിന് ഉത്തമംശര്‍ക്കരയും കറുത്ത എള്ളും: ആര്‍ത്തവക്രമക്കേടിന് ഉത്തമം

പല്ലിലെ പോടും കറയും നിസ്സാരമല്ല: രോഗപ്രതിരോധം അവതാളത്തില്‍പല്ലിലെ പോടും കറയും നിസ്സാരമല്ല: രോഗപ്രതിരോധം അവതാളത്തില്‍

English summary

Exercise To Reduce Period Cramps In Malayalam

Here in this article we are sharing some exercise to reduce the period cramp easily in malayalam. Take a look.
Story first published: Thursday, May 19, 2022, 18:41 [IST]
X
Desktop Bottom Promotion