For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ കോട്ടുവായിടുന്നോ; ഹൃദയാഘാത ലക്ഷണത്തില്‍ പ്രധാനപ്പെട്ടത്

|

ഹൃദയാഘാതം ഗുരുതരമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ അത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു അനാരോഗ്യകരമായ അവസ്ഥാണ് ഹൃദയാഘാതം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന ഒരു അവസ്ഥയാണിത്. ഹൃദയാഘാതം സംഭവിച്ച് കഴിഞ്ഞാല്‍ അത് ഓക്‌സിജന്റെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഹൃദയപേശികള്‍ നിര്‍ജ്ജീവമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവുംകൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവും

എന്നാല്‍ ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥ എളുപ്പത്തില്‍ ഒഴിവാക്കാനാകും. എല്ലാ ഹൃദയ രോഗാവസ്ഥകളും വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. മിക്ക ആളുകള്‍ക്കും നെഞ്ചുവേദനയും നിലത്തു വീഴുന്നതും ഹൃദയാഘാതത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി, ചില ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണിക്കുന്നുണ്ട്. അവ എളുപ്പത്തില്‍ അവഗണിക്കപ്പെടുന്നതാണ് എന്നുള്ളതാണ് സത്യം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോട്ടുവായ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഹൃദയാഘാതവും കോട്ടുവായയും

ഹൃദയാഘാതവും കോട്ടുവായയും

ഉറക്കമില്ലായ്മയുടെ അടയാളമാണ് സാധാരണയായി കോട്ടുവായിടുന്നത്. എന്നാല്‍ നല്ല ഉറക്കം ഉള്ളതും ക്ഷീണം അനുഭവപ്പെടാത്തതുമായ ദിവസങ്ങളില്‍ പോലും നിങ്ങള്‍ ഇത് ചെയ്യുന്നത് തുടരുകയാണെങ്കില്‍, അത് ഗുരുതരമായ ആരോഗ്യസ്ഥിതിയുടെ ലക്ഷണമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ഹൃദയത്തിനെ ഇല്ലാതാക്കുകയാണ് എന്നുള്ളതാണ് സത്യം.

ഹൃദയാഘാതവും കോട്ടുവായയും

ഹൃദയാഘാതവും കോട്ടുവായയും

തലച്ചോറിന്റെ അടിയില്‍ നിന്ന് ഹൃദയത്തിലേക്കും വയറിലേക്കും ഓടുന്ന ഒരു വാഗസ് നാഡിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുമ്പോള്‍ ആളുകള്‍ വളരെയധികം കോട്ടുവായ് ഉണ്ടാവുന്നുണ്ട്. ഈ റിഫ്‌ലെക്‌സ് പ്രതിഭാസവും സ്‌ട്രോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനമനുസരിച്ച്, ഹൃദയാഘാതത്തിന് മുമ്പോ ശേഷമോ അമിതവേഗം ഇത് സംഭവിക്കാവുന്നതാണ്.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

മരവിപ്പ്, മുഖം താഴ്ത്തി ഇരിക്കുന്നത്, കൈയിലെ ബലഹീനത, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിനോടൊപ്പമുള്ള മറ്റ് ലക്ഷണങ്ങള്‍. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വ്യായാമ വേളയില്‍, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ അമിതമായി കോട്ടുവായ ഇടുന്നവരില്‍ ഹൃദയാഘാത സാധ്യതയുണ്ട് എന്നാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസരങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം നിങ്ങളില്‍ വിളിച്ച് വരുത്തും.

കോട്ടുവായിടുന്നതിന്റെ മറ്റ് അപകടങ്ങള്‍

കോട്ടുവായിടുന്നതിന്റെ മറ്റ് അപകടങ്ങള്‍

ബ്രെയിന്‍ ട്യൂമര്‍, അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കരള്‍ രോഗങ്ങള്‍, ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ എന്നിവയെല്ലാം അമിതമായി കോട്ടുവായി ഇടുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാകാം. അല്ലാത്ത പക്ഷം ഈ ലക്ഷണം നിസ്സാരമായി വിട്ടാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ നിസ്സാരമെന്ന് കരുതി വിടുന്ന ലക്ഷണങ്ങളാണ് കൂടുതല്‍ അപകടത്തിന് കാരണമാകുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങള്‍ കോട്ടുവായ കൂടുതലുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങള്‍ എന്തുചെയ്യണം

നിങ്ങള്‍ എന്തുചെയ്യണം

യാദൃശ്ചികമായി കോട്ടുവായിടുന്നത് വര്‍ദ്ധിക്കുന്നത് നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, വ്യക്തമായ കാരണമൊന്നുമില്ലെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കുക. എത്രയും വേഗം നിങ്ങള്‍ വൈദ്യസഹായം തേടുന്നുവോ അത്രയും നല്ലത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിന്റെ പിന്നിലെ കാരണം ഡോക്ടര്‍ കണ്ടെത്തുകയും അതിനനുസരിച്ച് മരുന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യാം. ഉറക്കക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നതെങ്കില്‍, ശ്വസന ഉപകരണങ്ങള്‍ പോലുള്ള കൂടുതല്‍ ഉറക്കം ലഭിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉറക്ക രീതി മാറ്റുന്നതിനും നിങ്ങളുടെ ഡോക്ടര്‍ മരുന്നുകളോ മറ്റ് മാര്‍ഗ്ഗങ്ങളോ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യും. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുത്.

English summary

Excessive Yawning Can Be A Warning Sign Of Heart Attack

Here in this article we are discussing about the excessive yawning can be a warning sign of heart attack. Take a look.
Story first published: Tuesday, December 22, 2020, 16:55 [IST]
X
Desktop Bottom Promotion