Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കൂടുതല്‍ കോട്ടുവായിടുന്നോ; ഹൃദയാഘാത ലക്ഷണത്തില്‍ പ്രധാനപ്പെട്ടത്
ഹൃദയാഘാതം ഗുരുതരമായ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ അത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു അനാരോഗ്യകരമായ അവസ്ഥാണ് ഹൃദയാഘാതം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന ഒരു അവസ്ഥയാണിത്. ഹൃദയാഘാതം സംഭവിച്ച് കഴിഞ്ഞാല്‍ അത് ഓക്സിജന്റെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഹൃദയപേശികള്‍ നിര്‍ജ്ജീവമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
എന്നാല്‍ ചില ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥ എളുപ്പത്തില്‍ ഒഴിവാക്കാനാകും. എല്ലാ ഹൃദയ രോഗാവസ്ഥകളും വ്യക്തമായ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. മിക്ക ആളുകള്‍ക്കും നെഞ്ചുവേദനയും നിലത്തു വീഴുന്നതും ഹൃദയാഘാതത്തിന്റെ വ്യക്തമായ അടയാളങ്ങളാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി, ചില ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണിക്കുന്നുണ്ട്. അവ എളുപ്പത്തില്‍ അവഗണിക്കപ്പെടുന്നതാണ് എന്നുള്ളതാണ് സത്യം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോട്ടുവായ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഹൃദയാഘാതവും കോട്ടുവായയും
ഉറക്കമില്ലായ്മയുടെ അടയാളമാണ് സാധാരണയായി കോട്ടുവായിടുന്നത്. എന്നാല്‍ നല്ല ഉറക്കം ഉള്ളതും ക്ഷീണം അനുഭവപ്പെടാത്തതുമായ ദിവസങ്ങളില്‍ പോലും നിങ്ങള്‍ ഇത് ചെയ്യുന്നത് തുടരുകയാണെങ്കില്‍, അത് ഗുരുതരമായ ആരോഗ്യസ്ഥിതിയുടെ ലക്ഷണമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എപ്പോഴും ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ഹൃദയത്തിനെ ഇല്ലാതാക്കുകയാണ് എന്നുള്ളതാണ് സത്യം.

ഹൃദയാഘാതവും കോട്ടുവായയും
തലച്ചോറിന്റെ അടിയില്‍ നിന്ന് ഹൃദയത്തിലേക്കും വയറിലേക്കും ഓടുന്ന ഒരു വാഗസ് നാഡിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുമ്പോള്‍ ആളുകള്‍ വളരെയധികം കോട്ടുവായ് ഉണ്ടാവുന്നുണ്ട്. ഈ റിഫ്ലെക്സ് പ്രതിഭാസവും സ്ട്രോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനമനുസരിച്ച്, ഹൃദയാഘാതത്തിന് മുമ്പോ ശേഷമോ അമിതവേഗം ഇത് സംഭവിക്കാവുന്നതാണ്.

മറ്റ് ലക്ഷണങ്ങള്‍
മരവിപ്പ്, മുഖം താഴ്ത്തി ഇരിക്കുന്നത്, കൈയിലെ ബലഹീനത, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിനോടൊപ്പമുള്ള മറ്റ് ലക്ഷണങ്ങള്‍. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വ്യായാമ വേളയില്‍, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ അമിതമായി കോട്ടുവായ ഇടുന്നവരില്‍ ഹൃദയാഘാത സാധ്യതയുണ്ട് എന്നാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസരങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം നിങ്ങളില്‍ വിളിച്ച് വരുത്തും.

കോട്ടുവായിടുന്നതിന്റെ മറ്റ് അപകടങ്ങള്‍
ബ്രെയിന്‍ ട്യൂമര്‍, അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്, കരള്‍ രോഗങ്ങള്‍, ശരീരത്തിന്റെ താപനില നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ എന്നിവയെല്ലാം അമിതമായി കോട്ടുവായി ഇടുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാകാം. അല്ലാത്ത പക്ഷം ഈ ലക്ഷണം നിസ്സാരമായി വിട്ടാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ നിസ്സാരമെന്ന് കരുതി വിടുന്ന ലക്ഷണങ്ങളാണ് കൂടുതല്‍ അപകടത്തിന് കാരണമാകുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങള്‍ കോട്ടുവായ കൂടുതലുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങള്‍ എന്തുചെയ്യണം
യാദൃശ്ചികമായി കോട്ടുവായിടുന്നത് വര്‍ദ്ധിക്കുന്നത് നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, വ്യക്തമായ കാരണമൊന്നുമില്ലെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കുക. എത്രയും വേഗം നിങ്ങള്‍ വൈദ്യസഹായം തേടുന്നുവോ അത്രയും നല്ലത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിന്റെ പിന്നിലെ കാരണം ഡോക്ടര്‍ കണ്ടെത്തുകയും അതിനനുസരിച്ച് മരുന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യാം. ഉറക്കക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നതെങ്കില്‍, ശ്വസന ഉപകരണങ്ങള്‍ പോലുള്ള കൂടുതല്‍ ഉറക്കം ലഭിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉറക്ക രീതി മാറ്റുന്നതിനും നിങ്ങളുടെ ഡോക്ടര്‍ മരുന്നുകളോ മറ്റ് മാര്‍ഗ്ഗങ്ങളോ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യും. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുത്.



Click it and Unblock the Notifications
