Latest Updates
-
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ!
ഈ രോമവളര്‍ച്ച സ്ത്രീയിൽ ഗർഭതടസ്സവും, ട്യൂമർ സാധ്യത
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളികൾ ധാരാളമുണ്ടാവുന്നുണ്ട്. പലപ്പോഴും ചെറിയ രീതിയിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്ത്രീ ശരീരത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും വളരെയധികം സസൂക്ഷ്മം വീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പല വിധത്തിൽ ഉള്ള രോഗങ്ങള്‍ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീ ശരീരത്തിൽ ഉണ്ടാവുന്ന ചെറിയ രീതിയില്‍ ഉണ്ടാവുന്ന രോമവളർച്ച സ്ത്രീകളിൽ ഉണ്ടാക്കുന്ന അപകടം ചില്ലറയല്ല. എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളാണ് ഇതിന് പിന്നിൽ എന്ന് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. സ്ത്രീകളിൽ ശരീരത്തിന്‍റെ വിവിധ ഭാഗത്തുണ്ടാവുന്ന രോമവളർച്ച നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

പാരമ്പര്യം
പാരമ്പര്യം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം സ്ത്രീകളിൽ മുഖത്തും താടിയിലും സ്വകാര്യഭാഗങ്ങളിലും എല്ലാം രോമവളർച്ച ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ആരോഗ്യപരമായി ഉണ്ടാവുന്ന അസ്വസ്ഥതകളുടെ ഭാഗമായാണ് എന്നുള്ളതാണ് സത്യം. എന്നാൽ ഇവരിൽ മുടി കൊഴിച്ചിൽ വളരെയധികം കൂടുതലും ആയിരിക്കും. പാരമ്പര്യം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഈ രോമവളർച്ചയുടെ കാര്യത്തിൽ അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഓട്ടോ ഇമ്മ്യൂൺ അവസ്ഥ
മനുഷ്യന്‍റെ രോഗപ്രതിരോധ ശേഷി ശരീരത്തിന് എതിരേ തന്നെ പ്രവർത്തിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ അവസ്ഥ. ഇതിന് പിന്നിൽ ജനിതക തകരാറുകളും ജീവിത സാഹചര്യങ്ങളും എല്ലാം വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. ഇത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയും രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഓട്ടോ ഇമ്മ്യൂൺ അവസ്ഥ ഉള്ളവരിൽ ശരീരത്തിൽ രോമവളർച്ച വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

ഹോര്‍മോൺ ഇംബാലൻസ്
ഹോർമോൺ ഇംബാലൻസ് ഉള്ളവരിലും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇവരിൽ പലപ്പോഴും അമിത രോമവളർച്ച സ്ത്രീകളിൽ ശരീരത്തിൻറെ വിവിധ ഭാഗത്തായി ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്ത്രീകളിലും പുരുഷൻമാരിലും ഹോർമോൺ ഇംബാലൻസ് ഉണ്ടാവുന്നുണ്ട്. എന്നാൽ സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വര്‍ദ്ധിക്കുമ്പോൾ അത് സ്ത്രീകളില്‍ രോമവളർച്ച വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ ഇത് കൂടാതെ സ്ത്രീകളിൽ ഈസ്ട്രജൻ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയിലും ഇതേ പ്രതിസന്ധി ഉണ്ടാവുന്നുണ്ട്.

അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ
അഡ്രിനാൽ ഗ്രന്ഥിയുടെ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ ഹോർമോൺ ഇംബാലൻസ് ഉണ്ടാക്കുകയും ഇതിലൂടെ അമിത രോമവളർച്ചയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അഡ്രിനാൽ ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാവുമ്പോൾ പലപ്പോഴും അത് പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, ശരീരത്തിന്‍റെ മുകൾഭാഗം ഭാരക്കൂടുതൽ, ഉയർന്ന പ്രമേഹം, തലവേദന, പേശികളിലെ വേദനയും ബലക്കുറവും എല്ലാം അഡ്രിനാൽ ഗ്രന്ഥിക്ക് പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് കാണിക്കുന്നത്.

പിസിഓഎസ്
പിസിഓഎസ് എന്ന അവസ്ഥ ഉള്ളവരിലും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. കാരണം പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന അവസ്ഥ പലരിലും അമിത രോമവളർച്ചക്ക് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഉള്ളവരിൽ അത് പലപ്പോഴും അമിത രോമവളർച്ച ഒരു പ്രദാന ലക്ഷണമായി തന്നെ കണക്കാക്കുന്നുണ്ട്. ഇവരിൽ ഗർഭധാരണത്തിനും വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. ഇത് കൂടാതെ പിസിഓഎസ് ഉള്ളവരിൽ മൂഡ് മാറ്റം, തലവേദന, അമിത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയെല്ലാം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവ കണ്ടാൽ ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും മടിക്കരുത്.

ടിഷ്യൂവിന്‍റെ വളർച്ച
നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് ഇത്തരത്തിലുള്ള രോമവളർച്ച. ഇത്തരത്തിലുള്ള മുടി വളർച്ച അങ്ങേയറ്റത്തെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതിന്റെ അടയാളമാണ്, ഇത് പുരുഷ ഹോർമോണുകളെ പുറത്തുവിടുന്ന ടിഷ്യുവിന്റെ അസാധാരണമായ വളർച്ചയുടെ ഫലമായാണ് ഉണ്ടാവുന്നത്. ഒരിക്കലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത്തരത്തിൽ അമിതമായി രോമവളർച്ച ഉണ്ടെങ്കിൽ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.



Click it and Unblock the Notifications