Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
കൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണം
കൈ കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല് കൊറോണവൈറസ് കാലത്ത് കൈ കഴുകുന്നത് അല്പം കൂടി പ്രാധാന്യം നല്കേണ്ട ഒന്നാണ്. കാരണം കൊറോണവൈറസ് പ്രതിരോധത്തിന് വേണ്ടി നമ്മള് ആദ്യം ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വം തന്നെയാണ്. അതില് പ്രധാനപ്പെട്ടതാണ് കൈകഴുകുന്നത്. കൈ കഴുകുന്നതിലൂടെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നമുക്ക് നോക്കാം.
കൊറോണവൈറസിനെ പ്രതിരോധിക്കാന് കൈ കഴുകേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. കാരണം കൊറോണക്കാലത്ത് നമ്മള് ഏറ്റവും കൂടുതല് കേള്ക്കുന്ന വാക്കുകളില് ഒന്നാണ് കൈകഴുകുക എന്നുള്ളത്. എന്നാല് എങ്ങനെയെങ്കിലും കഴുകിപ്പോവുന്നതല്ല വൃത്തിയായുള്ള കൈകഴുകല്. അതിന് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതാണ്. ഈ കൊറോണക്കാലത്ത് കൈകഴുകുമ്പോള് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള് ഉണ്ട് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൈ കഴുകേണ്ടത് ഇങ്ങനെയാണ്
കൈകള് നല്ലതു പോലെ നനക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം കൈകളില് ആവശ്യത്തിന് സോപ്പ് തേക്കുക. കൈകളുടെ ഉപരിതലങ്ങളും പുറകു വശവും വിരലുകളും നഖവും നഖത്തിന്റെ താഴ്ഭാഗവും ഉള്പ്പടെ 20 സെക്കന്റ് നേരമെങ്കിലും നല്ലതു പോലെ സ്ക്രബ്ബ് ചെയ്യേണ്ടതാണ്.അതിന് ശേഷം സോപ്പ് നല്ലതുപോലെ പോയി എന്ന് ഉറപ്പായാല് ഒരു വൃത്തിയുള്ള തുണിയോ ടവ്വലോ ഉപയോഗിച്ച് കൈകള് നല്ലതുപോലെ തുടക്കുക. കൈകള് വൃത്തിയാക്കി കഴിഞ്ഞ ശേഷം പൈപ്പ് തുറക്കുകയോ അടക്കുകയോ ചെയ്യണം എന്നുണ്ടെങ്കില് തുണിയോ മറ്റോ ഉപയോഗിച്ച് ചെയ്യാന് ശ്രദ്ധിക്കണം.

എത്രസമയം കൈ കഴുകണം?
കുറഞ്ഞത് 20-30 സെക്കന്ഡ് നേരമെങ്കിലും കൈ കഴുകണം. ഇത് കുറക്കാന് ശ്രമിക്കരുത്. ഹാന്ഡ് സാനിറ്റൈസര് ഉപയോഗിക്കുന്നതിന് ഇതേ സമയം കണക്കാക്കേണ്ടതാണ്. കുറഞ്ഞത് 60% മദ്യം അടങ്ങിയിരിക്കുന്ന ഒരു സാനിറ്റൈസര് ഉപയോഗിച്ച് കൈകള് പൂര്ണമായും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. 20 സെക്കന്റ് തന്നെയാണ് ഇതിനും എടുക്കേണ്ട സമയം. വെറും വഴിപാട് കഴിക്കുന്നത് പോലെ ഒരിക്കലും ഇത് ചെയ്യാന് പാടില്ല.

എപ്പോഴൊക്കെ കൈകഴുകണം
എപ്പോഴൊക്കെ നിങ്ങള് കൈ കഴുകണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിങ്ങളുടെ മൂക്ക് തുമ്മിക്കഴിഞ്ഞാല്, മൂക്കില് സ്പര്ശിച്ചാല്, ചുമ അല്ലെങ്കില് തുമ്മല് ഉണ്ടായാല്, പൊതു ഗതാഗതം, ചന്തകള്, ആരാധനാലയങ്ങള് എന്നിവയുള്പ്പെടെ ഒരു പൊതു ഇടം സന്ദര്ശിച്ച ശേഷം, പണമടക്കം വീടിന് പുറത്തുള്ള പ്രതലങ്ങളില് സ്പര്ശിച്ച ശേഷം രോഗിയായ ഒരാളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും ശേഷവും
കഴിക്കുന്നതിന് മുമ്പും ശേഷവും എല്ലാം കൈ മുകളില് പറഞ്ഞത് പോലെ കഴുകാന് ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികള് കൈകഴുകുമ്പോള്
കുട്ടികള് കൈകഴുകുമ്പോള് മുതിര്ന്നവര് ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ എങ്ങനെയാണ് കൈകഴുകേണ്ടത് എന്ന് മാതാപിതാക്കള് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. ഇത്തരത്തില് ചെയ്യുന്നത് ഇവരില് ഒരു ശീലമാക്കി വളര്ത്തിയെടുക്കുന്നതിന് ശ്രദ്ധിക്കണം. കൊറോണക്കാലം കഴിഞ്ഞാലും ഈ ശീലങ്ങള്ക്ക് പ്രാധാന്യം നല്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം കുട്ടികളില് വളരെയധികം സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതാണ്. കൊറോണയുടെ ഭീകരതയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന് ശ്രദ്ധിക്കേണ്ടതുമാണ്.

ചൂടുവെള്ളം ഉപയോഗിക്കണോ?
കൈകഴുകാന് വൈറസിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ചൂടുവെള്ളം ഉപയോഗിക്കണോ എന്ന സംശയം പലരിലും നിലനില്ക്കുന്നതാണ്. എന്നാല് നിങ്ങളുടെ കൈ കഴുകാന് ജലത്തിന്റെ ഏത് താപനിലയും ഉപയോഗിക്കാം. അണുക്കളെയും വൈറസുകളെയും കൊല്ലുന്നതിന് തണുത്ത വെള്ളവും ചെറുചൂടുള്ള വെള്ളവും ഒരുപോലെ ഫലപ്രദമാണ് . കാരണം കൈകഴുകുന്നതിന് സോപ്പ് ഉപയോഗിക്കുന്നിടത്തോളം ഇത് രണ്ടും വളരെയധികം ഫലപ്രദമായതാണ് എന്നതാണ് സത്യം.

ഇനി ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്
കൈ ദിവസവും ഒരുപാട് നേരം കഴുകുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കാം. കാരണം പലരുടേയും ചര്മ്മം പല വിധത്തിലാണ്. അതുകൊണ്ട് സോപ്പിന്റേയും സാനിറ്റൈസറിന്റേയും ഉപയോഗം അല്പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഇത് ചിലപ്പോള് ചര്മ്മത്തില് ചെറിയ രീതിയില് ഉള്ള അലര്ജികള് ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇനി ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്
സോപ്പുകള് പിഎച്ച് ബാലന്സ് കൂടുതലുള്ളവയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ.് 5.4 മുതല് 5.9 വരെയാണ് തൊലിയുടെ പി എച്ച് ബാലന്സ്. ഇതിനോട് ചേര്ന്ന് പോവുന്നവ ഉപയോഗിക്കാന് ശ്രദ്ധിക്കണം. കൈകള് കഴുകിയ ശേഷം സോഫ്റ്റ് ആയ തുണി കൊണ്ട് വേണം തുടക്കുന്നതിന്. ഇത് കൂടാതെ മോയ്സ്ചുറൈസര് ഉടനേ തന്നെ ഉപയോഗിക്കാന് ശ്രദ്ധിക്കേണ്ടതാണ്. മോയ്സ്ചുറൈസര് ഉപയോഗിക്കാത്തവര്ക്ക് വെളിച്ചെണ്ണയോ പെട്രോളിയം ജെല്ലിയോ ഉപയോഗിക്കാവുന്നതാണ്. അലര്ജി കൂടുതലാവകയാണെങ്കില് ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
