Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
നിങ്ങളുടെ ഞരമ്പുകളെ നശിപ്പിക്കുന്നത് ഈ ശീലങ്ങളാണ്
നിങ്ങളുടെ ഞരമ്പുകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നമ്മളോട് പറയുന്നുണ്ട്. വീര്‍ത്ത് തടിച്ച ഞരമ്പുകള്‍ പലപ്പോഴും എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണങ്ങളാവാം. അവ സാധാരണയായി അപകടകരമല്ലെങ്കിലും അവ ഉള്ളത് വളരെ അസുഖകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അവ എല്ലായ്പ്പോഴും തടയാന്‍ കഴിയില്ലെങ്കിലും, ഞങ്ങളുടെ ഞരമ്പുകള്‍ വീര്‍ക്കാന്‍ കാരണമാകുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ തന്നെ ചെയ്യുന്നതായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ഞരമ്പുകള്‍ വരെ ആരോഗ്യത്തോടെ നിലനിര്‍ത്തണമെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില ശീലങ്ങള്‍ ഇതാണ്. ഇത്തരം കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നമ്മള് അറിഞ്ഞിരിക്കേണ്ട കാര്യം എന്തൊക്കെയാണെന്ന് വെച്ചാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാണ്.

നിങ്ങള്‍ കാലുകള്‍ ഷേവ് ചെയ്യുന്നത്
നിങ്ങള്‍ തിടുക്കത്തില്‍ കാലുകള്‍ ഷേവ് ചെയ്യുന്നത് പതിവാണെങ്കില്‍, നിങ്ങളുടെ രമ്പുകള്‍ക്ക് അത് പലപ്പോഴും താങ്ങാന്‍ സാധിക്കുകയില്ല. ആകസ്മികമായി നിങ്ങളുടെ കാലുകള്‍ മുറിക്കുന്നത് ശല്യപ്പെടുത്തുന്ന റേസര്‍ ബംമ്പ്സ് ഉണ്ടാക്കുന്നു. മാത്രമല്ല ഇത് രക്തസ്രാവത്തിന് സാധ്യതയുള്ള നിങ്ങളുടെ ഞരമ്പുകളെയും ബാധിച്ചേക്കാം. മിക്ക സ്ത്രീകളും ചൂടുവെള്ളവും ഷേവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് ഷേവ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

എക്സ്ഫോളിയേറ്റ് ചെയ്യാന്‍ മറക്കുന്നത്
എക്സ്ഫോളിയേറ്റ് വെരിക്കോസ് വെയിന്‍ തടയില്ലെങ്കിലും, ഇതിനുള്ള ഉല്‍പ്പന്നം പ്രയോഗിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ മസാജ് ചെയ്യുന്ന രീതി എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് രക്തയോട്ടത്തെ ഉത്തേജിപ്പിക്കുന്നുണ്ട്. എന്നാല്‍ എക്സ്ഫോളിയേറ്റ് ചെയ്യാന്‍ നില്‍ക്കാത്ത അവസ്ഥയില്‍ പലപ്പോഴും നിങ്ങളുടെ ഞരമ്പുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം കൊളാജന്‍ ഉത്പാദനം വേഗത്തിലാക്കാനും കാലുകള്‍ കൂടുതല്‍ നേരം ആരോഗ്യത്തോടെ നിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്.

ചകിരി ഉപയോഗിക്കുമ്പോള്‍
ചകിരി ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കട്ടിയുള്ള ചകിരി ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നു. അത് മാത്രമല്ല ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങി ഇത് ഞരമ്പിന് വേദനയും മറ്റും ഉണ്ടാക്കുന്നു. പലരും ബ്രഷ് ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള ബ്രഷും നിങ്ങളുടെ ചര്‍മ്മങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതിന്റെ കുറ്റിരോമങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മൈക്രോ കട്ടുകള്‍ ലഭിച്ചേക്കാം. ഇത് നിങ്ങളുടെ ഞരമ്പുകളില്‍ സ്വാഭാവിക രക്തസ്രാവത്തിനും അണുബാധയ്ക്കും കാരണമാകുന്നുണ്ട്.

ഓടുന്നവരെങ്കില്
നിങ്ങള്‍ കായികമായി ഓടുന്നവരാണ് എന്നുണ്ടെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ കാലുകളില്‍ ഞരമ്പുകള്‍ക്ക് കൂടുതല്‍ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചില വ്യായാമങ്ങള്‍ കാലക്രമേണ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ ഓടുമ്പോള്‍, രക്തത്തിന്റെ വര്‍ദ്ധിച്ച അളവ് നിങ്ങളുടെ സിരകളെ തകരാറിലാക്കുകയും ക്രമേണ നിങ്ങളുടെ കാലുകളിലൂടെ രക്തചംക്രമണം പ്രശ്നത്തിലാവുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍
പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നവരിലും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് ഞരമ്പിനെ തകരാറിലാക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാക്കുകയും രക്തം ശരിയായി പമ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു, ഇത്കൂടാതെ ഇവ ഞരമ്പുകള്‍ വിഘടിച്ച് വീര്‍ക്കാന്‍ കാരണമവുകയും ചെയ്യും. വാസ്തവത്തില്‍, ഉണങ്ങിയ പഴം പോലുള്ള മധുരപലഹാരങ്ങള്‍ക്ക് ആരോഗ്യകരമായ ബദലായി തോന്നുന്ന ഭക്ഷണങ്ങളില്‍ പോലും പലപ്പോഴും കലോറിയും പഞ്ചസാരയും വളരെ കൂടുതലാണ്. ഇതെല്ലാം ഇത്തരം പ്രശ്ന്ങ്ങള് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ബെല്‍റ്റുകള്‍ ധരിക്കുന്നത്
നിങ്ങള്‍ വെരിേക്കാസ് വെയിനുകള്‍ക്ക് സാധ്യതയുള്ളയാളാണെങ്കില്, നിങ്ങളുടെ ചില ഫാഷന്‍ ചോയിസുകള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഇറുകിയ വസ്ത്രങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ അവ രക്തചംക്രമണം നിയന്ത്രിക്കുകയും നിങ്ങളുടെ കാലുകളില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം ഒഴുകുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ബെല്‍റ്റുകളോ സ്കിന്നി ജീന്‍സുകളോ ധരിക്കുന്നതിനുപകരം കൂടുതല്‍ അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് ഞരമ്പുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍
നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ അത് പലപ്പോഴും വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. നിങ്ങള്‍ വെരിക്കോസ് വെയിന്‍ ഉള്ള വ്യക്തിയാണ് എന്നുണ്ടെങ്കില്‍ നിങ്ങളുടെ ഇടതുവശം ചേര്‍ന്ന് ഉറങ്ങുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തിന്റെ ഏറ്റവും വലിയ ഞരമ്പില്‍ നിന്ന് വലതുവശത്ത് സ്ഥിതിചെയ്യുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സിരകളില്‍ രക്തം കെട്ടിപ്പടുക്കുന്നതിനെ തടയാനും സഹായിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
