Just In
- 1 hr ago
ഗര്‍ഭകാലത്ത് കരിമ്പിന് ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം
- 1 hr ago
അവിവാഹിതരില്‍ ഹൃദ്രോഗം മൂലമുണ്ടാവുന്ന മരണം കൂടുതലെന്ന് പഠനം
- 3 hrs ago
ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ആപ്രിക്കോട്ട് നല്‍കും ഗുണം
- 4 hrs ago
കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം
Don't Miss
- Automobiles
ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti
- Finance
പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ
- Movies
'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി
- News
'അച്ഛന് അന്നേ എന്നോട് പറഞ്ഞതാണ്..';ബിജെപിയിലേക്കെന്ന വ്യക്തമായ സൂചനയുമായി ഹര്‍ദിക് പട്ടേല്‍
- Sports
IPL 2022: 'സ്റ്റാര്‍ക്ക് മുതല്‍ സ്റ്റോക്സ് വരെ', സിഎസ്കെ നോട്ടമിടുന്ന അഞ്ച് വിദേശ താരങ്ങളിതാ
- Travel
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം
- Technology
പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും
തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍
ആരോഗ്യകരമായ ജീവിതം നയിക്കുന്നതില്‍ നല്ല പോഷകാഹാരം ഒരു പ്രധാന ഭാഗമാണ്. നിങ്ങളുടെ മാനസികാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തുടങ്ങി തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നതിനാല്‍ ഭക്ഷണ പോഷകങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍, ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രധാനപ്പെട്ട വിറ്റാമിനുകള്‍ ശരീരത്തിന് നല്കാന് സഹായിക്കുന്ന സമീകൃതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. പച്ചക്കറികളും പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Most
read:
നിസ്സാരനല്ല;
ഡ്രാഗണ്‍
ഫ്രൂട്ട്
ഒരു
അത്ഭുത
പഴം
മികച്ച ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നല്ല മാനസികാരോഗ്യവും. അവ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. മാനസികാരോഗ്യം ഇല്ലാത്തത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ഇത് ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകള്‍ക്കും കാരണമാകാം. അതുപോലെ ശാരീരികമായ അനാരോഗ്യം മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം. നല്ല പോഷകാഹാരം കഴിക്കുന്നത് നമ്മുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും ശരിയായി നിയന്ത്രിക്കുന്നതിന് ആവശ്യമായ തലച്ചോറിലെ രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ ബ്ലോക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, മസ്തിഷ്കത്തെ ഉണര്‍ത്തി മാനസികാരോഗ്യം വളര്‍ത്താനായി നിങ്ങളുടെ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ഏതൊക്കെയെന്നും ഏതു ഭക്ഷണത്തില്‍ നിന്ന് അവ നിങ്ങള്‍ക്കു ലഭിക്കുന്നുവെന്നും ഈ ലേഖനത്തിലൂടെ മനസിലാക്കാം.

മാനസികാരോഗ്യത്തിന് പോഷകങ്ങള്‍
എന്തെങ്കിലും കഴിക്കുന്നതിലല്ല, എന്തു കഴിക്കുന്നു എന്നുള്ളതിലാണ് പ്രാധാന്യം. വയറു നിറയ്ക്കാന്‍ മാത്രമല്ലാതെ ഭക്ഷണം പോഷകസമ്പുഷ്ടമായി കഴിക്കണമെന്നു പറയുന്നതും അതിനാലാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി 12, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, സെലിനിയം തുടങ്ങിയ പോഷകാഹാരത്തിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പോഷകക്കുറവ് കണ്ടെത്തുന്നതിന് അത്തരം പോഷകങ്ങള്‍ പതിവായി പരിശോധിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. മസ്തിഷ്ക ആരോഗ്യത്തെ ഗുണപരമായി ഉണര്‍ത്താന്‍ സാധിക്കുന്ന പോഷകങ്ങളും അവയുടെ ഉറവിടങ്ങളും ഇവയാണ്.

വിറ്റാമിന്‍ ബി 12
ആരോഗ്യകരമായ തലച്ചോറിന്റെ പ്രവര്‍ത്തനം, നാഡി കോശങ്ങള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനം എന്നിവ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ബി 12 ന്റെ അളവ് വളരെ കുറവാണെങ്കില്‍ നിങ്ങളില്‍ പല മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. മാംസം, മത്സ്യം, പാല് ഉല്പന്നങ്ങള് എന്നിവയില്‍ സ്വാഭാവികമായും കാണപ്പെടുന്ന പോഷകമാണിത്. മാംസം കഴിക്കാത്ത വെജിറ്റേറിയരായ ആളുകള്‍ക്ക് സപ്ലിമെന്റുകളുടെ രൂപത്തിലും വിറ്റാമിന്‍ ബി 12 ലഭിക്കും.
Most
read:ഇരുമ്പ്
ഇനി
പ്രശ്നമേ
ആകില്ല;
രക്തയോട്ടം
കൂട്ടാം

വിറ്റാമിന്‍ ഡി
ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്പാദനത്തിന് ആവശ്യമാണ് വിറ്റാമിന്‍ ഡി. ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്പാദനം കുറയുമ്പോള്‍ നിങ്ങളില്‍ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ ലക്ഷണങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെട്ടേക്കാം. ആരോഗ്യമുള്ള അസ്ഥികളും പല്ലുകളും നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശം തട്ടുന്നതിലൂടെ നിങ്ങളുടെ ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. കൂടാതെ, മുട്ടയുടെ മഞ്ഞ, കൊഴുപ്പ് മത്സ്യം, ചീസ്, ധാന്യങ്ങള്‍, ജ്യൂസുകള്‍ മുതലായവയിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ കഴിയും

ഒമേഗ 3 കൊഴുപ്പ്
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ തലച്ചോറിനും ശരീരത്തിനും ധാരാളം ഗുണങ്ങള്‍ നല്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വീക്കം തടയാനും, രോഗപ്രതിരോധശേഷി വളര്‍ത്താനും സഹായിക്കുന്നു. ആരോഗ്യകരമായ മസ്തിഷ്ക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ ഒമേഗ 3 കൊഴുപ്പ് നിങ്ങളെ സഹായിക്കുന്നു. ഈ തരത്തിലുള്ള കൊഴുപ്പിന്റെ കുറഞ്ഞ അളവ് നിങ്ങളില്‍ അസ്ഥിരമായ മാനസികാവസ്ഥ, വിഷാദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിക്കുകയും ചെയ്തേക്കാം. കൊഴുപ്പ് കൂടുതലായ മത്സ്യങ്ങളായ മത്തി, സാല്‍മണ്‍, അയല എന്നിവ ഒമേഗ 3 കൊഴുപ്പിന്റെ മികച്ച ഉറവിടങ്ങളാണ്. നട്സ്, വിത്ത്, കല്ലുമ്മക്കായ തുടങ്ങിയവയിലൂടെയും നിങ്ങള്‍ക്ക് ഒമേഗ 3 കൊഴുപ്പ് ലഭിക്കുന്നു.
Most
read:അവഗണിക്കരുത്
കുട്ടികളിലെ
ഈ
ലക്ഷണങ്ങള്‍:
ന്യുമോണിയ

മഗ്നീഷ്യം
മഗ്നീഷ്യം നിങ്ങളുടെ ശരീരത്തിലെ നൂറുകണക്കിന് രാസപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ അവശ്യ പോഷകത്തിന്റെ കുറഞ്ഞ അളവ് നിങ്ങളില്‍ ഉത്കണ്ഠ, പരിഭ്രാന്തിയും, അസ്വസ്ഥത, മോശം ഉറക്കം, കോപം എന്നിവയ്ക്ക് കാരണമാകും. ഇലക്കറികള്‍ (ചീര, കാലെ, കോളാര്‍ഡ്), ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്സ്, വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ചില കൊഴുപ്പ് നിറഞ്ഞ മത്സ്യം എന്നിവ മഗ്നീഷ്യം കൂടുതലുള്ള ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

സെലിനിയം
കോശ പുനരുല്പാദനം മുതല്‍ അണുബാധയ്ക്കെതിരായ പോരാട്ടം വരെ ശരീരത്തില്‍ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അവശ്യ ധാതുവാണ് സെലിനിയം. ഇത് ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തൈറോയ്ഡ് ആരോഗ്യത്തിനും ഇത് പ്രധാനമാണ്. ചിക്കന്‍, മത്സ്യം, മുട്ട, പാല്, തൈര്, ബ്രസീല്‍ നട്സ്, ചീര, വാഴപ്പഴം, കൂണ് തുടങ്ങിയവയാണ് സെലിനിയം നല്കുന്ന ഭക്ഷണങ്ങള്‍.
Most
read:ഫ്രിഡ്ജിലാണോ
ഇവ
സൂക്ഷിക്കാറ്?
ശ്രദ്ധിക്കണം

സിങ്ക്
നല്ല ആരോഗ്യത്തിന് ആവശ്യമായ ഒരു ധാതുവാണ് സിങ്ക്. സിങ്കിന്റെ മോശം അളവ് മാനസികാവസ്ഥയെയും ഉത്കണ്ഠയെയും ബാധിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ ചെയ്യാന്‍ ഊര്‍ജ്ജമോ പ്രചോദനമോ ഇല്ലെന്ന് തോന്നുന്നതിലേക്കും നയിക്കുന്നു. ലീന്‍ മീറ്റ്, കക്കയിറച്ചി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍, നട്സ്, വിത്ത് തുടങ്ങിയവയ സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്.

മാനസികാരോഗ്യത്തിന് വഴികള്‍
പോഷക സാന്ദ്രമായ ഭക്ഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുക, മതിയായ ഉറക്കം നേടുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ട കാര്യമാണ്.