Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ന്യൂട്രിയന്‍സ് ഇവയാണ്
ആരോഗ്യ സംരക്ഷണത്തിന് തൈറോയ്ഡ് ഗ്രന്ഥിയുടെ പങ്ക് നിസ്സാരമല്ല. നമ്മുടെ കഴുത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇത് ശരീരത്തിലേക്ക് ആവശ്യത്തിന് ഹോര്‍മോണുകളെ സ്രവിക്കുന്നു. തലച്ചോറി, ഹൃദയം, പേശികള്‍ മറ്റ അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് തൈറോയ്ഡ് ഗ്രന്ഥി. ഇതിന്റെ ഹോര്‍മോണില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്പോഴാണ് അത് ഗുരുതരമായ രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

നാം കഴിക്കുന്ന ആരോഗ്യത്തിലൂടെ നമുക്ക് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു. പോഷകാഹാര വിദഗ്ധന്‍ ലവ്നീത് ബത്ര ഇതിന് ഒരു പരിഹാരമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്. നമ്മുടെ ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൃത്യമാക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഉഷാറാക്കുന്നതിന് വേണ്ടി നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ന്യൂട്രിയന്‍സ് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അയോഡിന്‍
അയോഡിന്‍ നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നാണ്. ഇതിന്റെ അഭാവം പലപ്പോവും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് അയോഡിന്‍ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ട്രയോഡോഥൈറോണിന്‍ (T3), തൈറോക്സിന്‍ (T4) എന്നിവ അയോഡിന്‍ അടങ്ങിയ തൈറോയ്ഡ് ഹോര്‍മോണുകളാണ്. ഇവയുടെ കുറവാണ് പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നത്. ഇതിന്റെ കുറവിനെ പരിഹാരം കാണുന്ന തരത്തിലുള്ള ന്യൂട്രിയന്‍സ് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

വിറ്റാമിന്‍ ഡി
നമ്മുടെ ശാരീരികാവശ്യത്തിന് വിറ്റാമിന്‍ ഡി വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളില്‍ പലപ്പോഴും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നതിന് മുന്‍പ് തന്നെ അളവ് കൃത്യമാക്കുന്നതിന് വേണ്ടി വിറ്റാമിന്‍ ഡി കഴിക്കാന്‍ ശ്രദ്ധിക്കണം. ഈ വിറ്റാമിന്റെ അളവ് കുറയുന്നത് ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്, ഗ്രേവ്സ് രോഗം എന്നിവയിലേക്ക് നയിക്കുന്നു. അതുകൊണ്ട് വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണം കഴിക്കുന്നതിന് സഹായിക്കണം.

സെലിനിയം
സെലിനിയം എന്നതും ശരീരത്തിന് ആവശ്യമായി വരുന്ന ഒരു ന്യൂട്രിയന്റ് ആണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനത്തിന് വളരെ അവശ്യമായ ഒരു ധാതു തന്നെയാണ്. അതുകൊണ്ട് തന്നെ സെലിനിയം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് തൈറോയിഡിനെ സംരക്ഷിക്കാന്‍ സെലിനിയം അത്യാവശ്യമാണ്. എല്ലാ വിധത്തിലും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് സെലിനിയം എന്ന ധാതു.

സിങ്ക്
ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സിങ്ക് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലും വളരെ വലിയ പങ്ക് വഹിക്കുന്നു. ഇത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉത്പാദനത്തെ ഉ്ത്തേജിപ്പിക്കുന്നു. ടി3, ടി4, തൈറോയ്ഡ്-ഉത്തേജക ഹോര്‍മോണ്‍ (ടിഎസ്എച്ച്) എന്നിവയുടെ ശരിയായ സെറം അളവ് നിലനിര്‍ത്തുന്നതിനും സിങ്ക് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ സിങ്ക് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ആരോഗ്യം മികച്ചതാക്കി മാറ്റുന്നു.

അയേണ്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് അയേണ്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ശരീരത്തിന് ആഴത്തില്‍ ഇറങ്ങിച്ചെന്ന് തൈറോയ്ഡ് ഹോര്‍മോണിന്റെ സജീവ രൂപമായ 'T4 T3 ആക്കി മാറ്റുന്നതിന് അത്യന്താപേക്ഷിതമാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഇരുമ്പ് ആവശ്യമാണെന്നാണ് സത്യം. അത് മാത്രമല്ല ഇരുമ്പിന്റെ കുറവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി, കോപ്പര്‍, വിറ്റാമിന്‍ എ, ഇ എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റ് ചില പോഷകങ്ങളാണ്. പലപ്പോഴും ഒന്നിലധികം പോഷകങ്ങളുടെ കുറവ് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിക്കണം.



Click it and Unblock the Notifications
