For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ ഓരോ വളര്‍ച്ചാ ഘട്ടത്തിനും വേണ്ടത് ഈ പോഷകങ്ങള്‍

|

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 1 മുതല്‍ സെപ്റ്റംബര്‍ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിക്കുന്നു. മനുഷ്യ ശരീരത്തിന് പോഷകാഹാരം ലഭിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ എങ്ങനെ സ്വീകരിക്കാമെന്നതിന് അവബോധം സൃഷ്ടിക്കുന്നതിനുമായും ഈ ദിവസം ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും പോഷകങ്ങള്‍ ആവശ്യമാണെങ്കിലും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പോഷകാഹാരം ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.

Most read: അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധംMost read: അറിയുമോ കൂണ്‍ കഴിച്ചാലുള്ള ഈ പ്രത്യാഘാതങ്ങള്‍? ദോഷം പലവിധം

അപര്യാപ്തമായ പോഷകാഹാരം സ്ത്രീകളുടെ സ്വന്തം ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുട്ടികളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. ജീവിതത്തിലെ പ്രത്യേക ഘട്ടങ്ങളില്‍ ചില വിറ്റാമിനുകളും ധാതുക്കളും വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതിനാല്‍, ഈ അവശ്യ പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. സ്ത്രീകളുടെ ഓരോ വളര്‍ച്ചാ ഘട്ടത്തിലും നിങ്ങള്‍ കഴിച്ചിരിക്കേണ്ട പോഷകങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

കൗമാരം

കൗമാരം

കൗമാര കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇരുമ്പും കാല്‍സ്യവും പ്രധാന പോഷകങ്ങളാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ഇരുമ്പ് ഒരു അവശ്യ പോഷകമാണ്. കുട്ടിക്കാലത്ത് എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് കാല്‍സ്യം. ബീന്‍സ്, ബജ്‌റ, കടും പച്ച ഇലക്കറികള്‍, പാല്‍, ചീസ്, പനീര്‍, തൈര് എന്നിവ ഇതിനായി നിങ്ങള്‍ കഴിക്കുക. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുമ്പോള്‍ അത് ഇരുമ്പിന്റെ കുറവിലേക്ക് നയിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കൂടാതെ, ഈ പ്രായത്തില്‍ ഒരു വളര്‍ച്ചാ കുതിപ്പിലൂടെ അവര്‍ കടന്നുപോകുന്നു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ശരീരത്തിന് കാല്‍സ്യം, പെപ്‌റ്റൈഡുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രത്യേകിച്ച് ഒമേഗ 3, പൂരിത കൊഴുപ്പുകള്‍ പോലുള്ള അവശ്യ അമിനോ ആസിഡുകള്‍ നല്‍കിക്കൊണ്ട് ശരീരത്തെ പിന്തുണയ്‌ക്കേണ്ടതുണ്ട്.

ഗര്‍ഭധാരണത്തിനു മുമ്പ്

ഗര്‍ഭധാരണത്തിനു മുമ്പ്

ഗര്‍ഭധാരണത്തിനു മുമ്പുതന്നെ ഒരു സ്ത്രീ തന്റെ ശരീരം അതിനായി തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി അവള്‍ക്ക് പ്രോട്ടീന്‍, കൊഴുപ്പ്, ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, മറ്റ് ധാതുക്കള്‍ തുടങ്ങിയ അവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെ മിശ്രിതം ആവശ്യമാണ്.

Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്Most read:അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ അവരുടെ ആരോഗ്യവും പോഷണവും പരമാവധി ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഗര്‍ഭകാലത്ത്, അവര്‍ക്ക് വിറ്റാമിന്‍ ബി (ബി 12, ഫോളേറ്റ്, ബയോട്ടിന്‍), ഇരുമ്പ്, കാല്‍സ്യം, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഗര്‍ഭസ്ഥശിശുവിനെ പോഷിപ്പിക്കുന്നതിന് ആവശ്യമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അയോഡിന്‍ ആവശ്യമാണ്. ഫോളിക് ആസിഡ്, ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കുന്നു, വിറ്റാമിന്‍ ബി 12 കുഞ്ഞിന്റെ മസ്തിഷ്‌ക വികസനത്തിന് അത്യന്താപേക്ഷിതമാണ്. ചീസ്, പാല്‍, ധാന്യങ്ങള്‍ എന്നിവ ഇതിനായി കഴിക്കുക. വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമാണ്. വിളര്‍ച്ച തടയാന്‍ കുഞ്ഞിനും അമ്മയ്ക്കും ഇരുമ്പ് അത്യാവശ്യമാണ്.

മുലയൂട്ടല്‍, ഗര്‍ഭധാരണത്തിനു ശേഷം

മുലയൂട്ടല്‍, ഗര്‍ഭധാരണത്തിനു ശേഷം

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭധാരണത്തിനു ശേഷം സ്ത്രീകള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ പോഷകങ്ങളും വര്‍ദ്ധിച്ച അളവില്‍ ആവശ്യമാണ്. മുലയൂട്ടുന്ന അമ്മ ഉല്‍പ്പാദിപ്പിക്കുന്ന പാലില്‍ കാല്‍സ്യം, ബയോട്ടിന്‍, വിറ്റാമിന്‍ എ, പ്രോട്ടീന്‍, സിങ്ക്, ഇമ്യൂണോഗ്ലോബുലിന്‍സ്, ലാക്ടോഫെറിന്‍, ലൈസോസൈം, ഡബ്ല്യുബിസി, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍, നഷ്ടപ്പെട്ട പോഷകങ്ങള്‍ നിറയ്ക്കാന്‍, മുകളില്‍ പറഞ്ഞ പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കണം.

Most read:വിട്ടുമാറാത്ത ഇടുപ്പ് വേദനയുണ്ടോ? ഈ മോശം ശീലങ്ങള്‍ മാറ്റിയാല്‍ രക്ഷMost read:വിട്ടുമാറാത്ത ഇടുപ്പ് വേദനയുണ്ടോ? ഈ മോശം ശീലങ്ങള്‍ മാറ്റിയാല്‍ രക്ഷ

ആര്‍ത്തവവിരാമ ഘട്ടം

ആര്‍ത്തവവിരാമ ഘട്ടം

എല്ലുകളുടെ ബലഹീനത, മൂഡ് സ്വിങ്, ഹോട്ട് ഫ്‌ളാഷ്, വിഷാദം, ക്ഷീണം, യോനിയിലെ വരള്‍ച്ച എന്നിവ ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ്. ഈ ഘട്ടത്തില്‍ അവര്‍ക്ക് മഗ്‌നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, ഒമേഗ 3, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആവശ്യമാണ്.

വാര്‍ധക്യം

വാര്‍ധക്യം

പേശികള്‍ ചുരുങ്ങുക, ദുര്‍ബലമായ അസ്ഥികള്‍, വിശപ്പില്ലായ്മ എന്നിവ വാര്‍ദ്ധക്യം അടയാളപ്പെടുത്തുന്ന ലക്ഷണമാണ്. ഈ കാലയളവില്‍ ശരീരത്തിന് നന്നായി പ്രവര്‍ത്തിക്കാന്‍ കാല്‍സ്യവും വിറ്റാമിന്‍ ഡിയും ആവശ്യമാണ്. മൃദുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍, ഒമേഗ 3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും പൂരിത കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി 12 ഉള്‍പ്പെടുത്തുന്നതും പ്രധാനമാണ്. ഈ മൈക്രോ ന്യൂട്രിയന്റുകള്‍ക്ക് പുറമേ മാക്രോ ന്യൂട്രിയന്റുകള്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. ധാന്യങ്ങളോടൊപ്പം നല്ല ഗുണനിലവാരമുള്ള പ്രോട്ടീന്റെ ശരിയായ അളവും അത്യന്താപേക്ഷിതമാണ്.

Most read:ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണംMost read:ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണം

English summary

Essential Nutrients Needed For Women At Every Age in Malayalam

Some vitamins and minerals become very significant for women. Here are some essential nutrients needed for women at every age.
Story first published: Tuesday, September 6, 2022, 10:22 [IST]
X
Desktop Bottom Promotion