Just In
- 3 hrs ago
Daily Rashi Phalam: ജോലികള്‍ പൂര്‍ത്തിയാകും, പ്രതീക്ഷിച്ച ഫലം ലഭിക്കും; രാശിഫലം
- 12 hrs ago
ഔഷധസസ്യങ്ങളിലെ പ്രധാനി അയമോദകം: വിത്തിലും ഇലയിലും ഗുണം
- 14 hrs ago
ശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാം
- 16 hrs ago
പല്ലില്‍ വെളുത്ത കുത്തുകള്‍ കാണുന്നോ: പൂര്‍ണ പരിഹാരം ഇവിടുണ്ട്
Don't Miss
- News
വിജയ് ബാബുവിന് പൊലീസിന്റെ മുന്നറിയിപ്പ്; ഏത് രാജ്യത്ത് കടന്നാലും നാട്ടിലെത്തിക്കും, പുതിയ നീക്കം
- Sports
IPL 2022: രോഹിത് രക്ഷിക്കണം, ഡല്‍ഹിയെ വീഴ്ത്തണം, മുംബൈയോട് അഭ്യര്‍ഥനയുമായി ഡുപ്ലെസി
- Movies
'നിങ്ങളിൽ ആര് ജയിച്ചാലും ഞാൻ സന്തോഷതി'യാണെന്ന് ദിൽഷ, രാജരാജേശ്വരി അധോലോകത്തിലേക്ക് ക്യാപ്റ്റൻസി എത്തി!
- Finance
പകവീട്ടി 'കരടി'കള്‍! അമേരിക്കന്‍ എസ്&പി-500 ബെയര്‍ മാര്‍ക്കറ്റിലേക്ക്; ആശങ്കയോടെ ഇന്ത്യന്‍ നിക്ഷേപകര്‍
- Automobiles
ഒരു ലോഡ് അപ്പ്ഡേറ്റുകളുമായി 2022 Scorpio-N അവതരിപ്പിച്ച് Mahindra; ലോഞ്ച് ജൂൺ 27 -ന്
- Technology
എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം
- Travel
പ്ലാന്‍ ചെയ്യാം ലഡാക്കിന്റെ നിഗൂഢതകളിലേക്ക് ഹെമിസ് ഉത്സവം കൂടുവാനുള്ള യാത്ര
കൊഴുപ്പ് നീക്കാനും മസില് വളര്‍ത്താനും വേണ്ടത് ഈ മൈക്രോ ന്യൂട്രിയന്റ്സ്
നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് മൈക്രോ ന്യൂട്രിയന്റുകള്‍. അവയില്‍ വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടുന്നു. ഊര്‍ജ്ജ ഉത്പാദനം, രോഗപ്രതിരോധ പ്രവര്‍ത്തനം, രക്തം കട്ടപിടിക്കല്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. അതേസമയം വളര്‍ച്ച, അസ്ഥി ആരോഗ്യം, ദ്രാവ ബാലന്‍സ്, മറ്റ് നിരവധി പ്രക്രിയകള്‍ എന്നിവയില്‍ ധാതുക്കളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Most
read:
കോവിഡ്
വന്നാല്‍
ആണിനും
പെണ്ണിനും
വ്യത്യസ്ത
ലക്ഷണം;
പഠനം
പറയുന്നത്
ആരോഗ്യമുള്ള ശരീരത്തിനായി പ്രോട്ടീന്‍, കാല്‍സ്യം പോലുള്ള മാക്രോ ന്യൂട്രിയന്റുകളുടെ പ്രോസസ്സിംഗ് ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് മൈക്രോ ന്യൂട്രിയന്റുകള്‍ അഥവാ സൂക്ഷ്മ പോഷകങ്ങള്‍. മൈക്രോ ന്യൂട്രിയന്റുകള്‍ നിങ്ങളുടെ പേശികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിലെ കൊഴുപ്പകറ്റി മസില് വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അവശ്യം വേണ്ട പോഷകമാണിത്. അവ ഏതൊക്കെയെന്ന് തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ശരീരം എളുപ്പം നേടാവുന്നതാണ്. ഒരേ സമയം പേശികളുടെ വളര്‍ച്ചയ്ക്കും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ചില പോഷകങ്ങള്‍ ഇവിടെ വായിച്ചറിയാം.

മഗ്നീഷ്യം
മഗ്നീഷ്യം നിങ്ങളെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. കഠിനമായ വര്‍ക്ക് ഔട്ടിനുശേഷം നിങ്ങളുടെ പേശികള്‍ക്ക് വിശ്രമം നല്‍കേണ്ടത് പ്രധാനമാണ്. മലബന്ധം തടയാനും മഗ്നീഷ്യം ആവശ്യമാണ്. കാല്‍സ്യവുമായി ചേരുമ്പോള്‍ മഗ്നീഷ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങള്‍ക്ക് നല്ല ഉറക്കം സമ്മാനിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ളൊരു ശരീരത്തിന് ഇതെല്ലാം പ്രധാനമാണ്. മത്തങ്ങ വിത്ത്, ബദാം, ചീര, കശുവണ്ടി, പീനട്ട്, അവോക്കാഡോ, ഡാര്‍ക് ചോക്ലേറ്റ്, പഴം, ധാന്യങ്ങള്‍ എന്നിവയെല്ലാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.

ബീറ്റ-അലനൈന്‍
മൈക്രോ ന്യൂട്രിയന്റായ ബീറ്റാ-അലനൈന്‍ ഒരു നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡാണ്. ഇത് ശരീരത്തില്‍ കാര്‍നോസിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. പേശികളിലെ പി.എച്ച് സന്തുലിതമാക്കുന്നതിനും ക്ഷീണത്തിനും മലബന്ധത്തിനും ഇടയാക്കുന്ന ലാക്റ്റിക് രൂപീകരണം തടയാനും സഹായിക്കുന്ന ഘടകമാണ് കാര്‍നോസിന്‍. അമിതമായ വ്യായാമത്തില്‍ നിന്നുള്ള ക്ഷീണം ചെറുക്കാനും നിങ്ങളുടെ പേശികളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ചിക്കന്‍, ബീഫ്, മത്സ്യം എന്നിവയിലൂടെ നിങ്ങള്‍ക്ക് ബീറ്റ് അലനൈന്‍ ലഭിക്കുന്നു.
Most
read:ത്രിദോഷങ്ങളെ
വേരോടെ
തൂത്തെറിയും;
ഉത്തമം
ഈ
വഴികള്‍

വിറ്റാമിന്‍ സി
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസ്ഥി ധാതുവിന്റെ അടിത്തറയായ കൊളാജന്റെ രൂപീകരണത്തിന് ഇത് പ്രധാനമാണ്. മതിയായ വിറ്റാമിന്‍ സിയുടെ അളവ് അസ്ഥി സാന്ദ്രത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സിയുടെ അപര്യാപ്തത നിങ്ങളുടെ പേശികളെയും എല്ലുകളെയും മോശമായി ബാധിക്കും. പേരക്ക, കിവി, കാപ്സിക്കം, സ്ട്രോബെറി, ഓറഞ്ച്, പപ്പായ, ബ്രോക്കോളി, തക്കാളി എന്നിവയെല്ലാം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ്.

സിങ്ക്
സിങ്ക് ഒരു മൈക്രോ ന്യൂട്രിയന്റ് ആണ്. ഇത് നിങ്ങളുടെ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ദഹനം, നാഡീ പ്രവര്‍ത്തനം, ഉപാപചയം എന്നിവയെ സഹായിക്കുന്ന 300 ലധികം എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിന് സിങ്ക് ആവശ്യമാണ്. നിങ്ങളുടെ പേശികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധ കോശങ്ങളുടെ വികാസത്തിനും പ്രവര്‍ത്തനത്തിനും അത്യാവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് സിങ്ക്. മാംസം, ഷെല്‍ ഫിഷ്, വിത്തുകള്‍, നട്സ്, പാല് ഉല്പന്നങ്ങള്, മുട്ട, ധാന്യങ്ങള്‍, ഡാര്‍ക് ചോക്ലേറ്റ് എന്നിവയിലെല്ലാം സിങ്ക് ധാരാളമായി കാണപ്പെടുന്നു.
Most
read:ശ്വാസകോശം
ദീര്‍ഘനാളത്തേക്ക്
തളരും;
കോവിഡ്
വന്നുമാറിയാല്‍
ജീവിതം
മാറ്റണം

വിറ്റാമിന്‍ ഡി
എല്ലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി ഏറ്റവും അത്യാവശ്യമാണ്. ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള ആരോഗ്യകരമായ ഹോര്‍മോണുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീര വളര്‍ച്ചയ്ക്കും പേശികളുടെ പരിപാലനത്തിനും സഹായിക്കുന്നു.
വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സാല്‍മണ്‍, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞ, കൂണ് തുടങ്ങിയവ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്.

ഗ്ലൂക്കോമനന്‍
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഫൈബറാണ് ഗ്ലൂക്കോമനന്‍. ഇത് ശരീരത്തില്‍ കൊഴുപ്പ് ആഗിരണം കുറയ്ക്കുകയും അങ്ങനെ കലോറിയുടെ ദോഷം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുകയും അങ്ങനെ ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
Most
read:രോഗപ്രതിരോധശേഷിയും
ദീര്‍ഘായുസ്സും;
ത്രിഫല
ചായ
ഒരു
മാന്ത്രികക്കൂട്ട്

ഇരുമ്പ്
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ ഇരുമ്പിന്റെ ഭൂരിഭാഗവും ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിലുടനീളം ഓക്സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലാണ്. പോഷകങ്ങളില്‍ നിന്ന് ഊര്‍ജ്ജം സൃഷ്ടിക്കുന്നതില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സിഗ്നലുകളുടെ കൈമാറ്റത്തിനും ഇത് സഹായിക്കുന്നു. റെഡ് മീറ്റ്, പോര്‍ക്ക്, സീ ഫുഡ്, ബീന്‍സ്, പച്ച ഇലക്കറികള്‍, ഡ്രൈ ഫ്രൂട്സ്, പയര്‍ എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ ബി 12
വിറ്റാമിന്‍ ബി 12 ശരീരത്തിലെ പേശികളുടെ വളര്‍ച്ചയും ഏകോപനവും മെച്ചപ്പെടുത്തുകയും ഇതിലൂടെ തലച്ചോറും പേശികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി 12 ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മാംസം, മത്സ്യം, പാല്, ചീസ്, മുട്ട എന്നിവ വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങളാണ്.
Most
read:കര്‍ക്കിടകത്തില്‍
ശരീരം
വിഷമയമാകും;
ഭക്ഷണ
ശ്രദ്ധ
പ്രധാനം