For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ഇടയ്ക്കിടെ ബ്ലീഡിങ് ഉണ്ടാകാറുണ്ടോ?

|

നിങ്ങള്‍ അമിത രക്തസ്രാവം മൂലമോ ഇടവിട്ടുള്ള രക്തസ്രാവം മൂലമോ കഷ്ടത അനുഭവിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണം 'എന്‍ഡോട്രിയല്‍ ഹൈപ്പര്‍പ്ലാസിയ' എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണിവ. എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ എന്ന രോഗം നിങ്ങളുടെ ഗര്‍ഭപാത്രത്തിന്റെ ഉള്ളറയുടെ ആവരണത്തിന് അഥവാ എന്‍ഡോമെട്രിയത്തിനു വരുന്ന ഒരു അസ്വാഭാവികതയാണ്. ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് അമിത രക്തസ്രാവം. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. എന്താണ് ഈ അസുഖമെന്നും എങ്ങനെയാണ് ഇതിന്റെ ചികിത്സയും എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: കരുത്തുള്ള ബീജത്തിന് നട്‌സ് ഒരു പിടിMost read: കരുത്തുള്ള ബീജത്തിന് നട്‌സ് ഒരു പിടി

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ

എല്ലാ മാസവും ആര്‍ത്തവത്തോടനുബന്ധിച്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണത്തിനു കട്ടി കൂടുകയും പിന്നെ പൊഴിഞ്ഞു പോവുകയും ചെയ്യുന്നു. ആര്‍ത്തവ സമയത്തുള്ള രക്തസ്രാവത്തിന്റെ പ്രധാന ഘടകം ഇതാണ്. ആര്‍ത്തവ ചക്രത്തിലെ ആദ്യപകുതിയില്‍ ഗര്‍ഭപാത്രത്തിലെ ഉള്ളിലെ ആവരണത്തിന് കട്ടികൂടുന്നത് സ്വാഭാവികമാണ്. തലച്ചോറില്‍ നിന്നുള്ള ഹോര്‍മോണുകളുടെ ഉത്തേജനഫലമായി അണ്ഡാശയം ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.ഈ ഹോര്‍മോണുകളുടെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനഫലം കൊണ്ടാണ് ആര്‍ത്തവം 28 ദിവസത്തെ ഇടവേളകളില്‍ വരുന്നത്. ഇനി ഹോര്‍മോണ്‍ ഉത്തേജനത്തില്‍ എന്തെങ്കിലും അസന്തുലിതാവസ്ഥ അനുഭവപെട്ടെന്നരിക്കട്ടെ, അത് എന്‍ഡോമെട്രിയത്തിന്റെ അസ്വഭാവികതയ്ക്കു കാരണമാകുന്നു. ഫലമോ, എന്‍ഡോമെട്രിയത്തിന്റെ കട്ടി ക്രമരഹിതമായ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന് എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ എന്നാണ് വിളിക്കുന്നത്

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

രക്തസ്രാവത്തിനു വരുന്ന വ്യതിയാനങ്ങളാണ് ഈ അസുഖത്തിന് കാരണം. സാധാരണയില്‍ കവിഞ്ഞുള്ള ആര്‍ത്തവ രക്തസ്രാവം. മാസമുറയ്ക്ക് ഇടയ്ക്കുള്ള രക്തസ്രാവം, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. സാധാരണയില്‍നിന്നും വ്യത്യസ്തമായ രക്തസ്രാവം എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസ്മയുടെ ലക്ഷണമാകാം. ഇത്തരത്തില്‍ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകളും നടത്തേണ്ടതാണ്.

Most read:സ്ത്രീകളിലെ തടിക്ക് പിന്നില്‍ ഈ ഹോര്‍മോണ്‍Most read:സ്ത്രീകളിലെ തടിക്ക് പിന്നില്‍ ഈ ഹോര്‍മോണ്‍

കാരണങ്ങള്‍

കാരണങ്ങള്‍

എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയയുടെ പ്രധാന കാരണം ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ്. പ്രധാനമായും ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അമിതമായ വര്‍ദ്ധന സംഭവിക്കുന്നു. ആര്‍ത്തവ ചക്രത്തിലെ ആദ്യപകുതിയില്‍ ഗര്‍ഭാശയത്തിന്റെ ഉള്ളിലെ ആവരണത്തിന് സാധാരണ രീതിയിലുള്ള കട്ടിപ്രാപിക്കാന്‍ സഹായിക്കുന്നത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ആണ്. തുല്യ അളവില്‍ പ്രൊജസ്‌ട്രോണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് മൂലം എന്‍ഡോമെട്രിയം കൂടുതല്‍ കട്ടിപ്രാപിക്കുന്നത് തടയുകയും കട്ടി പ്രാപിച്ച എന്‍ഡോമെട്രിയം പൊഴിഞ്ഞുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈസ്ട്രജന്‍ വര്‍ദ്ധിച്ച അളവില്‍ ഉത്പാദിപ്പിക്കപ്പെട്ടാല്‍ പ്രൊജസ്റ്റേറോന്‍ ഹോര്‍മോണിന് മുഴുവന്‍ എന്‍ഡോമെട്രിയല്‍ സെല്ലുകളെയും പുറംതള്ളപ്പെടാന്‍ കഴിയാതെ വരുന്നു. തല്‍ഫലമായി അവശേഷിക്കുന്ന എന്‍ഡോമെട്രിയല്‍ സെല്ലുകള്‍ കൂടുതല്‍ കട്ടി പ്രാപിക്കുകയും അസ്വഭാവിക വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യുന്നു. ഈസ്ട്രജന്‍ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:

അമിതവണ്ണം

അമിതവണ്ണം

കൊഴുപ്പു കോശങ്ങള്‍ (ഫാറ്റ് ടിഷ്യു) മറ്റു ഹോര്‍മോണുകളെ ഈസ്ട്രജന്‍ ഹോര്‍മോണുകളാക്കി മാറ്റുന്നു. ഇതു സാധാരണഗതിയില്‍ അണ്ഡാശയം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിനെക്കാളും കൂടുതല്‍ ഹോര്‍മോണിന് കാരണമാകുകയും എന്‍ഡോമെട്രിയം സാധാരണയില്‍ കവിഞ്ഞ് കട്ടി കൂടാന്‍ കാരണമാകുകയും ചെയ്യും. നിങ്ങളുടെ ബോഡി മാസ്സ് ഇന്‍ഡക്‌സ് 35ല്‍ കൂടുതലാണെങ്കിലും നിങ്ങള്‍ക്ക് എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ വരാനുള്ള സാധ്യത ഉണ്ട്.

Most read:ഉറങ്ങുമ്പോള്‍ തലയിണ കാലിനിടയില്‍ വെക്കൂ ഗുണങ്ങള്‍Most read:ഉറങ്ങുമ്പോള്‍ തലയിണ കാലിനിടയില്‍ വെക്കൂ ഗുണങ്ങള്‍

അണ്ഡവിസര്‍ജനം നടക്കാതെ വരിക

അണ്ഡവിസര്‍ജനം നടക്കാതെ വരിക

പല കാരണങ്ങള്‍ കൊണ്ടും അണ്ഡവിസര്‍ജനം നടക്കാതെ വരും. ഇങ്ങനെ അണ്ഡവിസര്‍ജനം നടക്കാതെ വന്നാല്‍ അണ്ഡാശയം പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ കുറവ് വരുത്തും. പ്രൊജസ്‌ട്രോണിന്റെ അളവ് കുറഞ്ഞു കഴിഞ്ഞാല്‍ അത് എന്‍ഡോമെട്രിയ കോശങ്ങള്‍ പൊഴിഞ്ഞുപോകുന്നത് തടയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവില്ലന്നര്‍ത്ഥം. അണ്ഡവിസര്‍ജനം നടക്കാത്ത ചില ആര്‍ത്തവ ചക്രങ്ങളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കണക്കിലധികം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെ അധികമുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ എന്‍ഡോമെട്രിയത്തിന്റെ കട്ടി ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നു. തത്ഫലമായി അമിത രക്തസ്രാവമോ ഇടവിട്ടുള്ള രക്തസ്രാവമോ അനുഭവപ്പെടുന്നു. ഇപ്രകാരം അണ്ഡവിസര്‍ജനം കൃത്യമായി നടക്കാത്തത് മൂലം സാധാരണ ഉണ്ടാകുന്ന രക്തസ്രാവം ക്രമരഹിതവും അധികരിച്ചും അനുഭവപ്പെടുന്നു. ചിലപ്പോള്‍ ഇടവിട്ടുള്ള ബ്ലീഡിങ്ങും അനുഭവപ്പെടാം.

ഹോര്‍മോണ്‍ ചികിത്സ

ഹോര്‍മോണ്‍ ചികിത്സ

പെരിമെനോപോസ്, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം(PCOS), എക്‌സ്ലൊജനസ് ഹോര്‍മോണ്‍ എന്നിവയൊക്കെയാണ് സാധാരണ കാണപ്പെടുന്ന കാരണങ്ങള്‍. ഏതെങ്കിലും തരത്തില്‍ ഹോര്‍മോണ്‍ ചികിത്സ എടുക്കേണ്ടി വരുമ്പോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ഈസ്ട്രജന്റെ അളവ് പ്രൊജസ്‌ട്രോണ്‍ അളവിനേക്കാള്‍ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ഈസ്ട്രജനോടൊപ്പം തന്നെ പ്രൊജസ്റ്റിന്‍ (പ്രൊജസ്റ്ററോണ്‍) ഹോര്‍മോണ്‍ എടുക്കേണ്ടതായുണ്ട്. ഇത് ഈസ്ട്രജന്‍ ചികിത്സ മൂലം നിങ്ങളുടെ എന്‍ഡോമെട്രിയം അമിതമായി കട്ടി കൂടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.

Most read:തടി കുറച്ച് ഒതുക്കം വരാന്‍ ഒരു കഷ്ണം മത്തന്‍Most read:തടി കുറച്ച് ഒതുക്കം വരാന്‍ ഒരു കഷ്ണം മത്തന്‍

ടാമോക്‌സിഫെന്‍

ടാമോക്‌സിഫെന്‍

എന്‍ഡോമെട്രിയത്തിന് പതിവില്‍ക്കവിഞ്ഞ കട്ടി വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാവുന്ന മറ്റൊരു ഹോര്‍മോണ്‍ മരുന്നാണ് ടാമോക്‌സിഫെന്‍. ഈ മരുന്ന് ഒരു സിറം ആണ്. ശരീരത്തിലെ ഈസ്ട്രജന്‍ സെന്‍സിറ്റീവായ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളാണ് സിറം എന്നറിയപ്പെടുന്നത്. ഹോര്‍മോണ്‍ സെന്‍സിറ്റീവായ സ്തനാര്‍ബുധ ചികിത്സയില്‍ ടാമോക്‌സിഫെന്‍ സാധാരണയായി ഉപയോഗിക്കുന്നു. ഇതു സ്തന കോശങ്ങളില്‍ ഉണ്ടാകുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍നെതിരെ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം തന്നെ ടാമോക്‌സിഫെന്‍ ഗര്‍ഭാശയ ആവരണത്തിലുള്ള ഈസ്ട്രജന്‍ റിസപ്‌റ്റോര്‍സിനെ ഉത്തേജിപ്പിക്കുകയും ഈസ്ട്രജന് സമാനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയക്കു കാരണമാകുന്നു. നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഹോര്‍മോണ്‍ ചികിത്സ നടത്തുകയോ അല്ലെങ്കില്‍ ടാമോക്‌സിഫെന്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ അസാധാരണ രീതിയിലുള്ള രക്തസ്രാവം അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ തേടേണ്ടതാണ്.

അണ്ഡാശയ മുഴകള്‍

അണ്ഡാശയ മുഴകള്‍

ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന അണ്ഡാശയ മുഴകള്‍ സാധാരണയായി എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയക്കു കാരണമാകുന്നില്ല. എന്നിരുന്നാലും ചിലതരം അണ്ഡാശയ മുഴകള്‍ (സാധാരണ ദോഷകരമല്ലാത്ത) അമിതമായ തോതില്‍ ഈസ്ട്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ശ്രദ്ധ പുലര്‍ത്തിയാല്‍ എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന രോഗത്തില്‍നിന്നും ഒരു പരിധിവരെ രക്ഷ നേടാന്‍ സഹായിക്കും.

Most read:പെട്ടെന്ന് ഇല്ലാതാക്കാം മാനസിക സമ്മര്‍ദ്ദംMost read:പെട്ടെന്ന് ഇല്ലാതാക്കാം മാനസിക സമ്മര്‍ദ്ദം

English summary

Endometrial Hyperplasia: Causes, Symptoms And Treatment

Endometrial hyperplasia is a condition of the female reproductive system. The lining of the uterus becomes unusually thick because of having too many cells. Read on.
X
Desktop Bottom Promotion