Just In
Don't Miss
- News
കാവ്യയുടേയും ശരതിന്റേയും കാര്യത്തിൽ തീരൂമാനം എടുക്കാൻ ആ 2 കാര്യത്തിൽ വ്യക്തത വരണം; ജോർജ് ജോസഫ്
- Movies
അരങ്ങേറ്റം കാണാന്‍ അമ്മ ഉണ്ടായില്ല, ജീവിച്ചിരുന്നേല്‍ ഒരുപാട് സന്തോഷിച്ചേനെ! അമ്മയെക്കുറിച്ച് അര്ജുന് കപൂര്‍
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
- Automobiles
മോഡലുകളുടെ വില വര്‍ധിപ്പിച്ച് Aprilia; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
- Technology
വിപണി പിടിക്കാൻ കിടിലൻ ഫീച്ചറുകളുമായി വിവോ എക്സ്80 സീരീസ് ഇന്ത്യയിലെത്തി
- Finance
മാസം നൽകുന്ന 5000 രൂപയെ ലക്ഷമാക്കി തിരികെ നൽകും; എൻപിഎസിന്റെ രീതിയറിയാം
- Sports
ടെസ്റ്റില്‍ 199ന് പുറത്ത്, ദുര്‍വിധി നേരിട്ട സൂപ്പര്‍ താരങ്ങളെ അറിയാം, രണ്ട് ഇന്ത്യക്കാരും
ഇതുപോലെ മുട്ട തിന്നാല്‍ ഏത് തടിയും കുറയും
ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ പല വഴികളും സ്വീകരിക്കുന്നു. ചിലര്‍ വ്യായാമത്തില്‍ ശ്രദ്ധിക്കുന്നു മറ്റു ചിലര്‍ ഡയറ്റില്‍ ശ്രദ്ധിക്കുന്നു. നമുക്കിവിടെ ഡയറ്റിനെപ്പറ്റി സംസാരിക്കാം, തടി കുറയ്ക്കുന്ന എഗ് ഡയറ്റിനെപ്പറ്റി. ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമായി മുട്ടകള്‍ കഴിക്കണമെന്നത് ഡയറ്റീഷ്യന്മാരും ഫിറ്റ്നസ് വിദഗ്ധരും നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. തടി കൂട്ടാന്‍ മുട്ടയോടൊപ്പം മറ്റു ഭക്ഷണങ്ങളും വേണം. എന്നാല്‍ തടി കുറയ്ക്കാനാണെങ്കില്‍ കൃത്യമായ എഗ് ഡയറ്റ് തന്നെ വേണം.
Most
read:
ദിവസവും
നാക്ക്
വടിക്കണമെന്ന്
പറയുന്നത്
വെറുതേയല്ല
ധാരാളം ആളുകള്‍ പിന്തുടരുന്ന ഒന്നാണ് എഗ് ഡയറ്റ്. മാത്രമല്ല, വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. എഗ്ഗ് ഡയറ്റ് ഭക്ഷണക്രമം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും അറിയാന്‍ തുടര്‍ന്നു വായിക്കൂ.

എന്താണ് എഗ് ഡയറ്റ്
ലളിതമായി പറഞ്ഞാല്‍, എഗ് ഡയറ്റ് എന്നത് ശരീരഭാരം കുറയ്ക്കാനുള്ള നൂതനമായ തന്ത്രമാണ്. മുട്ടകള്‍ കേന്ദ്രീകരിച്ച് ദിവസത്തില്‍ ഒരു വലിയ ഭക്ഷണമെങ്കിലും കഴിക്കാന്‍ ഡയറ്ററീഷ്യന്മാര് ആവശ്യപ്പെടുന്നു. എഗ് ഡയറ്റ് ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. കാരണം ഇത് കുറഞ്ഞ കലോറിയും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവുമാണ്. കൂടാതെ ഒരു വ്യക്തിക്ക് പേശികളുടെ അളവ് കുറയാതിരിക്കുകയും ചെയ്യും.

എങ്ങനെയാണ് എഗ് ഡയറ്റ്
ലഘുഭക്ഷണമില്ലാതെ ദിവസം മൂന്നുനേരം മുട്ടകളില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. കൂടാതെ മറ്റ് പൂജ്യം കലോറി പാനീയങ്ങളും ഈ ഡയറ്റില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. എഗ് ഡയറ്റില്‍ നിങ്ങള്‍ വെണ്ണ, എണ്ണ(മുട്ട പാചകം ചെയ്യുന്നതുള്‍പ്പെടെ), അന്നജം, അരി, റൊട്ടി, മധുരപലഹാരങ്ങള്‍, പഞ്ചസാര എന്നിവ കഴിക്കാന്‍ പാടില്ല.
Most
read:ഈ
ലക്ഷണങ്ങളുണ്ടോ?
എങ്കില്‍
കോവിഡ്
പരിശോധന
നടത്തണം

പരമ്പരാഗത എഗ് ഡയറ്റ്
ഈ ഭക്ഷണത്തില്‍, ഒരു വ്യക്തിക്ക് മുട്ട അല്ലാതെ മറ്റ് ഉറവിടങ്ങളില്‍ നിന്ന് പ്രോട്ടീന്‍ കഴിക്കാം. ഈ ഭക്ഷണമാണ് ഏറ്റവും പ്രചാരമുള്ള പതിപ്പ്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ളടക്കവുമുള്ള മറ്റ് ഭക്ഷണക്രമങ്ങള്‍ക്ക് സമാനമാണിത്. ലീന്‍ പ്രോട്ടീന്‍(ഗ്രില്‍ ചെയ്ത ചിക്കന്‍, സീഫുഡ്), കാലെ, ബ്രൊക്കോളി, ചീര എന്നിവ പോലുള്ള കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറികള്‍, പഴങ്ങള്‍(സാധാരണയായി ഒരു ദിവസം 1-2 തവണ) എന്നിവ കഴിക്കാം. ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളായ പാസ്ത, റൊട്ടി, അരി എന്നിവ പാടില്ല.
പ്രഭാതഭക്ഷണം: രണ്ട് മുട്ടയും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറിയും.
ഉച്ചഭക്ഷണം: സാലഡും, ലീന്‍ പ്രോട്ടീനും.
അത്താഴം: മുട്ട അല്ലെങ്കില്‍ ലീന്‍ പ്രോട്ടീന്‍, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറികള്‍.

എഗ് ഡയറ്റിന്റെ മറ്റൊരു തരം
ഒരു മുട്ടയും, മുന്തിരിയും അടങ്ങിയതാണ് എഗ് ഡയറ്റിന്റെ മറ്റൊരു തരം. ഓരോ ഭക്ഷണത്തിലും മുട്ടയോടൊപ്പം ഒരു മുന്തിരി അല്ലെങ്കില്‍ കുറച്ച് ലീന്‍ പ്രോട്ടീന്‍ കഴിക്കാന്‍ ഈ ഡയറ്ററില് അനുവാദമുണ്ട്. മറ്റൊരു പഴവും കഴിക്കരുത്. ഇത് സാധാരണയായി 14-21 ദിവസത്തേക്കോ അതില്‍ കൂടുതലോ പരിശീലിക്കേണ്ടതാണ്. മൂന്നാമത്തേതാണ് എഗ് ഡയറ്റിന്റെ എക്സ്ട്രീം പതിപ്പ്. ഈ ഡയറ്റില്‍ ദിവസവും വേവിച്ച മുട്ടയും വെള്ളവും മാത്രമേ കഴിക്കാവൂ. രണ്ടാഴ്ചക്കാലം ഇത് തുടരണം. പോഷകാഹാരത്തിനായി ഒരൊറ്റ ഉറവിടത്തെ മാത്രം ആശ്രയിക്കുന്നതിനാല്‍ ഈ ഭക്ഷണക്രമം അത്ര സുസ്ഥിരമായിരിക്കില്ല. മാത്രമല്ല മറ്റ് പ്രധാന വിറ്റാമിനുകളും ധാതുക്കളും നിങ്ങള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നു.
Most
read:തടി
കുറയ്ക്കല്‍
ഇനി
എളുപ്പം;
ഇന്റര്‍മിറ്റന്റ്
ഫാസ്റ്റിങ്
വഴി

കീറ്റോ എഗ് ഡയറ്റ്
കൊഴുപ്പ് കത്തിക്കാന്‍ നിങ്ങളുടെ ശരീരത്തെ കീറ്റോസിസിലേക്ക് തള്ളിവിടുന്ന മറ്റൊരു പതിപ്പുമുണ്ട്. ഇതില്‍, ഒരു വ്യക്തിക്ക് വെണ്ണ, ചീസ് തുടങ്ങിയ കൊഴുപ്പുകളും മുട്ടയും കഴിക്കാം. ഇത് ശരീരത്തില്‍ കീറ്റോണുകള്‍ ഉല്പാദിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മദ്യം, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങള്‍, പാല്, ജ്യൂസുകള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാന്‍ അനുവദനീയമല്ല. മറ്റ് ഭക്ഷണക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എഗ് ഡയറ്റ് കാലയളവില്‍ വ്യായാമം ചെയ്യേണ്ടതില്ല.

എന്തെങ്കിലും നേട്ടങ്ങളുണ്ടോ
നിങ്ങള്‍ക്ക് ദോഷകരമാകുന്ന പഞ്ചസാര അല്ലെങ്കില്‍ വളരെയധികം കഫീന്‍ പോലുള്ള സംസ്കരിച്ച അല്ലെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് എഗ് ഡയറ്റ് നിങ്ങളെ തടയുന്നു എന്നതാണ് ഈ ഭക്ഷണക്രമത്തിന്റെ നല്ല ഗുണം. പരമാവധി കുറച്ച് ആഴ്ചകള്‍ വരെ തുടരാവുന്ന തരത്തിലാണ് എഗ് ഡയറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണക്രമം ഗുണം ചെയ്യും. വളരെ വിലകുറഞ്ഞ ഡയറ്റ് പ്ലാനുകളില്‍ ഒന്നാണിത്. 2015ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍, ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണത്തിന്റെ ഗുണം അവലോകനം ചെയ്തു. ഉയര്‍ന്ന പ്രോട്ടീന്‍ കഴിക്കുന്നത് രക്തപ്രവാഹത്തിന് കാരണമാകുന്ന ഉപാപചയ സിന്‍ഡ്രോം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്ന് അവര്‍ നിരീക്ഷിച്ചു. പ്രോട്ടീന്‍ ഒരു വ്യക്തിയെ വയര്‍ നിറച്ച് നിലനിര്‍ത്തുമെന്നും അവര്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവാണെന്നും അഭിപ്രായപ്പെട്ടു. ശരീരഭാരം കുറയ്ക്കാന്‍ ഇത് ഒരു വ്യക്തിയെ സഹായിക്കും.

എന്തെങ്കിലും പോരായ്മകളുണ്ടോ
എഗ് ഡയറ്റിലെ ഏറ്റവും വലിയ ആശങ്ക അതിന്റെ നിയന്ത്രിത സ്വഭാവമാണ്. കുറഞ്ഞ കലോറി, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളുടെ ഉപഭോഗത്തില്‍ മാത്രം ഭക്ഷണം കേന്ദ്രീകരിക്കുകയും മറ്റ് ഭക്ഷണ ഗ്രൂപ്പുകളെ ഒഴിവാക്കുകയും ചെയ്യുന്നു. അത്തരമൊരു ഭക്ഷണക്രമം ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും, നിയന്ത്രിത ഭക്ഷണരീതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കില്ല. എഗ് ഡയറ്റിലെ നിയന്ത്രണങ്ങള്‍ പോഷകാഹാരക്കുറവ് വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു ഡയറ്റ് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഒരു പോഷകാഹാര വിദഗ്ധനുമായോ ഡയറ്റീഷ്യനുമായോ ആലോചിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അല്ലെങ്കില്‍ ആരോഗ്യ സ്ഥിതി കണക്കാക്കി വ്യക്തിഗത ഡയറ്റ് പ്ലാനുകള്‍ നിര്‍ദേശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കാം.