For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി വെറും രണ്ടോ മൂന്നോ മിനിറ്റ് മാത്രം: 4 യോഗ സൂപ്പര്‍ ഫലം നല്‍കും

|

അസിഡിറ്റി എന്ന പ്രശ്‌നം ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിത ശൈലിയും ആരോഗ്യപ്രശ്‌നങ്ങളും എല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളെ നമ്മളിലേക്ക് അടുപ്പിക്കുന്നുണ്ട്. ദഹന പ്രശ്‌നങ്ങള്‍ അസിഡിറ്റി എന്നിവയെല്ലാം അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടത് തന്നെയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും അതിന് വേണ്ടി നാം തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും എല്ലാം നമ്മുടെ ദഹനനാളത്തെയും കുടലിനെയും തടസ്സപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ GERD (ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ്) പോലുള്ള ദഹനപ്രശ്‌നങ്ങള്‍ പലരുടേയും ഉറക്കം കെടുത്തുന്നുണ്ട് എന്നതാണ് സത്യം.

Effective Yoga poses To Treat Acid Reflux

നമ്മുടെ മാനസിക സമ്മര്‍ദ്ദവും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും. അസിഡിറ്റി തിരിച്ചറിയാതെ പോവുന്നതും കൃത്യസമയത്ത് ചികിത്സ എടുക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. നെഞ്ചെരിച്ചില്‍ മുതല്‍ ഓക്കാനം വരെ, കഠിനമായ നെഞ്ചുവേദന എന്നിവയൊക്കെ ആവാം ഇതിന്റെ ലക്ഷണങ്ങള്‍. ഭക്ഷണ ശീലങ്ങള്‍ മാറ്റുകയും കൂടുതല്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള പ്രതിവിധി. അധികം മധുരമുള്ളതോ അല്ലെങ്കില്‍ മസാല കൂടിയതോ അതുമല്ലെങ്കില്‍ ഉപ്പ് കൂടുതലുള്ളതോ ആയ ഭക്ഷണങ്ങള്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ പുകയില, മദ്യം, കഫീന്‍ എന്നിവ സ്ഥിരമായി കഴിക്കുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഏതൊക്കെ യോഗാസനങ്ങളാണ് നിങ്ങളില്‍ ഇത്തരം പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

വജ്രാസനം

വജ്രാസനം

വജ്രാസനം യോഗാസനങ്ങളിലെ പ്രധാനപ്പെട്ട ഒരു പോസ് ആണ്. വജ്രാസനം ആമാശയത്തിലേക്കും കുടലിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി ദഹനത്തിനെ മികച്ചതാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അസിഡിറ്റി, ഗ്യാസ് എന്നിവയെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും നമുക്ക് വജ്രാസനം ശീലമാക്കാവുന്നതാണ്. വജ്രാസനം മികച്ച യോഗാസനങ്ങളില്‍ ഒന്നാണ്. ഇതെങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം.

ഘട്ടങ്ങള്‍:

ഘട്ടങ്ങള്‍:

* മുട്ടുകുത്തി ഒരു പരന്ന തറയിലോ യോഗ മാറ്റിലോ ഇരിക്കുക.

* കാല്‍മുട്ടുകളും കണങ്കാലുകളും പിന്നിലേക്ക് മടക്കി പിന്‍ഭാഗത്തിന് സമാനമായി കാലുകളുടെ അടിഭാഗം വരുന്ന തരത്തില്‍ വേണം ഇരിക്കുന്നതിന്.

* ഇതുപോലെ കാലില്‍ ഇരുന്ന് സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. നിങ്ങളുടെ നിതംബം, ഉപ്പൂറ്റി, തുടകള്‍ എന്നിവ ചിത്രത്തില്‍ കാണുന്നത് പോലെ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം.

* നട്ടെല്ല്, കഴുത്ത്, തല എന്നിവ നേരെ പിടിക്കുക. നിങ്ങളുടെ കണ്ണുകള്‍ അടച്ച് ആഴത്തില്‍ ശ്വസിക്കാന്‍ ശ്രമിക്കുക.

* നിങ്ങള്‍ക്ക് ഗ്യാസ് മാറുന്നതായി തോന്നുന്നത് വരെ ഈ ഇരിപ്പ് തുടരുക.

* ശേഷം കൈകള്‍ തുടയില്‍ വയ്ക്കുക, എന്നിട്ട് മുന്‍പ് പറഞ്ഞതു പോലെ ശ്വസിക്കുക.

ത്രികോണാസനം

ത്രികോണാസനം

ട്രയാങ്കിള്‍ പോസ് അഥവാ ത്രികോണാസനം നമുക്കെല്ലാം പരിചിതമായ ഒരു പോസാണ്. ഇത് നിങ്ങളുടെ മലവിസര്‍ജ്ജനത്തെ ഉത്തേജിപ്പിക്കുകയും വന്‍കുടലിനെ നിയന്ത്രിക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന് വേണ്ടി എന്തൊക്കെയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

ഘട്ടങ്ങള്‍:

ഘട്ടങ്ങള്‍:

* നിവര്‍ന്ന് നില്‍ക്കുക, എന്നിട്ട് കാലുകള്‍ രണ്ടും കുറഞ്ഞത് 3 അടി അകലം പാലിച്ച് നിവര്‍ത്തി വെക്കുക

* നിങ്ങളുടെ രണ്ട് കൈകളും രണ്ട് വശത്തേക്കും നിവര്‍ത്തി തോളിന് സമത്തില്‍ വെക്കുക.

* ശേഷം സാവധാനം ശ്വസിക്കുക, അത് കഴിഞ്ഞ് ഇടത് കൈ ഉയര്‍ത്തി ശരീരം വലതുവശത്തേക്ക് വളയ്ക്കുക, വലതു കൈ താഴേക്ക് ചൂണ്ടി, വിരലുകള്‍ നിങ്ങളുടെ കാല്‍വിരലുകളിലേക്ക് ചൂണ്ടുന്ന തരത്തില്‍ വരണം

* ഒപ്റ്റിമല്‍ ബോഡി ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം

* ആഴത്തില്‍ ശ്വാസമെടുക്കുക, ശ്വാസം വിട്ട് കഴിയുമ്പോള്‍ നോര്‍മല്‍ അവസ്ഥയിലേക്ക് തിരിച്ച് വരുക

* മറുവശത്തും ഇത് തന്നെ ആവര്‍ത്തിക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഈ പോസ് ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.

പവനമുക്താസനം

പവനമുക്താസനം

പവനമുക്താസനം പതിവായി ചെയ്യുന്നത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ശാരീരിക മാനസിക ഉന്‍മേഷവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പതിവായി ചെയ്യുന്നതിലൂടെ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയയും ഇത് നമ്മുടെ ദഹനവ്യവസ്ഥയില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ദിവസവും ഇത് ചെയ്യാവുന്നതാണ്.

ഘട്ടങ്ങള്‍:

ഘട്ടങ്ങള്‍:

* ശരീരത്തോട് ചേര്‍ന്ന് കൈകള്‍ നിവര്‍ത്തി വെച്ച് മലര്‍ന്ന് തറയില്‍ കിടക്കുക.

* ശ്വാസം ഉള്ളിലേക്ക് എടുത്ത് ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് മടക്കി കൊണ്ട് വരിക. അതിന് ശേഷം തുടകള്‍ അടിവയറ്റില്‍ അമര്‍ത്തുക.

* നിങ്ങളുടെ തല പതിയേ തറയില്‍ നിന്ന് ഉയര്‍ത്തിയ ശേഷം താടിയോ നെറ്റിയോ ഉപയോഗിച്ച് കാല്‍മുട്ടുകളില്‍ തൊടുകയും പതിയേ ശ്വാസം പുറത്തേക്ക് വിടുകയും ചെയ്യുക.

* നിങ്ങള്‍ ദീര്‍ഘവും ആഴത്തിലുള്ളതുമായ ശ്വാസം എടുക്കുമ്പോള്‍ ഈ പോസില്‍ നില്‍ക്കുക ശേഷം സാധാരണ നിലയിലേക്ക് മടങ്ങാന്‍ പോസ് വിടുക

* 2-3 റൗണ്ടുകള്‍ ഇത് ആവര്‍ത്തിക്കുക, തുടര്‍ന്ന് അല്‍പ്പം വിശ്രമിക്കുക

ഉസ്ത്രാസനം

ഉസ്ത്രാസനം

ഇത് പലപ്പോഴും ചെയ്യുന്നത് നടുവേദനയെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇത് ദഹന പ്രശ്‌നത്തിനും അസിഡിറ്റിക്കും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇത് മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ശ്വസനം, എന്‍ഡോക്രൈന്‍, നാഡീവ്യൂഹം എന്നിവയ്ക്കും ഈ യോഗാസനം നല്ലതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അസിഡിറ്റിയെന്ന പ്രശ്‌നത്തെ പരിഹരിക്കാന്‍ ഈ യോഗാസനം സഹായിക്കുന്നുണ്ട്.

ഘട്ടങ്ങള്‍:

ഘട്ടങ്ങള്‍:

* നിങ്ങള്‍ മുട്ടുകാലില്‍ നില്‍ക്കുക

* നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ ഉപ്പൂറ്റിയില്‍ പുറകിലോട്ട് മടങ്ങി വയ്ക്കുക,

* ആഴത്തില്‍ ശ്വസിക്കുക തുടര്‍ന്ന്, നിങ്ങളുടെ പുറകിലേക്ക് വളച്ച് കൈകള്‍ നേരെയാകുന്നതുവരെ നിങ്ങളുടെ കൈപ്പത്തികള്‍ നിങ്ങളുടെ പാദങ്ങള്‍ക്ക് മുകളിലൂടെ തന്നെ വെക്കുക

* നിങ്ങളുടെ ഇടുപ്പ് മുന്നോട്ട് തള്ളി പിന്നിലേക്ക് വളയുക

* രണ്ട് സെക്കന്‍ഡ് ഈ പ്രീപോസിഷനില്‍ തുടരുക. ഇത് നിങ്ങളുടെ ഗ്യാസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

English summary

Effective Yoga poses To Treat Acid Reflux In Malayalam

Here in this article we are sharing some effective yoga asanas to treat acid reflux in malayalam. Take a look
X
Desktop Bottom Promotion