For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്ക തകരാറ് പരിഹരിച്ച് നല്ല ഉറക്കം നല്‍കും ഈ യോഗാസനങ്ങള്‍

|

വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം പേരും കടുത്ത ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണെന്നാണ്. ഒരു ദിവസം 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും, നിങ്ങള്‍ ഉറക്കമില്ലായ്മ ഉള്ള ഒരാളാണെങ്കില്‍, ഇങ്ങനെ ഉറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉറക്കമില്ലായ്മ എന്നത് ഒരു സാധാരണ ഉറക്ക തകരാറാണ്. കൃത്യസമയത്ത് ഉറങ്ങാന്‍ ബുദ്ധിമുട്ടും ഉറക്കത്തില്‍ അസ്വസ്ഥതകളും അനുഭവപ്പെടുന്നു. നിങ്ങള്‍ ഈ കൂട്ടത്തില്‍ ഒരാളാണെങ്കില്‍, നിങ്ങളുടെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യോഗ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Most read: സ്തനാര്‍ബുദം ചെറുത്ത് തോല്‍പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തി

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഒരു പഠനമനുസരിച്ച് ഉറക്കമില്ലായ്മ അനുഭവിക്കുന്ന വ്യക്തികളില്‍, യോഗാഭ്യാസം ഉറക്കത്തിന്റെ കാര്യക്ഷമതയും ഉറങ്ങുന്ന സമയവും മെച്ചപ്പെടുത്തുമെന്നാണ്. യോഗ എന്നത് ഊര്‍ജ്ജസ്വലമായ രീതിയില്‍ രക്തം പമ്പ് ചെയ്യുന്ന ഒരു വ്യായാമമല്ല, മറിച്ച് വിശ്രമം നല്‍കുന്ന ഒരു പ്രവര്‍ത്തനം കൂടിയാണ്. ഉറക്കമില്ലായ്മയില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളെ സഹായിക്കുന്ന ചില മികച്ച യോഗാസനങ്ങള്‍ ഇതാ.

ഉത്തനാസനം

ഉത്തനാസനം

തലവേദന അല്ലെങ്കില്‍ ഉറക്കമില്ലായ്മ എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള ശുപാര്‍ശ ചെയ്യുന്ന ഒരു ആസനമാണ് ഉത്തനാസനം, ഉത്കണ്ഠയുടെ അളവ് കുറയ്ക്കുന്നതിനും ഇത് പ്രയോജനകരമാണ്. നിങ്ങളുടെ പാദങ്ങള്‍ ഇടുപ്പ് അകലത്തില്‍ വച്ച് നേരെ നില്‍ക്കുക. കൈകള്‍ മടക്കി വലതു കൈകൊണ്ട് ഇടത് കൈമുട്ട് പിടിക്കുക, തിരിച്ചും. നിങ്ങളുടെ കാല്‍മുട്ടുകള്‍ ചെറുതായി വളച്ച് നിങ്ങളുടെ മുകള്‍ഭാഗം നിങ്ങളുടെ കാലുകള്‍ക്ക് മുകളില്‍ മടക്കുക. നിങ്ങളുടെ തലയും കഴുത്തും വിശ്രമിക്കട്ടെ. ഈ ആസനം പിരിമുറുക്കം ഒഴിവാക്കാനും പുറം സ്‌ട്രെച്ച് ചെയ്യാനും സഹായിക്കുന്നു.

ഹലാസനം

ഹലാസനം

ഈ ആസനം പരിശീലിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് കിടന്നശേഷം നിങ്ങളുടെ കാലുകള്‍ തലയ്ക്ക് മുകളില്‍ ഉയര്‍ത്തുക എന്നതാണ്. അതിനുശേഷം, അവയെ ഉപരിതലത്തില്‍ നേരെ പിടിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്തുണയ്ക്കായി നിങ്ങളുടെ കൈകള്‍ നിങ്ങളുടെ പുറകിലോ തറയിലോ ആയിരിക്കണം. കുറഞ്ഞത് 1-5 മിനിറ്റെങ്കിലും ഈ ആസനത്തില്‍ തുടരുക.

Most read:സന്ധിവാതങ്ങള്‍ പലതരം; മുട്ടിനെ ബാധിച്ചാല്‍ പിന്നെ വിട്ടുമാറില്ല

ബട്ടര്‍ഫ്‌ളൈ പോസ്

ബട്ടര്‍ഫ്‌ളൈ പോസ്

ഇരുന്നശേഷം കാല്‍മുട്ടുകള്‍ വളച്ച് നിങ്ങളുടെ പാദങ്ങള്‍ ഒരുമിച്ച് വയ്ക്കുക. നിങ്ങളുടെ കൈകള്‍ കണങ്കാലിലോ കാല്‍വിരലിലോ വയ്ക്കുക. നിങ്ങളുടെ നട്ടെല്ല് നേരെയാക്കി നെഞ്ച് വിശാലമാക്കി വയ്ക്കുക. ഒരു ചിത്രശലഭം ചിറകടിക്കുന്നത് പോലെ തുടകള്‍ താഴേക്ക് പതുക്കെ അമര്‍ത്തുക. ഈ ആസനം നിങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ശരീരത്തിന് ശാന്തത നല്‍കുകയും ചെയ്യുന്നു.

വിപരീതകരണി

വിപരീതകരണി

തറയില്‍ കിടന്ന് ഇടുപ്പ് ഭിത്തിയോട് ചേര്‍ന്ന് വയ്ക്കുക. നിങ്ങളുടെ കാലുകള്‍ ചുവരിനു നേരെ ഉയര്‍ത്തുക. തുടര്‍ന്ന് ശരീരത്തിന്റെ ഓരോ ഭാഗവും വിശ്രമിക്കുകയും ആഴത്തില്‍ ശ്വസിക്കുകയും ചെയ്യുക. ഉത്കണ്ഠയും ഉറക്കക്കുറവും നിയന്ത്രിക്കാന്‍ ഈ ആസനം നിങ്ങളെ സഹായിക്കുന്നു.

Most read:പുരുഷന്മാരില്‍ അധികമായുണ്ടാകും പ്രോസ്‌റ്റേറ്റ് കാന്‍സര്‍; രക്ഷനേടാന്‍ ഈ ശീലം വളര്‍ത്തൂ

സര്‍വാംഗാസനം

സര്‍വാംഗാസനം

നിങ്ങളുടെ കാലുകള്‍ ഭിത്തിയില്‍ ഉയര്‍ത്തി നിങ്ങള്‍ക്ക് സര്‍വാംഗാസനത്തിലേക്ക് മാറാം. ഇത് നിങ്ങളുടെ ഇടുപ്പിനും ചുവരിനുമിടയില്‍ ഒരു വിടവ് സൃഷ്ടിക്കും. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ ഇടുപ്പില്‍ വയ്ക്കുക, ഇടുപ്പ് വായുവില്‍ ഉയര്‍ത്തി അവയെ പിന്തുണയ്ക്കുക. ഈ ആസനം സമ്മര്‍ദ്ദം ഒഴിവാക്കുകയും ക്ഷീണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഭ്രമരി പ്രാണായാമം

ഭ്രമരി പ്രാണായാമം

നേരെ ഇരുന്നു കണ്ണുകള്‍ അടയ്ക്കുക. നിങ്ങളുടെ തള്ളവിരല്‍ ചെവിയുടെ തരുണാസ്ഥിയില്‍ വയ്ക്കുക, ശബ്ദം അടയ്ക്കുന്നതിന് അവ പതുക്കെ അമര്‍ത്തുക. നിങ്ങളുടെ മറ്റ് വിരലുകള്‍ പുരികം, കണ്ണുകള്‍, കവിള്‍, താടിക്ക് സമീപം എന്നിവയില്‍ വയ്ക്കുക. ഒരു മൂളല്‍ ശബ്ദം പുറപ്പെടുവിച്ച് ആഴത്തില്‍ ശ്വാസം എടുത്ത് പതുക്കെ ശ്വാസം വിടുക. ഈ ആസനം ഞരമ്പുകളെ ശാന്തമാക്കുകയും തലച്ചോറിന് ചുറ്റുമുള്ള ഭാഗങ്ങളെ വിശ്രമിപ്പിക്കുകയും ചെയ്യുന്നു.

Most read:ഹൃദയാരോഗ്യം കാത്തില്ലെങ്കില്‍ മരണം പെട്ടെന്ന്; സഹായകമാകും ഈ വിറ്റാമിനുകള്‍

മാര്‍ജ്ജാരാസനം

മാര്‍ജ്ജാരാസനം

നിങ്ങളുടെ നട്ടെല്ലിനെ മിനുസപ്പെടുത്തുന്ന ഒരു മികച്ച യോഗാസനമാണ് മാര്‍ജ്ജാരാസനം. ഇത് ദഹന അവയവങ്ങളെ മൃദുവാക്കുകയും നിങ്ങളുടെ മെറ്റബോളിസം വീണ്ടെടുക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുന്നു. കൂടാതെ, ഈ പോസ് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു.

English summary

Effective Yoga Poses to Control Insomnia in Malayalam

Here are some yoga poses that will help you to control insomnia. Take a look.
Story first published: Friday, September 16, 2022, 12:28 [IST]
X
Desktop Bottom Promotion