For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെന്‍സിറ്റീവാണോ നിങ്ങള്‍, മാനസികാരോഗ്യം നല്‍കും യോഗാസനം

|

യോഗ എന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും യോഗ ചെയ്യുന്നതിന് വേണ്ട ക്ഷമ പലരും കാണിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ നമ്മുടെ മനസ്സിന്റെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി യോഗ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. സെന്‍സിറ്റീവ് ആയ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ യോഗ ശീലമാക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ സഹായിക്കുന്നു. പലപ്പോഴും ഏത് കാര്യത്തിനും വളരെ സെന്‍സിറ്റീവ് ആയി ഇടപെടുന്നവരാണെങ്കില്‍ അവര്‍ക്ക് പലപ്പോഴും മാനസികാരോഗ്യം എന്നത് കൈയ്യെത്താ ദൂരത്താണ്.

Effective Yoga Asanas

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യോഗ ശീലമാക്കാവുന്നതാണ്. അലസതയും ക്ഷീണവും വിഷാദവും സങ്കടവും എല്ലാം ഒരു മനുഷ്യന് അത്യാവശ്യം വേണ്ടതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോഴാണ് പലരും യോഗയെപ്പറ്റിയും മറ്റും പലരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില യോഗാസനങ്ങള്‍ ഉണ്ട്. ഏതൊക്കെ യോഗാസനങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നു, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു എന്ന് നമുക്ക് നോക്കാം

ഹസ്തപാദാസനം

ഹസ്തപാദാസനം

ഹസ്തപാദാസനം ചെയ്യുന്നവരില്‍ മാനസികാരോഗ്യവും സമ്മര്‍ദ്ദവും കുറക്കുന്നതിന് സാധിക്കുന്നു. സ്റ്റാന്‍ഡിംഗ് ഫോര്‍വേഡ് ബെന്‍ഡ് യോഗ പോസ് എന്നാണ് ഇതിന് പറയുന്നത്. ഇത് ചെയ്യുന്നതിലൂടെ അത് നമ്മുടെ നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അതിലൂടെ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക് വിടുതല്‍ നല്‍കുകയും ചെയ്യുന്നു. ആരോഗ്യത്തിന് മികച്ച പോസില്‍ ഒന്നാണ് ഹസ്തപാദാസനം. ഈ യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ ഇത് മനസ്സിന്റേയും പേശികളുടെയും നാഡികളുടെയും പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു. 60 സെക്കന്റ് ഈ പോസില്‍ തുടരാവുന്നതാണ്.

ബാലാസനം

ബാലാസനം

ബാലാസനം അഥവാ ചൈല്‍ഡ് പോസ പോലുള്ള യോഗാസനം നിങ്ങളുടെ മനസ്സിന് നല്‍കുന്ന ആരോഗ്യം നിസ്സാരമല്ല. ഇത് മനസ്സിനെ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സെന്‍സിറ്റീവിറ്റ് കുറക്കുന്നതിനും സഹായിക്കുന്നു. ബാലാസനം ചെയ്യുന്നതിലൂടെ മാനസികാരോഗ്യം മാത്രമല്ല അത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിനും ഉറപ്പിനും വഴക്കത്തിനും സഹായിക്കുന്നു. റിലാക്‌സിംങ് പോസ്റ്റര്‍ എന്നാണ് ഇതിനെ പറയുന്നത്. പോസിറ്റീവിറ്റ് നിറക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നതാണ് ഈ യോഗാസനം. നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് എന്തുകൊണ്ടും ബാലാസനം.

ഉസ്ത്രാസനം

ഉസ്ത്രാസനം

പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഉസ്ത്രാസനം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇത് സഹായിക്കുന്നു. കാമല്‍ പോസ് അഥവവാ ഉസ്ത്രാസനം നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ചിലരില്‍ ദീര്‍ഘനേരം ഇരിക്കുന്നത് മൂലം വേദനയോ അസ്വസ്ഥതയോ ഉണ്ടായിരിക്കും. ഇവര്‍ക്ക് പലപ്പോഴും പല ശരീരഭാഗങ്ങളും വളരെയധികം സെന്‍സിറ്റീവ് ആയി മാറുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഉസ്ത്രാസനം ചെയ്യാവുന്നതാണ്. ഇത് മാനസികാരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു.

മര്‍ജാരാസനം

മര്‍ജാരാസനം

ക്യാറ്റ് പോസ് അല്ലെങ്കില്‍ മര്‍ജാരാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ശരീരവും മനസ്സും റിലാക്‌സ് ആവുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും മികച്ചതാണ് എന്തുകൊണ്ടും മാര്‍ജാരാസനം. നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും മനസ്സും ശരീരവും ഒരുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സഹായിക്കുന്നു മാര്‍ജാരാസനം.

വിപരിത കരണി

വിപരിത കരണി

വിപരീത കരണി അഥവാ ലെഗ്‌സ് അപ്പ് ദ വാള്‍ പോസ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ഉറക്കക്കുറവിന് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും കരുത്ത് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് വിപരീത കരണി. സെന്‍സിറ്റീവ് ആയവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. നിങ്ങള്‍ ഇതില്‍ ഏത് യോഗ പരിശീലിക്കുമ്പോളും കൃത്യമായ ഒരു പരിശീലകന്റെ മേല്‍നോട്ടത്തില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.

ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍ഓരോ യോഗമുറ ചെയ്യുന്നതിലും ആരോഗ്യം ലഭിക്കുന്ന വഴികള്‍

ആകര്‍ഷകമായ അരക്കെട്ടിന് ഈ യോഗ നിത്യവും ചെയ്യാംആകര്‍ഷകമായ അരക്കെട്ടിന് ഈ യോഗ നിത്യവും ചെയ്യാം

English summary

Effective Yoga Asanas To Keep Calm Of Sensitive People In Malayalam

Here in this article we are sharing the effective yoga asanas to calm the mind of sensitive people in malayalam. Take a look.
Story first published: Tuesday, August 2, 2022, 17:06 [IST]
X
Desktop Bottom Promotion