For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ആരോഗ്യശീലങ്ങളും എല്ലാം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഇതിന്റെയെല്ലാം ഫലമായി അമിതവണ്ണവും കുടവയറും എല്ലാം നിങ്ങളുടെ കൂടെക്കൂടുന്നു. അമിതവണ്ണത്തിന്റെ ഫലമായി കൂടുതല്‍ രോഗങ്ങളും നിങ്ങളെ തേടി വരുന്നുണ്ട്. എന്തൊക്കെയാണെങ്കിലും വ്യായാമം ചെയ്തും മറ്റ് ഡയറ്റുകള്‍ എടുത്തും പലപ്പോഴും അമിതവണ്ണത്തേയും കുടവയറിനേയും കുറക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.

അമിതവണ്ണം കുറക്കാന്‍ ദിനവും വ്യായാമം ചെയ്യുന്നവരും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരും നിസ്സാരമല്ല. എന്നാല്‍ ഇതിന് സാധിക്കാത്തവരും വണ്ണം കുറക്കണം എന്ന് ആഗ്രഹമുള്ളവരായിരിക്കും. പെരുംജീരകം വിവിധ വഴികളില്‍ ഉപയോഗിക്കുന്നതിലൂടെ അമിതവണ്ണം, കുടവയര്‍ എന്ന പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നത് ബോറടിപ്പിക്കുമെങ്കിലും പല വഴികളിലൂടേയും നമുക്ക് ഈ ബോറടിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അമിതവണ്ണമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി പെരുംജീരകം നമുക്ക് ദിനവും ഉപയോഗിക്കാം. സ്വാദിഷ്ഠമായ വഴികളിലൂടെ തന്നെ നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. അമിതവണ്ണത്തെ പെട്ടെന്നാണ് പെരുംജീരകം പ്രതിരോധിക്കുന്നത്, അത് മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് പെരുംജീരകം തടി കുറക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന്റെ അളവ് കൃത്യമായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം എന്തെങ്കിലും തരത്തില്‍ അസ്വസ്ഥത ഉണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

നമ്മുടെയെല്ലാം വീട്ടില്‍ ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് പെരുംജീരകം. എന്നാല്‍ പെരുംജീരകം എങ്ങനെയാണ് നിങ്ങളില്‍ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നുണ്ട്. പെരുംജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഫലമായി ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമായ ഒരു സൂപ്പര്‍ഫുഡാണ് പെരുംജീരകം, അതിനാല്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാം ഇത് സഹായിക്കുന്നുണ്ട്.

ഗുണങ്ങള്‍ നിരവധി

ഗുണങ്ങള്‍ നിരവധി

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പെരുംജീരകം ഉപയോഗിക്കാം. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് പെരുംജീരകം വെറുതേ ചവച്ച് കൊണ്ടിരിക്കാവുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ പെരുംജീരകം ഉള്‍പ്പെടുത്താന്‍ കഴിയുന്ന മറ്റ് സൗകര്യപ്രദമായ മാര്‍ഗങ്ങളുണ്ട്. നിങ്ങള്‍ക്ക് അതിന്റെ ടേസ്റ്റ് ഇഷ്ടമാവുന്നില്ലെങ്കില്‍ മറ്റ് ചില വഴികളിലൂടെ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്.

ചായക്കൊപ്പം പെരുംജീരകം

ചായക്കൊപ്പം പെരുംജീരകം

രാവിലെ ചായയ്ക്കൊപ്പം പെരുംജീരകം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും സൗകര്യപ്രദവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് എന്നതാണ് സത്യം. എന്നാല്‍ ഇതെങ്ങനെ ചായക്കൊപ്പം കഴിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ചായയില്‍ ഒരു ടേബിള്‍സ്പൂണ്‍ പെരുംജീരകം ചേര്‍ക്കുന്നത് നിങ്ങളുടെ ചായയുടെ രുചി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ കലോറി വളരെ കുറവുള്ളതാണ് പെരുംജീരകം. ഇത് അമിതവണ്ണത്തിന് കൂടുതല്‍ പരിഹാരം കാണുന്നുണ്ട് എന്ന് സംശയിക്കാതെ പറയാവുന്നതാണ്.

പൊടിച്ച് ഉപയോഗിക്കാം

പൊടിച്ച് ഉപയോഗിക്കാം

സ്ഥിരം ഭക്ഷണത്തില്‍ പെരുംജീരകം കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതാവണം എന്നില്ല. എന്നാല്‍, ഒരു പിടി പെരുംജീരകം പൊടിച്ച് കഴിക്കുന്നത് അല്‍പം പരിഗണിക്കാവുന്നതാണ്. പൊടി ഉണ്ടാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള ഏത് വിഭവത്തിലും ഇത് എളുപ്പത്തില്‍ ചേര്‍ക്കാം. ശരീരഭാരം കുറയ്ക്കാന്‍ നിര്‍ണായകമായ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തേയും അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

പാനീയം

പാനീയം

മികച്ച ഒരു പാനീയമായി ഉപയോഗിക്കാവുന്നതാണ് എന്തുകൊണ്ടും പെരുംജീരകം. അതിന് വേണ്ടി എങ്ങനെ ഇത് ഉപയോഗിക്കാം എന്ന് നോക്കാം. വേനല്‍ക്കാലത്ത് പെരുംജീരകം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചായ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും പകരം ഉപയോഗിക്കാനും ഉപയോഗിക്കാവുന്ന ഒരു പൊടിക്കൈ ഉണ്ട്. ഒരു കപ്പ് പെരുംജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കുക. ഈ വെള്ളം നിങ്ങള്‍ക്ക് എളുപ്പത്തില്‍ കുടിക്കാന്‍ കഴിയുന്നതാണ്.

ഭക്ഷണത്തോടൊപ്പം

ഭക്ഷണത്തോടൊപ്പം

പെരുംജീരകം ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. ഓട്സ്, വറുത്ത ചിക്കന്റെ എല്ലാം കൂടെ അല്‍പം പെരുംജീരകം പൊടിച്ചത് ചേര്‍ക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഇത് വിതറുന്നത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇത് നിങ്ങളുടെ ബോറടിപ്പിക്കുന്ന ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അത് പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് നിങ്ങളെ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും പെരുംജീരകം ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

ലഘുഭക്ഷണമാക്കാം

ലഘുഭക്ഷണമാക്കാം

ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ തന്നെ ശരീരഭാരം കുറക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഏതൊരു യാത്രയിലും പ്രോട്ടീന്‍ ഒരു പ്രധാന പോഷകമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ മുട്ട, ഡ്രൈ ഫ്രൂട്ട്സ്, സപ്ലിമെന്റുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രോട്ടീന്‍ അമിതമാവുന്നത് പലപ്പോഴും വയറിളക്കത്തിന് കാരണമാകും. ഈ പ്രശ്‌നത്തെ നേരിടാന്‍ പെരുംജീരകം നമുക്ക് ഫലപ്രദമായി ഉപയോഗിക്കാം. ബദാം, നിലക്കടല തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിച്ച് വീട്ടില്‍ ഒരു സ്‌നാക്ക് ബാര്‍ തയ്യാറാക്കി നോക്കൂ. അതില്‍ ഒരു പിടി പെരുംജീരകം ചേര്‍ത്താല്‍ മതി. ഇതെല്ലാം അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

തടിയും വയറും കുറക്കാന്‍ ഈ ഡയറ്റ് ഫോളോ ചെയ്യൂതടിയും വയറും കുറക്കാന്‍ ഈ ഡയറ്റ് ഫോളോ ചെയ്യൂ

ഓട്‌സ് ഇങ്ങനെയെല്ലാം ദിവസവും കഴിച്ചാല്‍ നേട്ടംഓട്‌സ് ഇങ്ങനെയെല്ലാം ദിവസവും കഴിച്ചാല്‍ നേട്ടം

Read more about: weight loss തടി
English summary

Effective Ways to Use Fennel Seeds For Your Weight Loss In Malayalam

Here in this article we are sharing some effective ways to use fennel seed for your weight loss in malayalam. Take a look.
X
Desktop Bottom Promotion