For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറിയക്കാരെ പോലെ നിങ്ങള്‍ക്കും മെലിഞ്ഞ് സുന്ദരമാകാം; ഈ ശീലമാണ് വഴി

|

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഭാരം ക്രമീകരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍, അത് കുറയ്ക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ എന്താണ് ചെയ്യുന്നത്? ചിലര്‍ ഭക്ഷണപാനീയങ്ങള്‍ നിര്‍ത്തുന്നു, ചിലര്‍ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും പൊണ്ണത്തടി കുറയ്ക്കാന്‍ കഴിയുന്നില്ല. അവസാന ഓപ്ഷനായി നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നു. എന്നാല്‍ തടി കുറയ്ക്കാന്‍ ആദ്യം മാറ്റേണ്ടത് നിങ്ങളുടെ ജീവിതശൈലിയാണെന്ന് തിരിച്ചറിയുക.

Most read: ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍Most read: ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം; ഇതാണ് ഗുണങ്ങള്‍

കൊറിയന്‍ ജനതയെ കണ്ടിട്ടില്ലേ? അവര്‍ മെലിഞ്ഞ് സുന്ദരമായി ഇരിക്കുന്നവരാണ്. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നോ ! അവരുടെ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണം. കൊറിയക്കാര്‍ അവരുടെ മികച്ച ശരീരഘടനയ്ക്ക് പേരുകേട്ടവരാണ്, അവരുടെ ജീവിതശൈലിയില്‍ നിന്ന് ചില ശീലങ്ങള്‍ നിങ്ങളുടെ അറിവിലേക്കായി ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ഈ ശീലങ്ങള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാനും സഹായിക്കും.

പച്ചക്കറികള്‍

പച്ചക്കറികള്‍

കൊറിയക്കാര്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണവും സീ ഫുഡും വളരെയധികം ആസ്വദിക്കുന്നു, പക്ഷേ അവര്‍ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഒരു കാര്യം അവരുടെ പച്ചക്കറികളാണ്. അവര്‍ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നു, നിറമുള്ള പച്ചക്കറികള്‍ വൈവിധ്യമാര്‍ന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞ് പച്ചക്കറികള്‍ എപ്പോഴും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും അവര്‍ ശ്രദ്ധിക്കുന്നു. അവരുടെ മെലിഞ്ഞതും ആരോഗ്യകരവുമായ ശരീരത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് കൊറിയക്കാരുടെ ഈ ശീലം.

പുളിപ്പിച്ച ഭക്ഷണങ്ങള്‍

പുളിപ്പിച്ച ഭക്ഷണങ്ങള്‍

കിംചി ഒരു കൊറിയന്‍ വിഭവമാണ്, അത് എപ്പോഴും അവരുടെ ഭക്ഷണത്തിനടുത്തായി ഉണ്ടാകും. പുളിപ്പിച്ച പച്ചക്കറികള്‍ അതായത് കൂടുതലും കാബേജ്, മുള്ളങ്കി, പച്ച ഉള്ളി തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു പരമ്പരാഗത കൊറിയന്‍ വിഭവമാണ് കിമ്മി. ഇവയ്ക്ക് മുകളില്‍ ഉപ്പ്, പഞ്ചസാര, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കുരുമുളക് തുടങ്ങിയവ താളിക്കും. പുളിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

Most read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരംMost read:ദഹനക്കേട്, നെഞ്ചെരിച്ചില്‍; വീട്ടിലുണ്ട് ഫലപ്രദമായ പരിഹാരം

ഫാസ്റ്റ് ഫുഡ് പരമാവധി കുറയ്ക്കുക

ഫാസ്റ്റ് ഫുഡ് പരമാവധി കുറയ്ക്കുക

ജങ്ക് ഫുഡിനേക്കാളും സ്ട്രീറ്റ് ഫുഡിനെക്കാളും വിരുദ്ധമായി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് എപ്പോഴും അഭികാമ്യമാണെന്ന് കൊറിയക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ധാരണയാണ്. അവരുടെ മിക്ക സമയ ഭക്ഷണങ്ങളും വീട്ടില്‍ തന്നെയായിരിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍ മിക്ക ആളുകളുടേയും ശരീരം വളരെ മെലിഞ്ഞതും ആരോഗ്യമുള്ളതുമാണ്.

വ്യായാമം

വ്യായാമം

നടത്തവും യാത്രയും ഇഷ്ടപ്പെടുന്നതാണ് കൊറിയന്‍ ജീവിതശൈലി. പൊതുഗതാഗതം അല്ലെങ്കില്‍ സ്വകാര്യ ഗതാഗതത്തോട് അവര്‍ക്ക് മുന്‍ഗണനയോ സ്വയമേവയുള്ള ചായ്വോ ഇല്ല, പ്രത്യേകിച്ചും ചെറിയ ദൂരങ്ങളിലോ അയല്‍ സ്ഥലങ്ങളിലോ യാത്ര ചെയ്യുമ്പോള്‍. നടത്തമാണ് അവരുടെ പ്രധാന ഹോബികളില്‍ ഒന്ന്. ഉദാസീനമായ ജീവിതശൈലിയേക്കാള്‍ എന്തിനും മുന്‍ഗണന നല്‍കുന്ന അവരുടെ സ്വഭാവം കാരണം, അവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യകരമായ ശരീരവുമുണ്ട്.

Most read:ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ ഷേക്കുകള്‍ സഹായിക്കുന്നത് ഇങ്ങനെMost read:ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ ഷേക്കുകള്‍ സഹായിക്കുന്നത് ഇങ്ങനെ

സീ ഫുഡ്

സീ ഫുഡ്

മുകളില്‍ പറഞ്ഞതുപോലെ, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങളിലും സമുദ്രവിഭവങ്ങളിലും ചായ്‌വുണ്ടായിട്ടും അവര്‍ അവരുടെ പച്ചക്കറി നിറഞ്ഞ ഭക്ഷണ രീതിക്ക് മുന്‍ഗണന നല്‍കുന്നു. സീ ഫുഡ് അവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായി തുടരുന്നു. കൊഴുപ്പും കലോറിയും കുറവുള്ള ലീന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സീ ഫുഡ്. ബീഫ് അല്ലെങ്കില്‍ കോഴിയിറച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ഔണ്‍സ് മത്സ്യം കഴിക്കുന്നത് ആരോഗ്യകരമായ ഒരു ഓപ്ഷനാണ്. കാരണം ഇത് ദഹിപ്പിക്കാന്‍ വളരെ എളുപ്പവും കലോറി കുറവുമാണ്. പ്രോട്ടീനാല്‍ സമ്പുഷ്ടമായതിനാല്‍, ഇത് ഒരു വ്യക്തിയെ ദീര്‍ഘനേരം വിശപ്പ്രഹിതമായി നിലനിര്‍ത്തും.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

സാധ്യമാകുമ്പോഴെല്ലാം എണ്ണമയമുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താനും സോസുകള്‍, എണ്ണകള്‍, മസാലകള്‍ എന്നിവ ഒഴിവാക്കാനും ഇവര്‍ ശ്രദ്ധിക്കുന്നു. പുറത്ത് ഭക്ഷണം കഴിക്കുന്നതും പരിമിതപ്പെടുത്തുന്നു. ലഘുഭക്ഷണങ്ങള്‍ അനാവശ്യമായി കണക്കാക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നവരാണ് കൊറിയക്കാര്‍.

Most read:ദിനവും ഈ ശീലമെങ്കില്‍ രക്തയോട്ടം കൂടും, ആരോഗ്യവും വളരുംMost read:ദിനവും ഈ ശീലമെങ്കില്‍ രക്തയോട്ടം കൂടും, ആരോഗ്യവും വളരും

കൊറിയന്‍ ഡയറ്റ്

കൊറിയന്‍ ഡയറ്റ്

തടി കുറയ്ക്കാനായി കൊറിയന്‍ വെയ്റ്റ് ലോസ് ഡയറ്റ് പ്രസിദ്ധമാണ്. പരമ്പരാഗത കൊറിയന്‍ പാചകരീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇത്. ഇത് പ്രാഥമികമായി സംസ്‌കരിച്ചതും കൊഴുപ്പ് അടങ്ങിയതും അല്ലെങ്കില്‍ മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാതെ, നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും പരിഷ്‌ക്കരിച്ച് ശരീരഭാരം കുറയ്ക്കാനും അത് ഒഴിവാക്കാനും ഈ ഡയറ്റ് നിങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മം വൃത്തിയാക്കാനും നിങ്ങളുടെ ദീര്‍ഘകാല ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. പോഷകാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, കൊറിയന്‍ വെയ്റ്റ് ലോസ് ഡയറ്റ് വ്യായാമത്തിന് തുല്യമായ ഊന്നല്‍ നല്‍കുകയും പ്രത്യേക കെ-പോപ്പ് വര്‍ക്ക്ഔട്ടുകള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

English summary

Effective Korean Tips To Lose Weight Faster in Malayalam

We bring to you some great habits from Korean lifestyle that will help you lose weight and lead a healthier, happier life. Take a look.
Story first published: Thursday, December 23, 2021, 12:26 [IST]
X
Desktop Bottom Promotion